സെലൻസ്കിയുടെ നെഞ്ചിൽ നൃത്തം വെച്ച് പുടിൻ! യുദ്ധം വഴിത്തിരിവിൽ ജയം ഉറപ്പിച്ച് റഷ്യ

ക്രെമിന പട്ടണം പിടിച്ചതിനു പിന്നാലെ കിഴക്കൻ യുക്രെയ്നിലെ കൂടുതൽ മേഖലകളിൽ ആധിപത്യമുറപ്പിക്കാനായി റഷ്യൻ സേന പോരാട്ടം ശക്തമാക്കി. ലുഹാൻസ്കിലെ ക്രെമിനയിൽനിന്ന് യുക്രെയ്ൻ സൈനികരെല്ലാം പിന്മാറി. കിഴക്കൻ യുക്രെയ്നിൽ പൂർണമായും റഷ്യയുടെ നിയന്ത്രണത്തിലാകുന്ന ആദ്യത്തെ പട്ടണമാണിത്.
ലുഹാൻസ്കും ഡോനെട്സ്കും ചേർന്നുള്ള ഡോൺബാസ് മേഖല മുഴുവൻ കൈപ്പിടിയിലൊതുക്കി, നേരത്തേ തന്നെ സ്വന്തമാക്കിയിട്ടുള്ള ക്രൈമിയയിലേക്ക് ഇടനാഴിയാക്കി മാറ്റാനാണ് റഷ്യയുടെ ശ്രമമെന്ന് യുക്രെയ്ൻ പ്രതിരോധ മന്ത്രാലയം ആരോപിച്ചു. ഹർകീവ് പട്ടണത്തിൽ കനത്ത ഷെല്ലാക്രമണം തുടരുകയാണ്. 3 പേർ മരിച്ചു. 16 പേർക്കു പരുക്കേറ്റു.
വ്യാവസായിക പ്രാധാന്യമുള്ള കിഴക്കൻ യുക്രെയ്നിലെ നഗരങ്ങളും പട്ടണങ്ങളും ആക്രമിച്ചുള്ള റഷ്യയുടെ മുന്നേറ്റം യുദ്ധം പുതിയ ഘട്ടത്തിലേക്കു മാറിയെന്ന സൂചനയാണ്. ജനങ്ങൾ ഭൂരിഭാഗവും റഷ്യൻ ഭാഷ സംസാരിക്കുന്ന ഡോൺബാസ് വീണാൽ യുദ്ധത്തിൽ വഴിത്തിരിവാകും. ഇവിടെ റഷ്യയോടു കൂറുളള തീപ്പൊരി വിമത നേതാക്കളുടെ സാന്നിധ്യവും യുക്രെയ്ൻ ഭരണകൂടത്തിനു വെല്ലുവിളിയാണ്.
അതേസമയം യുക്രെയിൻ തുറമുഖ നഗരമായ മരിയുപോളിനെ കീഴടക്കിയതായി റഷ്യ. നഗരത്തെ മോചിപ്പിച്ചതായിട്ടാണ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പ്രഖ്യാപിച്ച്ത്. മരിയുപോൾ നഗരത്തിൽ അവശേഷിക്കുന്ന ഏക ശക്തികേന്ദ്രമായ അസോവ്സ്റ്റൽ സ്റ്റീൽ പ്ലാന്റ് ആക്രമിക്കരുതെന്ന് നിർദേശിച്ച പുട്ടിൻ അതിനുള്ളിലെ യുക്രെയിൻ പട്ടാളക്കാരെ രക്ഷപ്പെടാൻ അനുവദിക്കരുതെന്നും റഷ്യൻ സൈന്യത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഏകദേശം 2000 ഓളം സൈനികരാണ് ഈ സ്റ്റീൽ പ്ലാന്റിനുള്ളിലുള്ളത്. മരിയുപോളിന്റെ വിമോചനം റഷ്യൻ സേനയുടെ വിജയമാണെന്നാണ് പുട്ടിൻ വ്യക്തമാക്കി. ഇത് കൂടാതെ ഇവിടെ നിന്ന് ഒരു ഈച്ച പോലും പുറത്ത് കടക്കരുതെന്നും പുട്ടിൻ ഉത്തരവിട്ടു.
ഈ പ്ലാന്റ് ഒഴികെ നഗരത്തിന്റെ ബാക്കി ഭാഗങ്ങളെല്ലാം മോസ്‌കോയുടെ നിയന്ത്രണത്തിലാണെന്ന് റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷോയിഗു പറഞ്ഞു. കിഴക്കൻ യുക്രെയിനിലെ നഗരങ്ങളെക്കൂടി കീഴടക്കുന്നതിനുള്ള പദ്ധതികൾ തങ്ങളുടെ സൈന്യം ഘട്ടം ഘട്ടമായി നടപ്പിലാക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ കടുത്ത എതിർപ്പിനിടെ, റഷ്യയിൽനിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് ഇരട്ടിയാക്കി ഇന്ത്യ. യുക്രെയ്നിൽ റഷ്യ നടത്തുന്ന ആക്രമണം രണ്ടു മാസം പിന്നിടുമ്പോഴാണ് ക്രൂഡ് ഓയിൽ വാങ്ങുന്നത് ഇന്ത്യ ഇരട്ടിയാക്കിയത്. യുക്രെയ്നെതിരായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ യുഎസും യൂറോപ്യൻ രാജ്യങ്ങളും കടുത്ത ഉപരോധം ഏർപ്പെടുത്തിയതോടെ, ഇതിനെ എതിരിടാനുള്ള റഷ്യയുടെ ശ്രമങ്ങൾക്ക് കരുത്തുപകരുന്നതാണ് ഇന്ത്യയുടെ നീക്കം.
ആയുധ ഇടപാടുകൾ ഉൾപ്പെടെ റഷ്യയുമായി അടുത്ത ബന്ധമാണ് ഇന്ത്യയ്ക്കുള്ളത്. അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ചർച്ചയിൽ, ഇന്ധന ഇറക്കുമതിയിൽ ഇന്ത്യയെ സഹായിക്കാനുള്ള സന്നദ്ധത യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പരസ്യമാക്കിയിരുന്നു. അതേസമയം, റഷ്യൻ ക്രൂഡ് ഓയിലിന് ഒട്ടേറെ രാജ്യങ്ങൾ നിരോധനം ഏർപ്പെടുത്തിയതോടെ താരതമ്യേന കുറഞ്ഞവിലയിൽ അവിടെനിന്ന് ക്രൂഡ് ഓയിൽ വാങ്ങാമെന്നതാണ് ഇന്ത്യയെ ആകർഷിക്കുന്ന ഘടകം.
ഈ സാഹചര്യത്തിൽ റഷ്യയ്ക്ക് ഏർപ്പെടുത്തിയ ഉപരോധം പിൻവലിക്കാൻ യൂറോപ്യൻ യൂണിയനുമേൽ കടുത്ത സമ്മർദമുണ്ട്. കോവിഡ് വ്യാപനം നിമിത്തം ചൈനയിൽ ഒട്ടേറെ നഗരങ്ങൾ ലോക്ഡൗണിലായതും ഇറക്കുമതിക്ക് തിരിച്ചടിയാണ്. യുഎസും ബ്രിട്ടനും ഉൾപ്പെടെയുള്ള രാജ്യങ്ങൾ റഷ്യയ്ക്കുമേൽ കടുത്ത ഉപരോധമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha
























