Widgets Magazine 

20
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...


വിധി തോൽപ്പിച്ച ആ അച്ഛനും അമ്മയും! രണ്ട് തലയുള്ള കുഞ്ഞ് ഒടുവിൽ മരണത്തിന് കീഴടങ്ങി; മൃതദേഹം വാങ്ങാൻ ഭയന്ന് മാതാപിതാക്കൾ...


കോക്പിറ്റിലെ നടുക്കുന്ന അനുഭവങ്ങള്‍ പങ്കുവച്ച് ഇന്ത്യന്‍ പൈലറ്റ് സ്മിത്ത് മച്ചാര്‍...മരിക്കാൻ തയ്യാറല്ല..ആദ്യം വിളിച്ചത് രണ്ടുവയസ്സുള്ള മകനെ..നിലവിലെ അവസ്ഥ..


'നിങ്ങൾ മറന്നാലും ഞങ്ങൾ മറക്കില്ല, ഒന്നും മറന്നിട്ടില്ല വിജയാ....' കോട്ടയത്ത് ഉമ്മൻ ചാണ്ടിയുടെ ചിത്രം പതിപ്പിച്ച ഫ്ലെക്‌സ് ബോർഡുകൾ...പിണറായി കുടുംബത്തിന്റെ ഉറക്കം കളയുന്നു..

ജപ്പാന്‍ കടലില്‍ അസാധാരണ പടനീക്കം; റഷ്യന്‍ യുദ്ധക്കപ്പല്‍ സാനിധ്യം പൊക്കി ജപ്പാന്‍; യുക്രൈന് ശേഷം ചൈനയുമായി സംയുക്ത യുദ്ധത്തിന് റഷ്യ; ജപ്പാനെ വളഞ്ഞ് ചൈനയും റഷ്യയും

22 APRIL 2022 06:44 PM IST
മലയാളി വാര്‍ത്ത

More Stories...

ലോകത്തെ വലിയ പ്രഖ്യാപനം... എല്ലാ കുട്ടികൾക്കും സ്പേസ് എക്സ് ഓഹരി! ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ഇലോൺ മസ്ക്, ' എല്ലാ അമേരിക്കൻ കുട്ടികൾക്കുമുള്ള സമ്മാനം'

യമനിലെ ഹൂതികള്‍ക്കെതിരായ യുദ്ധത്തില്‍ സൗദി അറേബ്യയ്ക്ക് ആശ്വാസം... സഹായത്തിന് ഈജിപ്ഷ്യന്‍ പട്ടാളം എത്തും...ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസി ഇക്കാര്യം അറിയിച്ചു..

ഫ്രാൻസ് കത്തുന്നു... യൂറോപ്പിലാകെ യുവജനപ്രക്ഷോഭം, കുടിയേറ്റത്തെ കുറ്റപ്പെടുത്തി ട്രംപ്; പ്രതിസന്ധിയിൽ യൂറോപ്യൻ ഭരണകൂടങ്ങൾ

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി

ഉക്രെയ്‌നെതിരെ റഷ്യ വിജയ പ്രഖ്യാപനം നടത്താന്‍ ഒരുങ്ങുകയാണ് ഇനി ദിവസങ്ങള്‍ മാത്രമേ ഉള്ളൂ, വിക്ടറി ഡേയില്‍ യുദ്ധം നിര്‍ത്തി റഷ്യ വിജയം പ്രഖ്യാപിക്കും. മുന്നിലുള്ളത് ഡോണ്‍ബാസ് മാത്രമാണ്. അതിനുവേണ്ടി എന്ത് കൈവിട്ട കളിയും കളിക്കും റഷ്യ. അതിനു ശേഷമുള്ള റഷ്യയുടെ ലക്ഷ്യം ജപ്പാനാണെന്നാണ് ലഭിക്കുന്ന സൂചന. ഇവിടെ ചൈനയെ കൂട്ടുപിടിച്ചാകും റഷ്യന്‍ നീക്കങ്ങള്‍..

എന്തായാലും യുദ്ധ നഷ്ടങ്ങള്‍ക്കിടയിലും ക്രെംലിന്‍ അവരുടെ നാവിക ശേഷി ചെത്തി മിനുക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. വ്യാഴാഴ്ച, ജപ്പാന്‍ ഡിഫന്‍സ് ഇന്റഗ്രേറ്റഡ് സ്റ്റാഫ് ആന്‍ഡ് സൂപ്പര്‍വിഷന്‍ മന്ത്രാലയം പുറത്തുവിട്ടത് സുഷിമ കടലിടുക്കിലൂടെ കടന്നുപോകുന്ന റഷ്യന്‍ ഡിസ്‌ട്രോയറുടെയും പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്ന വാണിജ്യ കപ്പലുകളുകളുടെയും സാനിധ്യത്തെ കുറിച്ചുള്ള വിവരങ്ങളാണ്. ആശങ്കയുണ്ടാക്കുന്ന നീക്കങ്ങളാണത്. ക്യോഡോ ന്യൂസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ഡിസ്‌ട്രോയര്‍ ഉള്‍പ്പെടെ 3 നാവിക കപ്പലുകള്‍ റഷ്യന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണവാതക കമ്പനിയായ ഗാസ്‌പ്രോമിന്റെ കപ്പലുകള്‍ക്കൊപ്പം കിഴക്കന്‍ ചൈനാ കടലിന് വടക്ക് ജപ്പാന്‍ കടലിലേക്ക് പോയി എന്നാണ്.

ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് മാരിടൈം സെല്‍ഫ് ഡിഫന്‍സ് ഫോഴ്‌സ് റഷ്യന്‍ കപ്പലിനെ കണ്ടതായുള്ള വെളിപ്പെടുത്തല്‍ വരുന്നത്. ജപ്പാനിലെ നാല് പ്രധാന ദ്വീപുകള്‍ക്കും ദക്ഷിണ കൊറിയയ്ക്കും ഇടയില്‍ സ്ഥിതി ചെയ്യുന്ന ഡാന്‍ജോ ദ്വീപില്‍ നിന്ന് ഏകദേശം 80 കിലോമീറ്റര്‍ പടിഞ്ഞാറായിട്ടാണ് ഈ നീക്കം. എന്നിരുന്നാലും, 'റഷ്യന്‍ സ്വകാര്യ കപ്പലുകള്‍ യുദ്ധക്കപ്പലുകള്‍ക്കൊപ്പം സഞ്ചരിക്കുന്നത് അസ്വഭാവിക നടപടിയായിട്ടാണ് വിശേഷിപ്പിക്കപ്പെടുന്നത്.

അതേസമയം തന്നെ ചൈനയും വന്‍ പ്രകോപനമാണ് സൃഷ്ടിക്കുന്നത്. ജപ്പാനിലെ കഗോഷിമ പ്രിഫെക്ചറിന് സമീപമുള്ള തെക്കുപടിഞ്ഞാറന്‍ അമാനിഒഷിമയിലെ വെള്ളത്തിലൂടെ ചൈനീസ് നാവികസേനയുടെ രഹസ്യാന്വേഷണ കപ്പലിന്റെ സാന്നിധ്യം ജപ്പാന്‍ കണ്ടെത്തി. കപ്പലുകള്‍ കിഴക്കന്‍ ചൈനാ കടലിലൂടെ പസഫിക് സമുദ്രത്തിലേക്ക് നീങ്ങിയതായാണ് കണ്ടെത്തിയത്.

യുദ്ധാനന്തരം റഷ്യയും ചൈനയും തമ്മിലുള്ള ഏകോപിത നാവിക പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചതായി വ്യക്തമാക്കിയ ജാപ്പനീസ് പ്രതിരോധ മന്ത്രാലയം ജാപ്പനീസ് ദ്വീപസമൂഹത്തിന് ചുറ്റുമുള്ള റഷ്യന്‍, ചൈനീസ് കപ്പലുകളുടെ സാനിധ്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തുന്നതായാണ് അറിയിച്ചത്. ഇത് ഒരു യുദ്ധത്തിലേയ് മാറാന്‍ അധികം സമയം വേണ്ടി വരില്ലെന്നാണ് യുദ്ധ വിദഗ്ദരുടെ വിലയിരുത്തല്‍.

