ടി80 ടാങ്ക് പറപ്പിച്ച് മാരിയുപോളില്‍ റഷ്യയുടെ വിജയാഘോഷം; പുടിനും ഹാപ്പി;

ഉക്രെയ്‌നില്‍ വ്യാഴാഴ്ച റഷ്യ അതി ശക്തമായ സൈനീക ഓപ്പറേഷനില്‍ തെക്കുകിഴക്കന്‍ ഉക്രേനിയന്‍ നഗരമായ മരിയുപോള്‍ നഗരം പൂര്‍ണമായും പിടിച്ചെടുത്ത റഷ്യയ്ക്ക്. മുന്നിലുള്ളത് അസോവ്സ്റ്റല്‍ സ്റ്റീല്‍ മില്‍ മാത്രമാണ് അതൊഴികെ ബാക്കി എല്ലാ പ്രദേശവും ഏറ്റെടുത്തതായി റഷ്യ അവകാശവാദം ഉന്നയിക്കുമ്പോള്‍. ചില ദൃശ്യങ്ങളും പുറത്തു വരികയാണ്. ആഴ്ചകള്‍ നീണ്ട യുദ്ധത്തിന് ശേഷം മേഘല പിടിച്ചടക്കിയതിന്റെ ആഘോഷ പ്രകടനമാണത്. റഷ്യന്‍ ടി80 ടാങ്ക് ഉപയോഗിച്ച് സൈന്യം വിജയം ആഘോഷിക്കുന്നതാണ് ആ വിഡീയോയിലുള്ളത്.
മാരിപോള്‍ മോചിപ്പിക്കപ്പെട്ടുവെന്ന് റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്‍ തന്നെ ഔദ്യോഗികമായി അറിയിച്ചിരുന്നു. എങ്കിലും അസോവ് സ്റ്റീല്‍ പ്ലാന്റ് മാത്രമേ ഇനിയുള്ളു റഷ്യയ്ക്ക് ഇത് നിസാരം പിടിച്ചടക്കാവുന്നതേ ഉള്ളൂ. എങ്കിലും അതിനുള്ളില്‍ 2000 വരുന്ന യുക്രൈന്‍ സൈനീകരുണ്ട്. അവിടെ നിന്നും ഒരീച്ചപോലും പുറത്തു പോകരുത് എന്ന് പുടിന്‍ ഉത്തരവിട്ടതോടെ പ്ലാന്റ് കത്തിക്കുകയാണോ പുടിന്റെ ലക്ഷ്യമെന്ന സംശയങ്ങള്‍ ഉയര്‍ന്നു തുടങ്ങി. എങ്കിലും സൈനീകരോട് ഉള്ളിലേയക്ക് പ്രവേശിക്കരുത് എന്ന് പുടിന്‍ ഉത്തരവിട്ടിട്ടുണ്ട്. എന്നിരുന്നാലും, ഇതേ കുറിച്ച് ഉക്രെയ്‌നില്‍ നിന്നുള്ള ഔദ്യോഗിക പ്രസ്താവന ഇപ്പോഴും വന്നിട്ടില്ല. പലയിടത്തും ചെറുത്തുനില്‍പ്പ് തുടരുന്നതിനാല്‍ മാരിയൂപോള്‍ നഗരത്തിലും അതാണ് സ്ഥിതി എന്നാണ് യുക്രൈന്റെ അവകാശവാദം.
തുറമുഖ നഗരമായ മരിയുപോളിലെ ഉക്രേനിയന്‍ സേനയുടെ അവസാനത്തെ താവളമായ അസോവ്സ്റ്റല്‍ സ്റ്റീല്‍ പ്ലാന്റില്‍ ആക്രമണം നടത്തരുതെന്നാണ് പ്രസിഡന്റ് പുടിന്‍ തന്റെ സൈന്യത്തിന് ഉത്തരവിട്ടിട്ടിരിക്കുന്നത്. ഈ അവസരത്തിലാണ് റഷ്യയുടെ പ്രതിരോധ മന്ത്രാലയത്തില്‍ തീ പിടിച്ചതും റഷ്യയെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഉക്രെയ്‌നിലെ റഷ്യയുടെ സൈനിക ഓപ്പറേഷന്‍ 'ആസൂത്രണം അനുസരിച്ച് തുടരുകയാണെന്ന്' ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞതിന് പിന്നാലെയാണ്. മാരിയുപോള്‍ പടിച്ച വാര്‍ത്ത സ്ഥിരീകരിക്കുന്നത്. 'ഉക്രേനിയന്‍ സൈനികര്‍ക്ക് ആയുധം താഴെയിടാനും സ്ഥാപിതമായ ഇടനാഴികളിലൂടെ പുറത്തുവരാന്‍ ഇപ്പോഴും ഉണ്ട്.' പക്ഷേ അവിടെനിന്നും ഒരു റസ്‌പോണ്‍സും ഇതുവരെ ഉണ്ടായിട്ടില്ല
അസോസിയേറ്റഡ് പ്രസ്സിന്റെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, 'ആസൂത്രണം അനുസരിച്ച് ഓപ്പറേഷന്‍ തുടരുന്നു എന്നാണ്' എന്നാല്‍ സ്റ്റീല്‍ പ്ലാന്റ് ആക്രമിക്കരുതെന്ന ഉത്തരവ് പദ്ധതികളുടെ മാറ്റത്തെ പ്രതിനിധീകരിക്കുന്നുണ്ടോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ദിമിത്രി പെസ്‌കോവ് പറഞ്ഞ മറുപടി 'ഇത് ഒരു പ്രത്യേക സൗകര്യമാണ്, ശേഷിക്കുന്ന ഉക്രേനിയന്‍ ദേശീയവാദികളെ പൂര്‍ണ്ണമായും തടഞ്ഞു വച്ചിരിക്കുന്ന ദൗത്യമാണെന്നായിരുന്നു
അതേസമയം യുദ്ധ കുറ്റകൃത്യങ്ങള്‍ മറച്ചുവെക്കാന്‍ റഷ്യന്‍ സൈന്യം മരിച്ച മരിയുപോള്‍ നിവാസികളെ മന്‍ഹുഷില്‍ സംസ്‌കരിച്ചതായി ദി കൈവ് ഇന്‍ഡിപെന്‍ഡന്റ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഉപരോധിക്കപ്പെട്ട തുറമുഖ നഗരത്തിന് പടിഞ്ഞാറ് 20 കിലോമീറ്റര്‍ അകലെയുള്ള മന്‍ഹുഷിലെ കൂട്ടക്കുഴിമാടങ്ങളില്‍ റഷ്യക്കാര്‍ മരിയുപോളിലെ കൊല്ലപ്പെട്ട നിവാസികളെ അടക്കം ചെയ്യുകയാണെന്ന് മരിയുപോളിന്റെ മേയറുടെ സഹായിയായ പെട്രോ ആന്‍ഡ്രിയുഷ്‌ചെങ്കോ വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























