ഒരീച്ചപോലും രക്ഷപെടരുത് മാരിയുപോളില്‍ 2000 യുക്രൈന്‍ സൈനീകരെ പ്ലാന്റിലിട്ട് കത്തിക്കാന്‍ പുടിന്റെ ഉത്തരവ്;

യുക്രെയ്‌നിലെ തുറമുഖ നഗരമായ മരിയുപോളിനെ 'സ്വതന്ത്രമാക്കിയതായി' റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്റെ പ്രഖ്യാപനം വന്നതിന് പിന്നാലെ. സൈനീകര്‍ക്ക് മറ്റൊരു ഉത്തരവു കൂടി. മാരിയൂപോളില്‍ അസോവ്സ്റ്റാള്‍ സ്റ്റീല്‍ പ്ലാന്റിന് അകത്ത് 2000 യുക്രൈന്‍ സൈനീകരുണ്ട്. അതില്‍ ഒരീച്ച പോലും പുറത്തു കടക്കരുതെന്നാണ് സൈനീകര്‍ക്ക് ഉത്തരവ് നല്‍കിയിരിക്കുന്നത്. മരിയുപോള്‍ നഗരം പിടിച്ചതായി റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ഗെയ് ലാവ്‌റോവില്‍നിന്ന് റഷ്യന്‍ പ്രസിഡന്റിന് അറിയിപ്പു ലഭിച്ചതിന് പിന്നാലെയാണിത്. നേരത്തേ യുക്രെയ്‌നില്‍നിന്ന് റഷ്യ പിടിച്ചെടുത്ത ക്രൈമിയയിലേക്കും കിഴക്കന്‍ യുക്രെയ്‌നിലെ റഷ്യന്‍ അനുകൂലികളുടെ നിയന്ത്രണത്തിലുള്ള മേഖലകളിലേക്കും മരിയുപോള്‍ വഴി റഷ്യയ്ക്കു ബന്ധപ്പെടാന്‍ സാധിക്കും.
മരിയുപോളിലെ അസോവ്സ്റ്റാള്‍ സ്റ്റീല്‍ പ്ലാന്റില്‍നിന്നും യുക്രെയ്ന്‍ സൈനികരെ തുരത്തിയതായി ഒരു ടിവി അഭിമുഖത്തില്‍ മന്ത്രി റഷ്യന്‍ പ്രസിഡന്റ് പുട്ടിനോടു പറഞ്ഞു. വമ്പന്‍ പ്ലാന്റിന്റെ അകത്ത് ഇനി വെറും 2000 യുക്രെയ്ന്‍ സൈനികര്‍ മാത്രമാണുള്ളത്. യുക്രെയ്ന്‍ പ്രതിരോധത്തിന്റെ അവസാന ഭാഗമാണിതെന്നും റഷ്യന്‍ മന്ത്രി പറഞ്ഞു. മരിയുപോളിനെ സ്വതന്ത്രമാക്കിയതു റഷ്യന്‍ സൈന്യത്തിന്റെ വിജയമാണെന്നു പുട്ടിന്‍ പ്രഖ്യാപിച്ചു.
റഷ്യന്‍ സൈനികര്‍ പ്ലാന്റിലേക്കു കടക്കേണ്ടതില്ലെന്നു പുട്ടിന്‍ പറഞ്ഞു. ഈ വ്യവസായ മേഖല അടച്ചുപൂട്ടണം. അവിടെനിന്ന് ഒരു ഈച്ച പോലും രക്ഷപെടരുതെന്നും പുട്ടിന്‍ പറഞ്ഞു. ഒരു മാസത്തിലേറെയായി മരിയുപോളില്‍ തുടരുന്ന റഷ്യന്‍ ആക്രമണത്തില്‍ ആയിരക്കണക്കിനു പേര്‍ കൊല്ലപ്പെട്ടെന്നാണു വിവരം.
അതേസമയം റഷ്യന്‍ മിസൈലുകളില്‍ ഏറ്റവും കരുത്തുറ്റതും ലോകത്തിലെ ഏറ്റവും നശീകരണശേഷിയുള്ള ഭൂഖണ്ഡാന്തര മിസൈലെന്നു കരുതപ്പെടുന്നതുമായ ആര്‍എസ്28 സാര്‍മാറ്റ് പരീക്ഷിച്ച് റഷ്യ. രാജ്യത്തിന്റെ വടക്കുകിഴക്കന്‍ മേഖലയായ പ്ലെസെറ്റ്‌സ്‌കില്‍ നിന്നാണു മിസൈല്‍ വിജയകരമായി പരീക്ഷിച്ചത്. ദീര്‍ഘനാളുകളായി വികസനഘട്ടത്തിലുണ്ടായിരുന്ന ഈ മിസൈല്‍ ഇതുവരെ റഷ്യന്‍ സേനയുടെ ഭാഗമായിട്ടില്ല.
രാജ്യത്തിന്റെ ശത്രുക്കളെ ചിന്താകുലരാക്കുന്ന ആയുധമാണിതെന്നു റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ പറഞ്ഞു. 18,000 കിലോമീറ്റര്‍ ആക്രമണ റേഞ്ചുള്ള മിസൈലിന് 10 ആണവ പോര്‍മുനകള്‍ വഹിക്കാന്‍ സാധിക്കും. 10 ടണ്ണോളമാണ് ഇതിന്റെ മൊത്തം വാഹകശേഷി. യുഎസിന്റെ വിഖ്യാത ഐസിബിഎം ആയ എല്‍ജിഎം 30 മിനിറ്റ്മാനെ എല്ലാ രീതിയിലും നിഷ്പ്രഭമാക്കുന്ന മിസൈലാണ് സാര്‍മാറ്റെന്ന് യുദ്ധവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
https://www.facebook.com/Malayalivartha
























