നിങ്ങള്‍ ഡിജിറ്റല്‍ ഇന്ത്യയെ അനുകൂലിക്കുന്നുണ്ടോ? മോഡിയുടെ ഡിജിറ്റല്‍ ഇന്ത്യയെ അനുകൂലിച്ച് ഫെയ്‌സ് ബുക്ക് പ്രേമികള്‍

മോഡിയുടെ ഡിജിറ്റല്‍ ഇന്ത്യയെ പിന്തുണച്ച് ഫെയ്‌സ് ബുക്ക് പ്രേമികള്‍. ഫെയ്‌സ് ബുക്ക് പ്രേമികള്‍ തന്റെ പ്രൊഫൈല്‍ പിക്ച്ചറുകള്‍ മാറ്റിയാണ് ഡിജിറ്റല്‍ ഇന്ത്യയെ അനുകൂലിച്ചത്. ഇന്റര്‍നെറ്റ് എല്ലാവര്‍ക്കും പ്രാപ്യമാക്കി ഇന്ത്യയെ ശാക്തീകരിക്കാനുള്ള നരേന്ദ്ര മോദിയുടെ \'ഡിജിറ്റല്‍ ഇന്ത്യ\' പദ്ധതിയെ പിന്തുണച്ച് ഫേസ്ബുക്ക് ഉപയോക്താക്കള്‍. മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പായി ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്റെ പ്രൊഫൈല്‍ ചിത്രം ഇന്ത്യന്‍ ദേശീയ പതാകയുടെ പശ്ചാത്തലത്തില്‍ ആക്കിയിരുന്നു. ഇതിന് പിന്നാലെ ഇന്ത്യയിലെ ലക്ഷക്കണക്കിന് ഫേസ്ബുക്കന്മാരും ഫേസ്ബുക്കിമാരും തങ്ങളുടെ പ്രൊഫൈല്‍ ചിത്രം മാറ്റി മോദിക്ക് പിന്തുണ അറിയിച്ചു.
സക്കര്‍ബര്‍ഗ് ചിത്രം മാറ്റിയപ്പോള്‍ പിന്തുണയില്‍ നന്ദി അറിയിച്ച് മോദിയും പ്രൊഫൈല്‍ ചിത്രം അതേ രീതിയില്‍ ത്രിവര്‍ണ്ണമാക്കിയിരുന്നു. നിങ്ങള്‍ക്കും ഇത്തരത്തില്‍ ചെയ്യാമെന്നും മോദിയുടെ തന്റെ പോസ്റ്റില്‍ പറഞ്ഞു. ഗൂഗിളുമായി സഹകരിച്ച് ഇന്ത്യയിലെ 500പ്രധാനപ്പെട്ട റെയില്‍വേ സ്‌റ്റേഷനുകളില്‍ വൈഫൈ സൗകര്യം ഏര്‍പ്പെടുത്താന്‍ വിവിധ കമ്പനി സി.ഇ.ഒയുമാരുമായുള്ള ചര്‍ച്ചയില്‍ തീരുമാനമായിരുന്നു. രാഷ്ട്രീയ നേതാക്കളും, സെലിബ്രിറ്റികളും തങ്ങളുടെ പ്രൊഫൈല്‍ പിക്ചര്‍ മാറ്റി. ഇപ്പോള്‍ സാധാരണക്കാരായ ഓരോ ആളുകളും തങ്ങളുടെ പ്രൊഫൈല്‍ പിക്ചറില്‍ ഡിജിറ്റല്‍ ഇന്ത്യ ബാഡ്ജ് ചാര്‍ത്തിക്കൊണ്ടിരിക്കുന്നു. എന്നാല്‍ ഫെയ്‌സ് ബുക്കിലെ കൂടുതല്‍ പേരും ഡിജിറ്റല്‍ ഇന്ത്യ എന്താണെന്ന് അറിയാതെയാണ് പ്രൊഫൈല്‍ പിക്ച്ചറില്‍ മാറ്റുന്നതെന്നാണ് പലരുടെയും അഭിപ്രായം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha