ചൊവ്വയില്‍ ജലസാന്നിധ്യമുണ്ടെന്ന് നാസ; നീര്‍ച്ചാലുകള്‍ ഒഴുകുന്ന ദൃശ്യങ്ങള്‍ പുറത്ത്

ചൊവ്വയില്‍ ജലസാന്നിധ്യമുണ്ടെന്ന് നാസ. ചെവ്വയുടെ ഉപരിതലത്തില്‍ വെള്ളമൊഴുകുന്നതിന് തെളിവുകള്‍ കണ്ടെത്തി. നാസയിലെ മുതിര്‍ന്ന ശാസ്ത്രഞ്ജരുടെതാണ് കണ്ടെത്തല്‍. ഇതു തെളിയിക്കുന്ന ഉപഗ്രഹ ചിത്രങ്ങളും നാസ പുറത്തുവിട്ടു. നേരത്തെയും ചൊവ്വയില്‍ ജലസാന്നിധ്യം സ്ഥിരീകരിച്ചിരുന്നെങ്കിലും ഇത്രയും ആധികാരികമായ തെളിവ് ലഭിക്കുന്നത് ആദ്യമാണ്. ഇതോടെ ചൊവ്വയില്‍ ജീവന്റെ സാന്നിധ്യമുണ്ടെന്ന വാദത്തിനു കൂടുതല്‍ ബലം നല്‍കുന്നു. ചെറിയ നീര്‍ച്ചാലുകള്‍ ഒഴുന്ന ദൃശ്യങ്ങളും നാസ പുറത്തു വിട്ട ചിത്രങ്ങളില്‍ കാണാം. അഗാധ ഗര്‍ത്തങ്ങളും പര്‍വതങ്ങളും വലിയ പാറക്കെട്ടുകള്‍ പോലുള്ള വസ്തുക്കളും കാണാം. ഇവിടെയാണ് ചെറിയ നീര്‍ച്ചാലുകളുടെ അടയാളങ്ങളുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha