പാകിസ്ഥാനില്‍ നിന്നും ആയുധം പരിശീലനം ലഭിച്ച ഇരുപതോളം ഭീകരര്‍ പഞ്ചാബിലേക്ക് കടന്നിരിക്കാമെന്ന് റിപ്പോര്‍ട്ട്

പാകിസ്ഥാനില്‍ നിന്നും ആയുധ പരിശീലനം ലഭിച്ച ഇരുപതോളം ഭീകരര്‍ പഞ്ചാബിലേക്ക് കടന്നിരിക്കാമെന്ന് സുരക്ഷാ ഏജന്‍സികള്‍ സംശയിക്കുന്നു. പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐ.എസ്.ഐയുടെയും മുംബയ് ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദിന്റെയും മേല്‍നോട്ടത്തില്‍ പാക് അധീന കാശ്മീരിലാണ് ഭീകരര്‍ക്ക് പരിശീലനം ലഭിച്ചതെന്ന് സുരക്ഷാ ഏജന്‍സികളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ചില സിഖ് തീവ്രവാദി സംഘടനകളുടെ സഹായവും ഭീകരര്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഡല്‍ഹിയാണ് ഭീകരരുടെ ലക്ഷ്യം.
ഭീകരര്‍ നുഴഞ്ഞുകയറാനായി അവസരം നോക്കി നില്‍ക്കുകയോ, അതിര്‍ത്തിയിലേക്ക് കടക്കുകയോ ചെയ്തിരിക്കാമെന്നാണ് നിഗമനം. ചില സിഖ് ഗ്രൂപ്പുകളുമായും ലഷ്‌കര്‍റെ തൊയ്ബ,? ഹിസ്ബുള്‍ മുജാഹിദ്ദീന്‍, ജെയ്‌ഷെ മുഹമ്മദ് തുടങ്ങിയ ഇസ്ലാമിക ഭീകര സംഘടകളുമായും ഐ.എസ്.ഐ പാക് അധീന കാശ്മീരില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha