അവസാന വജ്രായുധം.. യുക്രയ്ൻ മൂക്കുകുത്തും ദൈവമേ നരനായാട്ട്.. ഇത് പുടിന്റെ വിജയം
സിറിയ, ലിബിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നായി ഇരുപതിനായിരത്തോളം കൂലിപ്പടയാളികളെ റഷ്യ, യുക്രെയ്നിലെ ഡോൺബാസ് മേഖലയിൽ യുദ്ധത്തിനിറക്കിയെന്ന് ആരോപണം. ഡോൺബാസിലെ പ്രമുഖ നഗരമായ മരിയുപോൾ ഏകദേശം റഷ്യൻ നിയന്ത്രണത്തിലാകുമെന്ന സൂചനകൾ ശക്തമായിട്ടും ഇവിടെ യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുകയാണ്.
വ്ലാഡിമിർ പുട്ടിന്റെ വിശ്വസ്തർ നയിക്കുന്ന വാഗ്നർ ഗ്രൂപ്പ് എന്ന പാരാമിലിട്ടറി സംഘടനയാണ് സിറിയയിൽ നിന്നും ലിബിയയിൽ നിന്നും കൂലിപ്പടയാളികളെ റിക്രൂട്ട് ചെയ്യുന്നതെന്നാണു പാശ്ചാത്യ നിരീക്ഷകർ ഉയർത്തുന്ന വാദം. ഈ രാജ്യങ്ങളിൽ നടമാടുന്ന ആഭ്യന്തര യുദ്ധത്തിൽ റഷ്യയും പങ്കാളികളാണ്. ഇവിടങ്ങളിൽ തങ്ങൾക്കൊപ്പം നിന്ന തദ്ദേശീയരെയാണു റഷ്യ കൂലിപ്പടയാളികളാക്കി യുക്രെയ്നിലേക്ക് അയച്ചിരിക്കുന്നതെന്നാണ് പ്രബലമാകുന്ന വാദം. ഇവരുടെ ആൾശക്തിയാണ് പ്രധാനമായും ഉപയോഗിക്കപ്പെടുന്നതെന്നും ഇവർക്ക് നൂതന ആയുധങ്ങളോ കവചിത വാഹനങ്ങളോ ഇല്ലെന്നും പറയപ്പെടുന്നു.
വ്ലാഡിമിർ പുട്ടിന്റെ സ്വകാര്യ ആർമി. റഷ്യയിലെ വാഗ്നർ ഗ്രൂപ്പിനെ ഇങ്ങനെയാണു പാശ്ചാത്യ യുദ്ധനിരീക്ഷകർ വിശേഷിപ്പിക്കുന്നത്. സായുധ സംഘടനയായ വാഗ്നർ ഗ്രൂപ്പ് റഷ്യൻ സേനകളിൽ ഒന്നിന്റെയും ഭാഗമല്ല. എന്നാൽ യുക്രെയ്ൻ യുദ്ധത്തിൽ ഇവരുടെ സജീവ സാന്നിധ്യമുള്ളതായി നേരത്തെ മുതൽ ആരോപണമുണ്ട്.
സിറിയയിൽ നിന്നും ലിബിയയിൽ നിന്നും പതിനായിരക്കണക്കിനു കൂലിപ്പടയാളികളെ ഇവർ യുക്രെയ്നിലെത്തിച്ചെന്നാണു പുതിയ ആരോപണം. ഇതോടെ വാഗ്നർ ഗ്രൂപ്പ് രാജ്യാന്തര വേദികളിൽ വീണ്ടും ചർച്ചയാകുന്നുണ്ട്. ഇവരുടെ മൂവായിരത്തോളം പടയാളികളെ വധിച്ചെന്ന് യുക്രെയ്ൻ ഇന്നലെ പറഞ്ഞതും ശ്രദ്ധേയമായി.കഴിഞ്ഞ എട്ടുവർഷമായി യുക്രെയ്ൻ, സിറിയ, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ ഇവരുണ്ട്.
ബ്രിട്ടിഷ് മാധ്യമമായ ബിബിസി വാഗ്നർ ഗ്രൂപ്പിനെപ്പറ്റി ഒരിക്കൽ ഒരു അന്വേഷണാത്മക ഡോക്യുമെന്ററി തയാറാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ഗ്രൂപ്പിന്റെ ഉത്ഭവം അടക്കമുള്ള കാര്യങ്ങൾ അവർ പരിശോധിച്ചു. ഡിമിത്രി യുറ്റ്കിൻ എന്ന റഷ്യൻ സൈനിക ഉദ്യോഗസ്ഥനാണ് ഈ ഗ്രൂപ്പിനു തുടക്കമിട്ടതെന്നായിരുന്നു അതിൽ തെളിഞ്ഞത്. വാഗ്നർ എന്നായിരുന്നത്രേ ഇദ്ദേഹത്തിന്റെ വിളിപ്പേര്. ആ പേരു തന്നെ ഗ്രൂപ്പിനു വന്നു.
സ്പെറ്റ്സ്നാസ് എന്ന റഷ്യൻ പ്രത്യേക സേനയുടെ ഓഫിസറായിരുന്നു യുറ്റ്കിൻ. റഷ്യൻ ചാര, ഇന്റലിജൻസ് വൃത്തവും മഹാശക്തരുമായ ജിആർയുവിന്റെ മുൻ ലഫ്.കേണലും. ഇക്കാരണങ്ങളാൽ തന്നെ വാഗ്‌നർ ഗ്രൂപ്പ് ഒരു സ്വകാര്യ സൃഷ്ടിയല്ല. മറിച്ച് സ്വകാര്യതയുടെ മറപിടിച്ചുള്ള പുട്ടിന്റെ സ്വന്തം പടയാണെന്ന ആരോപണം ശക്തമാണ്. പുട്ടിനോട് രക്തത്തിന്റെ കട്ടിയുള്ള കൂർ പുലർത്തുന്ന കൂലിപ്പട്ടാളം.2014ൽ റഷ്യയുടെ ക്രൈമിയ അധിനിവേശ ദൗത്യത്തോടൊപ്പമാണ് വാഗ്‌നർ ഗ്രൂപ്പിന്റെയും ജനനമെന്ന് വിലയിരുത്തപ്പെടുന്നു. ആയിരത്തോളം പേർ ഈ ഗ്രൂപ്പിൽ ചേർന്നു. തുടർന്ന് ഇവർ ലുഹാൻസ്കിലെയും ഡോനെറ്റ്സ്കിലെയും റഷ്യൻ വിമതരെ പിന്തുണയ്ക്കാൻ തുടങ്ങി.
കിഴക്കൻ യൂറോപ്പിലെ ഡോൺബാസ് മേഖല എത്രയും വേഗം സമ്പൂർണ ആധിപത്യത്തിലാക്കണമെന്ന റഷ്യയുടെ ലക്ഷ്യമാണ് എപ്പോൾ ഇവരെ ഇറക്കാനുള്ള കാരണം. ഡോൺബാസിൽ ഉൾപ്പെടുന്ന ലുഹാൻസ്ക്, ഡോനെറ്റ്സ്ക് മേഖലകൾ റഷ്യൻ അനുകൂലികളും റഷ്യൻ വംശജരുമായ വിമതരുടെ താവളമാണ്. ഇവിടങ്ങൾ വിമതരുടെ നിയന്ത്രണത്തിനു കീഴിലാണ്.
മേയ് ഒൻപതിനു രണ്ടാം ലോകയുദ്ധത്തിലെ റഷ്യൻ വിജയം അനുസ്മരിച്ചു മോസ്കോയിൽ നടത്തുന്ന മിലിട്ടറി പരേഡിൽ വ്ലാഡിമിർ പുട്ടിന് ഉയർത്തിക്കാട്ടാൻ യുക്രെയ്നിൽ നിന്ന് എന്തെങ്കിലും വിജയകഥ വേണമെന്ന് വിമർശകർ പറയുന്നു. ഇതിനു വേണ്ടിയാണ് കിഴക്കൻ യുക്രെയ്നിൽ ആധിപത്യമുറപ്പിക്കാൻ ശ്രമിക്കുന്നത്.
യുദ്ധം രണ്ടാംഘട്ടത്തിലേക്കു കടന്നെന്നാണു നിരീക്ഷകരും യുക്രെയ്നും വിലയിരുത്തുന്നത്. ഈ ഘട്ടത്തിൽ നാല് ലക്ഷ്യങ്ങളാണ് റഷ്യൻ സേനയ്ക്ക് മുന്നിലുള്ളതെന്ന് അഭ്യൂഹമുണ്ട്. ഡോൺബാസ് മേഖല പൂർണമായി പിടിച്ചടക്കുക, ക്രൈമിയയിലേക്ക് മരിയുപ്പോൾ വഴി പാത സാധ്യമാക്കുക, ക്രൈമിയയിൽ ജലവിതരണം ഉറപ്പാക്കാനായി ഖേഴ്സൻ പ്രവിശ്യ പിടിച്ചടക്കുക. ഇവ കൂടാതെ ഭാവിയിൽ വിലപേശലുകൾക്കായി യുക്രെയ്നിയൻ മേഖലകൾ പിടിച്ചടക്കുക എന്നിവയാണ് ഇത്.
https://www.facebook.com/Malayalivartha
























