മോഡിയെ അഭിനന്ദിച്ച് വ്യവസായ ലോകം,സങ്കീര്‍ണതകള്‍ നിലനില്‍ക്കുന്ന രാജ്യത്തെ മികച്ച നേതാവാണു നരേന്ദ്ര മോഡിയെന്നു മാധ്യമ വ്യവസായി റൂപര്‍ട്ട് മര്‍ഡോക്ക്

മോഡിയെ അഭനന്ദിച്ച് വ്യവസായ ലോകം. ന്യൂയോര്‍ക്കില്‍ ലോകത്തെ മികച്ച കമ്പനികളുടെ സിഇഒമാര്‍ പ്രധാനമന്ത്രിയുമായി നടത്തിയ ചര്‍ച്ച കഴിഞ്ഞ് പുറത്തിറങ്ങിയ വേളയിലാണ് മാധ്യമ വ്യവസായി റൂപര്‍ട്ട് മര്‍ഡോക്ക് ട്വിറ്ററില്‍ ഇപ്രകാരം കുറിച്ചത്. സങ്കീര്‍ണതകള്‍ നിലനില്‍ക്കുന്ന രാജ്യത്തെ മികച്ച നേതാവാണു നരേന്ദ്ര മോഡിയെന്നു ന്യൂയോര്‍ക്കില്‍ മോഡിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണു മര്‍ഡോക്കിന്റെ ട്വീറ്റ്. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനുശേഷം മികച്ച നയങ്ങള്‍ പിന്തുടരുന്ന നേതാവാണു മോഡിയെന്നും മര്‍ഡോക്ക് പറഞ്ഞു.
മികച്ച കമ്പനികളുടെ 40 സി.ഇ.ഒമാരുമായി ന്യൂയോര്‍ക്കിലെ വാള്‍ഡോര്‍ഫ് അസ്‌റ്റോറിയ ഹോട്ടലില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ മര്‍ഡോക്കും പങ്കെടുത്തു. അധികാരത്തിലെത്തിയ ശേഷം മോഡി സര്‍ക്കാര്‍ സാമ്പത്തികമായും ഭരണപരമായും നിരവധി മാങ്ങള്‍ വരുത്തിയിട്ടുണ്ടെന്നു സി.ഇ.ഒമാര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍, ഇനിയും മാറ്റങ്ങള്‍ വരേണ്ടതുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഊര്‍ജം, ചരക്കുസേവന നികുതി എന്നീ കാര്യങ്ങളില്‍ ശ്രദ്ധേയമായ മാറ്റങ്ങളുണ്ടായി. രാജ്യത്തെ ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടുപോകാന്‍ ഭാവിയെപ്പറ്റി മികച്ച കാഴ്ചപ്പാടുണ്ടാകണമെന്ന് ഏണസ്റ്റ് ആന്‍ഡ് യങ്ങ് സി.ഇ.ഒ. മാര്‍ക്ക് വെയ്ന്‍ബെര്‍ജര്‍ പറഞ്ഞു. സര്‍ക്കാര്‍ നിരവധി മാറ്റങ്ങള്‍ കൊണ്ടുവന്നെന്നും വിദേശ നിക്ഷേപം നേരിട്ടനുവദിക്കാനുള്ള നീക്കങ്ങള്‍ ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടാകുമെന്നാണു കരുതുന്നതെന്നും ജെ.പി. മോര്‍ഗന്‍ സി.ഇ.ഒ. ജെയിംസ് ഡിമോണ്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha