അഫ്ഗാനിസ്ഥാനിൽ സ്ഫോടനം; ഇന്നലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ നടന്ന സ്‌ഫോടനങ്ങളിൽ 30 ലധികം പേർ കൊല്ലപ്പെട്ടു! ആദ്യം സ്‌ഫോടനം ഉണ്ടായത് കാബൂളിൽ...
അഫ്ഗാനിസ്ഥാനിൽ വീണ്ടും സ്ഫോടനം. കഴിഞ്ഞ ദിവസം രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ നടന്ന സ്‌ഫോടനങ്ങളിൽ 30 ലധികം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 80 ലധികം പേർക്ക് പരിക്കേൽക്കുകയുണ്ടായി. കാബൂൾ, ബാൽഖ് പ്രവശ്യയിലെ മസാർ-ഇ ഷെരീഫിലെ പള്ളി, കുന്ദൂസ് നഗരം എന്നിവടങ്ങളിലാണ് സ്‌ഫോടനം ഉണ്ടായിരിക്കുന്നത് എന്നാണ് ലഭ്യമാകുന്ന വിവരം.
അതേസമയം ഇന്നലെ ആദ്യം സ്‌ഫോടനം ഉണ്ടായത് കാബൂളിലാണ്. റോഡരികിലുണ്ടായ സ്‌ഫോടനത്തിൽ തന്നെ രണ്ട് കുട്ടികൾക്ക് പരിക്കേൽക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ബാൽഖിലെ മസാർ ഇ ഷെരീഫ് പള്ളിയിൽ സ്‌ഫോടനം ഉണ്ടായിരിക്കുന്നത്. പള്ളിയിലുണ്ടായ സ്‌ഫോടനത്തിൽ 20 ലധികം പേർ കൊല്ലപ്പെടുകയും 65 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായും റിപ്പോർട്ടുകളുണ്ട്. ഷിയാ വിശ്വാസികളെ ലക്ഷ്യമിട്ടായിരുന്നു സ്‌ഫോടനം നടന്നത്.
കൂടാതെ ഇതിന് പിന്നാലെ കുന്ദൂസിലും സ്‌ഫോടനം നടക്കുകയുണ്ടായി. 10 പേരാണ് കുന്ദൂസ് നഗരത്തിലുണ്ടായ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. മരണ നിരക്കുകൾ ഇനിയും കൂടിയേക്കാമെന്നാണ് ലഭ്യമാകുന്ന വിവരം.
എന്നാൽ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. രണ്ട് ദിവസത്തിന് മുമ്പ് തന്നെ പടിഞ്ഞാറൻ കാബൂളിൽ ഒരു സ്‌കൂളിൽ സ്‌ഫോടനം ഉണ്ടാവുകയും മുഴുവൻ വിദ്യാർത്ഥികളും കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതിനുപിണാലെയാണ് രാജ്യത്തെ വീണ്ടും നടുക്കി സ്ഫോടനം ഉണ്ടായത്.
https://www.facebook.com/Malayalivartha
























