സിറിയയില്‍ റഷ്യന്‍ വ്യോമാക്രമണത്തില്‍ അഞ്ചു് കുട്ടികള്‍ ഉള്‍പ്പെടെ 36 പേര്‍ കൊല്ലപ്പെട്ടു

സിറിയയില്‍ വിമതകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ അഞ്ചു കുട്ടികള്‍ ഉള്‍പ്പെടെ 36 പേര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. സിറിയയിലെ ഹോംസ് നഗരത്തിന് സമീപമുള്ള മേഖലയിലാണ് റഷ്യന്‍ വിമാനങ്ങള്‍ ആക്രമണം നടത്തിയത്. വിമതകേന്ദ്രങ്ങളിലല്ല റഷ്യന്‍സേന വ്യോമാക്രമണം നടത്തിയതെന്ന് ആരോപണം ഉണ്ടായിട്ടുണ്ട്.
സിറിയയിലെ വിമതര്‍ക്കെതിരേ ബുധനാഴ്ച മുതലാണ് റഷ്യ വ്യോമാക്രമണവും റോക്കറ്റ് ആക്രമണവും ആരംഭിച്ചത്. ഭീകരരെ നേരിടാന്‍ സൈനിക സഹായം അഭ്യര്‍ഥിച്ചുകൊണ്ട് സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസാദ് മോസ്‌കോയ്ക്കു കത്തയച്ചിരുന്നു. ഇതെത്തുടര്‍ന്നാണ് സിറിയയില്‍ വ്യോമാക്രമണം നടത്താന്‍ റഷ്യ തീരുമാനിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha