യുവരാജനെ സൗദിയില്‍ പോയി പൊക്കാന്‍ അമേരിക്കന്‍പോലീസ്, യുവരാജാവ് ഒരേ സമയം പീഡിപ്പിച്ചത് മൂന്ന് യുവതികളെ

\\അമേരിക്കയിലെ ആഡംബര കൊട്ടാരത്തില്‍ സൗദിരാജകുമാരന്‍ ഒരേ സമയം പീഡിപ്പിച്ചിരുന്നത് മൂന്ന് യുവതികളെ. സംഭവത്തെ തുടര്‍ന്ന് സൗദിയിലേക്ക് രക്ഷപ്പെട്ട രാജകുമാരനെ അവിടെപ്പോയി പിടികൂടാനുള്ള ശ്രമത്തിലാണ് അമേരിക്കന്‍പോലീസ്. രാജകുമാരനെതിരെ കൂടുതല്‍ യുവതികള്‍ ലൈംഗികാരോപണവുമായി രംഗത്തെത്തിയതായി അമേരിക്കന്‍ പോലീസ് പറഞ്ഞു.
സൗദി രാജകുമാരനായ മജീദ് അബ്ദുള്‍ അസീസ് ആണ് അമേരിക്കന്‍ യുവതിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയതില്‍ അറസ്റ്റിലായത്.മൂന്ന് ലക്ഷം ഡോളര്‍ തുക കെട്ടിവെച്ചശേഷം സ്വന്തം ജെറ്റില്‍ സൗദിയയിലേക്ക് കടന്നതായാണ് റിപ്പോര്‍ട്ട്.
യുഎസിലെ കൂറ്റന്‍ കൊട്ടാരത്തിലാണ് 28 കാരനായ ഇയാള്‍ ഒരേ സമയം മൂന്ന് സ്ത്രീകളെ പീഡിപ്പിച്ചത്. 37 മില്യണ്‍ ഡോളര്‍ വിലയുള്ള തന്റെ ബെവെര്‍ലി ഹില്‍സിലെ കൊട്ടാരസദൃശമായ വീട്ടില്‍ വച്ചായിരുന്നു 28കാരനായ രാജകുമാരന്റെ ക്രൂരമായ കാമകേളികള്‍ അരങ്ങേറിയിരുന്നതെന്ന് ഇയാള്‍ക്കെതിരെ കൊടുക്കപ്പെട്ട ഒരു കേസില്‍ ആരോപിക്കുന്നു. പീഡനത്തിന് വിധേയരായ സ്ത്രീകളിലൊരാള്‍ വെള്ളിയാഴ്ച രാജകുമാനെതിരെ കേസ് ഫയല്‍ ചെയ്തിരുന്നു. രാജകുമാരന്‍ അറസ്റ്റിലായി രണ്ട് ദിവസത്തിന് ശേഷമാണീ കേസ് ഫയല്‍ ചെയ്യപ്പെട്ടത്. ഒരു സ്ത്രീയെ പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചുവെന്ന സംശയത്തിന്റെ പേരിലാണ് രാജകുമാരനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
രാജകുമാരന്റെ പീഡനം അത്യധികം ക്രൂരവും പൈശാചികവുമായിരുന്നുവെന്നാണ് പ്രസ്തുത പരാതിയില്‍ പരാതിക്കാരി വിശദീകരിച്ചിരിക്കുന്നത്. തങ്ങളെ പ്രസ്തുത വീട്ടില്‍ ദിവസങ്ങളോളം തടവിലിട്ട് പീഡിപ്പിക്കുകായിരുന്നുവെന്നും ഇരയായ സ്ത്രീ വെളിപ്പെടുത്തിയിട്ടുണ്ട്. തങ്ങള്‍ അവിടെ കടന്ന് ചെല്ലുമ്പോള്‍ ഒരു പാര്‍ട്ടിയുടെ അന്തരീക്ഷമായിരുന്നു വീട്ടിലുണ്ടായിരുന്നതെന്നാണ് പൊലീസ് പറയുന്നത്. അതിന് മുമ്പ് രക്തമൊലിപ്പിച്ചു കൊണ്ടിരുന്ന ഒരു സ്ത്രീ ആ വീടിന്റെ മതില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഇരകളായ കൂടുതല്‍ സ്ത്രീകള്‍ രാജകുമാരനെതിരെ പരാതിയുമായി രംഗത്തെത്തുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. സ്ത്രീയെ ഓറല്‍ സെക്‌സിന് നിര്‍ബന്ധിച്ചതിന്റെ പേരില്‍ മജീദിനെതിരെ വെള്ളിയാഴ്ച കേസ്‌ചാര്‍ജ് ചെയ്തിരുന്നു. എന്നാല്‍ മൂന്ന് ലക്ഷം ഡോളര്‍ ബോണ്ട് പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ഉടനടി മോചിപ്പിക്കുകയായിരുന്നു.
മജീദിനെ ഒക്ടോബര്‍ 19ന് ലോസ് ഏയ്ജല്‍സ് കോടതിയില്‍ ഹാജരാക്കുന്നതാണ്. അറസ്റ്റിനെ ഭയന്ന് രാജകുമാരന്‍ തന്റെ പ്രൈവറ്റ് ജെറ്റില്‍ രാജ്യം വിട്ടിരുന്നുവെന്ന സംശയമാണ് പ്രസ്തുത വീടിന്റെ അയല്‍പക്കത്തുള്ളവര്‍ പ്രകടിപ്പിക്കുന്നത്. വ്യാഴാഴ്ച വൈകുന്നേരം നിരവധി കാറുകള്‍ പ്രസ്തുത വീട്ടിലേക്ക് വന്നും പോയും കൊണ്ടിരുന്നതായി അയല്‍വാസിയായ ഇസബെല്‍ എന്ന സ്ത്രീ സാക്ഷ്യപ്പെടുത്തുന്നു. ഇവിടെ നിന്നും പലായനം ചെയ്ത രാജകുമാരന്‍ ഇനി തിരിച്ച് വരാന്‍ സാധ്യതയില്ലെന്നും ചിലര്‍ പറയുന്നു. പൊലീസ് ഈ വീട്ടിലെത്തി രാജകുമാരന്റെ അനുയായികളില്‍ ചിലരെ ചോദ്യം ചെയ്തിരുന്നു. ലൈംഗിക കുറ്റത്തിന് പുറമെ ആയുധം കൈവശം വച്ചതിനും സ്ത്രീകളെ തടവിലിട്ടതിനും രാജകുമാരന്റെ മേല്‍ കുറ്റം ചുമത്തും. ലോസ് ഏയ്ജല്‍സിലെ സൗദി അറേബ്യന്‍ എംബസിയും യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റും സംഭവത്തോട് പ്രതികരിച്ചിട്ടില്ല. ഡിപ്ലോമാറ്റിക് ഇമ്മ്യൂണിറ്റി ക്ലെയിം ചെയ്ത് രാജകുമാരന്‍ യുഎസ് വിട്ടതായാണ് ബെവെര്‍ലി ഹില്‍സ് പൊലീസ് പറയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha