കശ്മീര്‍ പ്രശ്‌നം: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വിഷയമാണെന്നും അതു പരിഹരിക്കേണ്ടത് ഇരു രാജ്യങ്ങളും ചേര്‍ന്നാണെന്ന് ഒബാമ

പാക് ഇന്ത്യ പ്രശ്‌നത്തില്‍ തുറന്നടിച്ച് യുഎസ് പ്രസിഡന്റ് ബറാക് ഒബാമ. കശ്മീര്‍ പ്രശ്‌നം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വിഷയമാണെന്നും അതു പരിഹരിക്കേണ്ടത് ഇരു രാജ്യങ്ങളും ചേര്‍ന്നാണെന്ന് ഒബാമ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയാണ് ഒബാമ ഇക്കാര്യം വ്യക്തമാക്കിയത്. ജമ്മു കശ്മീര്‍ എന്നത് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്‌നമാണ്. അത് ഇരുരാജ്യങ്ങളും രമ്യമായി പരിഹരിച്ചാലാണ് ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും ജനങ്ങള്‍ സന്തോഷത്തിലാകൂ.
ഒബാമ പറഞ്ഞതായി വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു. മോദി ഒബാമ കൂടിക്കാഴ്ച്ചയ്ക്കിടെ കശ്മീര്‍ പ്രശ്‌നം ചര്‍ച്ചയായോ എന്ന ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്ര മോദി ബറാക് ഒബാമയെ കൂടാതെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍, ഫ്രഞ്ച് പ്രസിഡന്റ് ഫ്രന്‍സ്വേ ഒലോന്‍ദ് എന്നിവരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഭീകരവാദവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടെ പാക്കിസ്ഥാനും കടന്നുവന്നതായി സ്വരൂപ് പറഞ്ഞു.
ചര്‍ച്ചകളില്‍ ഒന്നില്‍ പാക്കിസ്ഥാനും വിഷയമായിരുന്നു. ഭീകരവാദം ലോകം മുഴുവന്‍ നേരിടുന്ന വെല്ലുവിളിയാണെന്നും എല്ലാ രാജ്യങ്ങളിലും ഇതിന്റെ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. ചില രാജ്യങ്ങളില്‍ നല്ല ഭീകരവാദികളും മോശം ഭീകരവാദികളും ഉണ്ടെന്നും ഇതു അംഗീകരിക്കാന്‍ സാധിക്കില്ലെന്നും സ്വരൂപ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha