Widgets Magazine
11
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീരടക്കാനാവാതെ... കെ.എസ്.ആര്‍.ടി.സി. ബസുകള്‍ക്കിടയില്‍ പെട്ട് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം...


ഡ്രൈവിംഗ് പുലിവാല്‍... ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌ക്കരണത്തില്‍ കടുംപിടുത്തം തുടരുന്ന ഗതാഗത വകുപ്പിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍; തീരുമാനം അടിച്ചേല്‍പ്പിക്കരുത്, പരിഹാരം കാണണം


മെമ്മറി കാര്‍ഡ് എവിടെ? മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡ് ഇനിയും കണ്ടെത്താനാകാതെ പൊലീസ്; മൊഴികളില്‍ വൈരുദ്ധ്യമുള്ളതിനാല്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് പൊലീസ്


50 ദിവസത്തെ ജയില്‍ വാസത്തിനൊടുവില്‍ ജയില്‍ മോചിതനായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ മടങ്ങിവരവ് വന്‍ ആഘോഷമാക്കി പ്രവര്‍ത്തകര്‍....


പ്രതീക്ഷകള്‍ക്കൊടുവില്‍.... ദോഹ ഡയമണ്ട് ലീഗിലെ ജാവലിന്‍ ത്രോയില്‍ രണ്ടാം സ്ഥാനത്തെത്തി ഇന്ത്യന്‍ സൂപ്പര്‍ താരം നീരജ് ചോപ്ര

യുദ്ധം അവസാനിക്കുന്നു; കീവിലെ എംബസി തുറന്ന് ബ്രിട്ടണ്‍; പോരാട്ടത്തിന് അഭിനന്ദനം അറിയിച്ച് എംബസി; യുകെയ്ക്ക് നന്ദി പറഞ്ഞ് യുക്രൈന്‍

22 APRIL 2022 09:35 PM IST
മലയാളി വാര്‍ത്ത

More Stories...

ഫലസ്തീനികളുടെ ജീവിതം കൂടുതൽ ദുരിതത്തിലാക്കി ഇസ്രയേൽ ആക്രമണം:- ബോംബിങ് കടുത്തതോടെ പലായനം ചെയ്തത് ഒരു ലക്ഷത്തിലധികം പേർ...

ഭീഷണിയുണ്ടായാല്‍ ഇറാന്‍ ആണവായുധം നിർമ്മിക്കുമെന്ന് മുന്നറിയിപ്പ്:- . ഇറാന്റെ ആണവോര്‍ജ സംവിധാനങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേൽ...

ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങള്‍ വംശഹത്യയാണെന്ന് വിശ്വസിക്കുന്നവരാണ് ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ വോട്ടര്‍മാരെന്ന് സര്‍വേ റിപ്പോര്‍ട്ട്...ഗസയിലെ കൂട്ടക്കുരുതിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ കണക്കുകൂട്ടലുകള്‍ തെറ്റി...

ഇറാൻ പിടിച്ചെടുത്ത എംഎസ്‌സി ഏരീസ് കപ്പലിലെ ഇന്ത്യക്കാരെ സംബന്ധിച്ച് വമ്പൻ ആശ്വാസം; . അഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെ ഏഴു പേർ കൂടി മോചിക്കപ്പെട്ടു' ഇന്ത്യക്കാർക്കു പുറമേ ഓരോ ഫിലിപ്പീൻസ്, എസ്തോണിയ സ്വദേശികളാണ് മോചിതരായത്

വിമാനത്തിൽ പുകവലിച്ചു; മധ്യവയസ്‌കൻ അറസ്റ്റിൽ; മസ്‌കറ്റിൽ നിന്ന് മുംബൈയിലേക്കുള്ള വിസ്താര വിമാനത്തിലാണ് സംഭവം

ഉക്രേനിയന്‍ തലസ്ഥാനമായ കൈവിലെ ബ്രിട്ടന്‍ എംബസി അടുത്ത ആഴ്ച തുറക്കുമെന്ന് പ്രഖ്യാപിച്ചു യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ഉക്രെയ്‌നില്‍ റഷ്യ സൈനിക ആക്രമണം ആരംഭിച്ചതിനെ തുടര്‍ന്ന് കൈവിലെ യുകെ എംബസി താല്‍ക്കാലികമായി അടച്ചിരുന്നു. ഫെബ്രുവരിയില്‍ കൈവിലെ എംബസി അടച്ചതിനുശേഷം, ആളുകള്‍ക്ക് മാനുഷികവും മറ്റ് പിന്തുണയും നല്‍കുന്നതിനായി ബ്രിട്ടീഷ് ജീവനക്കാരുടെ ഒരു സംഘം പടിഞ്ഞാറന്‍ ഉക്രെയ്‌നില്‍ തുടര്‍ന്നു. ഈ സാഹചര്യത്തിലാണ് എംബസി തുറക്കുന്നതായി യുകെ പ്രധാനമന്ത്രി തന്നെ നേരിട്ട് അറിയിച്ചിരിക്കുന്നത്. യുക്രെയ്‌നിലെ ബ്രിട്ടീഷ് അംബാസഡര്‍ മെലിന്‍ഡ സിമ്മണ്‍സും കിയെവിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് തന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു.

എംബസി പുനരാരംഭിക്കുന്നതിനെക്കുറിച്ചുള്ള യുകെ വിദേശകാര്യ സെക്രട്ടറി ലിസ് ട്രസിന്റെ ട്വീറ്റിന് മറുപടിയായാണ് കൈവിലെ എംബസി വീണ്ടും തുറക്കുന്നത് സംബന്ധിച്ച് ബോറിസ് ജോണ്‍സണ്‍ പ്രസ്താവന നടത്തിയത്. ജോണ്‍സണ്‍ പറയുന്നതനുസരിച്ച്, യുകെയ്ക്ക് കൈവിലെ എംബസി വീണ്ടും തുറക്കാന്‍ കഴിഞ്ഞത് റഷ്യന്‍ സൈനിക ആക്രമണത്തെ ചെറുത്തുനില്‍ക്കുന്ന ഉക്രേനിയക്കാരുടെ ധൈര്യത്തെ ആദരിക്കുന്നതുകൊണ്ടാണെന്നാണ്. 'ഉക്രെയ്‌നോടുള്ള ഞങ്ങളുടെ പ്രതിബദ്ധത അചഞ്ചലമായി തുടരുന്നുവെന്നും', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കീവിലെ ബ്രിട്ടീഷ് എംബസി വീണ്ടും തുറക്കാന്‍ തീരുമാനിച്ചതായും പടിഞ്ഞാറന്‍ യുക്രൈനില്‍ നിലയുറപ്പിച്ചിരിക്കുന്ന മെലിന്‍ഡ സിമ്മണ്‍സ് ഉടന്‍ നഗരത്തിലേക്ക് മടങ്ങുമെന്നും യുകെ വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് ട്വീറ്റിലൂടെ ആവശ്യപ്പെട്ടിരുന്നു. മെലിന്‍ഡ സിമ്മണ്‍സിനും ഉദ്യോഗസ്ഥരുടെ ടീമിനും അവരുടെ 'കഠിനാധ്വാനത്തിനും പ്രതിരോധത്തിനും' ട്രസ് നന്ദിയും അറിയിച്ചു. ഇതോടെയാണ് സുരക്ഷാ സാഹചര്യത്തെ അടിസ്ഥാനമാക്കി അടുത്ത ആഴ്ച കൈവിലെ എംബസി വീണ്ടും തുറക്കുമെന്ന് ബോറിസ് ജോണ്‍സണും പ്രഖ്യാപിക്കുന്നത്.

യുകെ വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് പ്രസ്താവനയില്‍ റഷ്യയുടെ സായുധ സേനയെ ചെറുക്കുന്നതില്‍ ഉക്രേനിയന്‍ പ്രസിഡന്റ് വോലോഡ്മിര്‍ സെലെന്‍സ്‌കിയുടെയും ഉക്രെയ്‌നിലെ ജനങ്ങളുടെയും 'ധൈര്യവും വിജയവും' പ്രശംസിച്ചു. പിന്നാലെ റഷ്യയും ഉക്രെയ്‌നും തമ്മിലുള്ള യുദ്ധകാലത്ത് ബ്രിട്ടന്‍ എംബസിയിലെ ഉദ്യോഗസ്ഥരുടെ സംഘത്തെ അവര്‍ പ്രശംസിച്ചു. ഉദ്യോഗസ്ഥര്‍ എംബസിയിലേക്ക് മടങ്ങുന്നതിന് മുമ്പ് എംബസിയുടെ പരിസരം സുരക്ഷിതമാക്കിയിട്ടുണ്ടെന്നാണ് ട്രസ് പറഞ്ഞത്.

ഏപ്രില്‍ 9 ന് യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കൈവ് സന്ദര്‍ശിച്ച് ഉക്രേനിയന്‍ പ്രസിഡന്റ് വോലോഡൈമര്‍ സെലെന്‍സ്‌കിയെ കണ്ടിരുന്നു. ഉക്രെയ്‌നിന് 100 മില്യണ്‍ പൗണ്ട് സൈനിക സഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ കിയെവ് സന്ദര്‍ശനം. ഫെബ്രുവരി 24 ന് റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശത്തെ തുടര്‍ന്ന് യുകെ റഷ്യയ്‌ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തുകയും യുക്രെയ്‌നിന് സാമ്പത്തികവും സൈനികവുമായ പിന്തുണ നല്‍കുകയും ചെയ്യുന്നു എന്നത് ഇവിടെ പരാമര്‍ശിക്കേണ്ടതാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂര്‍ ദേശീയപാതയോരത്ത് നിര്‍ത്തിയിട്ട കാറിന് പുറകില്‍ ബൈക്കിടിച്ച് രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം  (33 minutes ago)

മുഖ്യമന്ത്രി വിദേശത്തു പോയതിനെക്കുറിച്ച് തനിക്കറിയില്ല... മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ സന്ദര്‍ശനത്തെക്കുറിച്ച് തന്നെ അറിയിച്ചിട്ടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍...  (46 minutes ago)

തോല്‍വിയറിയാതെ... 49 മത്സരം തോല്‍വിയറിയാതെ പൂര്‍ത്തിയാക്കി ലെവര്‍കൂസന്‍  (1 hour ago)

ഐജി പി. വിജയന് എഡിജിപി ആയി സ്ഥാനക്കയറ്റം നൽകി സർക്കാർ ഉത്തരവിറങ്ങി... പോലീസ് അക്കാദമി ഡയറക്ടറായാണ് നിയമനം....എലത്തൂര്‍ ട്രെയിൻ തീവെപ്പ് കേസുമായി ബന്ധപ്പെട്ട് നേരത്തെ അദ്ദേഹം സസ്‌പെന്‍ഷനില്‍ ആയിരുന്നു  (1 hour ago)

ഐജി പി വിജയന് എഡിജിപി ആയി സ്ഥാനക്കയറ്റം നല്‍കി സര്‍ക്കാര്‍ ഉത്തരവ്... പോലീസ് അക്കാദമി ഡയറക്ടറായാണ് നിയമനം  (1 hour ago)

തനിക്കെതിരെ മൊഴിനൽക്കാൻ ഭാര്യ തിരുവനന്തപുരത്ത് എത്തിയെന്ന് യദു..! ഈ കേസിൽ യദുവിന്റെയ് ചരിത്രം തിരയുന്നതിൽ കാര്യമില്ലെന്ന്..! മേയർ ചെയ്തത് തെറ്റെന്ന് വീണ്ടും തെളിയുന്നു..! തലസ്ഥാനത് സംഭവിക്കുന്നത്..  (1 hour ago)

കണ്ണീരടക്കാനാവാതെ... കെ.എസ്.ആര്‍.ടി.സി. ബസുകള്‍ക്കിടയില്‍ പെട്ട് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം...  (1 hour ago)

ഒന്നര കോടിയുടെ സ്വര്‍ണം ഒളിപ്പിച്ചത് ജീന്‍സിനകത്ത് പ്രത്യേക അറ .നിര്‍മ്മിച്ച് .. ദുബൈയില്‍ നിന്നെത്തിയ കന്യാകുമാരി സ്വദേശി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയില്‍  (2 hours ago)

ഡ്രൈവിംഗ് പുലിവാല്‍... ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌ക്കരണത്തില്‍ കടുംപിടുത്തം തുടരുന്ന ഗതാഗത വകുപ്പിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍; തീരുമാനം അടിച്ചേല്‍പ്പിക്കരുത്, പരിഹാരം കാണ  (2 hours ago)

മെമ്മറി കാര്‍ഡ് എവിടെ? മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡ് ഇനിയും കണ്ടെത്താനാകാതെ പൊലീസ്; മൊഴികളില്‍ വൈരുദ്ധ്യമുള്ളതിനാല്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെ വീണ  (2 hours ago)

പാറശ്ശാല പ്ലാമുട്ടുകടയില്‍ കെട്ടിടനിര്‍മ്മാണ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു...  (3 hours ago)

വന്‍ മുന്നറിയിപ്പ്... ദില്ലിയില്‍ അതിശക്തമായ പൊടിക്കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്; മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗത; വീട്ടില്‍ തന്നെ ഇരിക്കണം; അതിശക്തമായ കാറ്റില്‍ കൃഷി നശിക്കാന്‍ സാധ്യത; കെട്ടി  (3 hours ago)

ത്രസിപ്പിച്ച് ധോണി... ഗുജറാത്തിന് വേണ്ടി രണ്ട് സെഞ്ച്വറികള്‍ പിറന്നപ്പോള്‍ ചെന്നൈ തകര്‍ന്നടിഞ്ഞു; ശുഭ്മന്‍ ഗില്‍ 55 പന്തില്‍ 104 റണ്‍സും സായ് സുദര്‍ശന്‍ 51 പന്തില്‍ 103 റണ്‍സുമെടുത്തു; തിളങ്ങാതെ മുന്‍  (3 hours ago)

എല്ലാ സൗഭാഗ്യങ്ങള്‍ ലഭിച്ചിട്ടും.... പതിനൊന്നുദിവസം മുന്‍പ് ജന്മംകൊടുത്ത പെണ്‍കുഞ്ഞിനെക്കണ്ടു കൊതിതീരാതെ... ജീവിതാഭിലാഷമായ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ച് ഒരുദിവസത്തിലേറെ ജോലിചെയ്യാനാകാതെ... വാഹനാപക  (4 hours ago)

വിവാഹം കഴിഞ്ഞിട്ട് വെറും ആറു മാസം മാത്രം... ഷിംലയില്‍ ജീപ്പിനു മുകളില്‍ പാറ വീണുണ്ടായ അപകടത്തില്‍ മലയാളി സൈനികന്‍ മരിച്ചു.... സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും  (4 hours ago)

Malayali Vartha Recommends