മാത്രമല്ല ഉക്രെയ്ന്‍ അധിനിവേശത്തിന് തൊട്ടുമുമ്പ് റഷ്യയിലെ സൈനിക അഭ്യാസങ്ങള്‍ വര്‍ദ്ധിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്. ഫെബ്രുവരി 15 ന്, മോസ്‌കോ ഒഖോത്സ്‌ക് കടലിലും ജപ്പാന്‍ കടലിലും ഭയാനകമായ സൈനിക പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു, യുദ്ധത്തിനുമുമ്പുള്ള നീക്കമായാണ് ഇതിനെ വിലയിരുത്തുന്നത്.

മാത്രമല്ല മാര്‍ച്ചിന്റെ തുടക്കത്തില്‍, റഷ്യന്‍ നാവിക കപ്പലുകള്‍ ടാങ്കുകളും മിസൈലുകളും വഹിച്ചുകൊണ്ട് ജാപ്പനീസ് സമുദ്രത്തിന് സമീപം കാണപ്പെട്ടു, ഇത് മോസ്‌കോയുടെ യുദ്ധ പ്രകോപനമായുയം ശക്തിപ്രകടനമായും വിലയിരുത്തപ്പെടുന്നു. ചൈനീസ് കപ്പലുകളും മേഖലയിലെ നാവിക പ്രവര്‍ത്തനങ്ങളിലെ റഷ്യന്‍ മുന്നേറ്റവും തമ്മിലുള്ള ചില ഏകോപനവും വിശകലന വിദഗ്ധര്‍ വളരെ ആശങ്കയോടെയാണ് വീക്ഷിക്കുന്നത്. മാര്‍ച്ച് 16 ന്, ജപ്പാന്‍ പ്രതിരോധ മന്ത്രാലയം റഷ്യയുടെ നാല് നാവിക കപ്പലുകള്‍ സുഗരു കടലിടുക്കിന് സമീപം കണ്ടെത്തി. കപ്പലുകള്‍ പസഫിക്കില്‍ നിന്ന് പടിഞ്ഞാറോട്ട് ജപ്പാന്‍ കടലിലേക്കാണ് നീങ്ങിയത്. നേരത്തെ മാര്‍ച്ച് 14 ന്, രാത്രി 8 മണിയോടെ അമോറി പ്രിഫെക്ചറിലെ കേപ് ഷിറിയയില്‍ നിന്ന് 70 കിലോമീറ്റര്‍ കിഴക്ക്‌വടക്കുകിഴക്കായി മറ്റൊരു റഷ്യന്‍ ആയുധ വാഹക കപ്പലും തിരിച്ചറിഞ്ഞിരുന്നു. തൊട്ടടുത്ത ദിവസം രാവിലെ 9 മണിയോടെ ഇതേ പ്രദേശത്ത് മറ്റ് രണ്ട് യുദ്ധക്കപ്പലും കണ്ടെത്തി. ഇത് റഷ്യയുടെ ചൈനീസ് കപ്പലുകള്‍ തമ്മിലുള്ള ഏകോപനത്തിന്റെയും സംയുക്ത പരിശീലനത്തിന്റെയും ഭാഗമാണെന്നാണ് കരുതപ്പെടുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

18 വയസ്സ് കഴിയുമ്പോൾ അച്ഛനും അമ്മയും കൂടി 70 ലക്ഷം രൂപയുടെ കാർ വാങ്ങിച്ചു കൊടുക്കുന്നു; എന്തിനാണെന്നറിയാമോ? മകനോടുള്ള സ്നേഹമല്ല; ഞങ്ങൾ പണക്കാർ ആണെന്ന് നാട്ടുക്കാരെ കാണിക്കാൻ; വണ്ടി ഓടിക്കുമ്പോൾ ഒരു നാ  (5 hours ago)

ലോകത്തെ വലിയ പ്രഖ്യാപനം... എല്ലാ കുട്ടികൾക്കും സ്പേസ് എക്സ് ഓഹരി! ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ഇലോൺ മസ്ക്, ' എല്ലാ അമേരിക്കൻ കുട്ടികൾക്കുമുള്ള സമ്മാനം'  (8 hours ago)

മാസപ്പടിയും കൈക്കൂലിയും ഹവാലാ ഇടപാടുകളുമടക്കമുള്ള കോടികളുടെ അവിഹിതവും അവിശുദ്ധവും അത്യന്തം ഗുരുതരവുായ സാമ്പത്തിക ഇടപാടുകളുടെ പേരിൽ രാജ്യത്തേയും സംസ്ഥാനത്തേയും സുപ്രധാന കുറ്റാന്വേഷണ ഏജൻസികളുടെ അന്വേഷണവ  (8 hours ago)

മരുന്നുകളുടെയും ലാബ് പരിശോധനകൾക്ക് ആവശ്യമായ രാസവസ്തുക്കളുടെയും പരിശോധനാ സാമഗ്രികളുടെയും ലഭ്യത ഉറപ്പാക്കണം; സ്റ്റോക്ക് കൃത്യമായി നിരീക്ഷിക്കണം; നിർദേശം നൽകി മന്ത്രി കെ.മുരളീധരൻ  (8 hours ago)

68-ാമത് സംസ്ഥാന സ്കൂൾ കായികമേള; ഒക്ടോബർ 25-ന് മുഖ്യമന്ത്രി വി.ഡി. സതീശൻ തിരിതെളിയിക്കും; നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം അന്താരാഷ്ട്ര നിലവാരത്തിൽ ഒരുങ്ങിയ കോഴിക്കോട് എൻ.ഐ.ടി. സിന്തറ്റിക് ട്രാക്കും ഗ്രൗണ  (8 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരെ അടൂർ പ്രകാശിന്റെ പരസ്യ വിമർശനം; കോൺ​ഗ്രസ് നേതാക്കൾ പരസ്യ പ്രസ്താവന നടത്തി തലവേദനയുണ്ടാക്കരുതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (8 hours ago)

കുട്ടികളിലെ അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ നിയന്ത്രിക്കും; ജങ്ക് ഫുഡിന്റെ അമിത ഉപയോഗം തടയും; നിയമപരമായ നടപടികൾ ശക്തമാക്കുമെന്ന് മന്ത്രി കെ. മുരളീധരൻ  (8 hours ago)

മാസപ്പടി കേസിലെ ഹൈക്കോടതി ഉത്തരവിനെതിരെ നൽകിയ ഹർജി; പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ നാളെ വാദം കേൾക്കും; ഹർജി പരിഗണിക്കാൻ സുപ്രീകോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചു  (9 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ അലേർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഇന്നത്തെ മഴ മുന്നറിയിപ്പ്  (9 hours ago)

സ്‌കൂട്ടറില്‍ നിന്നു തെറിച്ചുവീണ് ബസിന്റെ ചക്രങ്ങള്‍ക്ക് അടിയില്‍പെട്ട് യുവാവിന് ദാരുണാന്ത്യം  (16 hours ago)

കാര്‍ത്തികപ്പള്ളിയില്‍ പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (17 hours ago)

ചീറിപ്പാഞ്ഞുവന്ന ടാങ്കർ പ്രവാസികളുടെ നെഞ്ച് തകർത്ത് 20 കാരിയുടെ മരണം ദേ ഈ മാറ്റം അറിഞ്ഞോ..! "  (17 hours ago)

എസി റോഡില്‍ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം  (17 hours ago)

റിയാസിനെ അറുക്കാൻ പിടിച്ച് ED,ആദ്യ ഊഴം മരുമോന് ഇനി പിണറായിക്ക് വിവേകേ രക്ഷയുള്ളൂ..'കർമ്മ' കളി തുടങ്ങി  (17 hours ago)

തമിഴ്‌നാട് ഭരിക്കുന്ന വിജയ്‌യുടെ പാര്‍ട്ടിക്ക് വെറും 13 കോടി?  (17 hours ago)

Malayali Vartha Recommends