നോവല്‍ എഴുതിയ ശേഷം ഭര്‍ത്താവിനെ കൊന്നു! കൊലപ്പെടുത്തിയ രീതിയും തോക്കുമായി നിന്ന ദൂരവും കണ്ട് പോലീസ് ഞെട്ടിത്തരിച്ചു; നാന്‍സി ക്രാംപ്ടണിനെ കുറിച്ച് അന്വേഷണസംഘം പറയുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍; മൂക്കത്ത് വിരല്‍വെച്ച് ജനങ്ങള്‍..

പ്രശസ്ത അമേരിക്കന്‍ എഴുത്തുകാരിയായ നാന്‍സി ക്രാംപ്ടണിന്റെ ഞെട്ടിക്കുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ഭര്‍ത്താവിനെ എങ്ങനെ കൊല്ലാം എന്ന നോവലെഴുതി സ്വന്തം ഭര്‍ത്താവിനെ കൊന്നൊടുക്കിയ ആളാണ് നാന്‍സി. കേസില്‍ ഈ നോവലിസ്റ്റ് കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തുകയും ചെയ്തു.
അടുത്തമാസം 13ന് ശിക്ഷ വിധിക്കുമെന്നാണ് വിവരം. എങ്ങനെ ഭര്‍ത്താവിനെ കൊല്ലാം എന്നുള്ള അവരുടെ നോവല്‍ തന്നെയാണ് കേസന്വേഷണത്തിന്റെ അടിസ്ഥാനം. തെളിവുകള്‍ ഇല്ലാതെ എങ്ങനെ കൊല നടത്താം എന്നാണ് നോവലില്‍ പറഞ്ഞിരുന്നത്. യഥാര്‍ത്ഥ സംഭവത്തിലും കൊലപാതകം തെളിയിക്കാന്‍ വിധത്തിലുള്ള തെളിവുകള്‍ പോലീസിന് ലഭിച്ചിരുന്നില്ല എന്നതാണ് ഏറെ ശ്രദ്ദേയമായ കാര്യം. എന്നാല്‍ കേസില്‍ അറസ്റ്റിലായശേഷമാണ് നാന്‍സി നോവല്‍ പ്രസിദ്ധീകരിച്ചത്. ഇതിന് ശേഷമാണ് കേസില്‍ നാന്‍സിയുടെ പങ്കും വ്യക്തമായത്.
2018ലാണ് പാചക വിദഗ്ദ്ധനായ ബോഫ്രിയെ ഒറിഗണ്‍ പാചക ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 63കാരനായ അദ്ദേഹത്തിന്റെ മുതുകിലും നെഞ്ചിലും വെടിയേറ്റ പാടുണ്ടായിരുന്നെന്നാണ് അന്വേഷണ സംഘം പറയുന്നത്. എന്നാല്‍ ബോഫ്രിയുടേത് കൊലപാതകമാണെന്ന് അറിയാമെങ്കിലും അത് തെളിയിക്കാന്‍ അന്വേഷണ സംഘത്തിന് സാധിച്ചിരുന്നില്ല.
ഇവിടെയാണ് നാന്‍സിയുടെ നോവല്‍ തുണയായത്. നോവലിലേത് പോലെ ചില ദൃശ്യങ്ങളാണ് ഇവിടെ അന്വേഷണ സംഘത്തിന് സഹായകമായത്. ഭര്‍ത്താവിന്റെ ജോലിസ്ഥലത്തിനടുത്തായി കൈയില്‍ തോക്കുമായി നില്‍ക്കുന്ന വീഡിയോയാണ് പ്രധാന തെളിവായി കോടതിയില്‍ സമര്‍പ്പിച്ചത്. അതേസമയം നോവലിലെ കഥാപാത്രമായ ഭര്‍ത്താവ് എങ്ങനെയാണ് കൊല്ലപ്പെടുന്നത് അതിന് സമാനമായാണ് ബോഫ്രി കൊല്ലപ്പെട്ടതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലൂടെ അന്വേഷണ സംഘം തെളിയിച്ചത്. നോവലിലെ ഭര്‍ത്താവിനെ വെടിവച്ച ദൂരം പോലും അതേ പോലെ തന്നെ ഇവിടേയും നാന്‍സി പ്രയോഗിച്ചിട്ടുണ്ട്.
അതേസമയം പോലീസിന്റെ ആരോപണങ്ങളും തനിക്കെതിരെയുള്ള കേസും നാന്‍സി നിഷേധിച്ചു. ഭര്‍ത്താവിനെ കൊല്ലാനല്ല മറിച്ച് നോവലെഴുതാന്‍ വേണ്ടിയായിരുന്നു തോക്ക് കൈവശം വച്ചതെന്നാണ് നാന്‍സി പറയുന്നത്.
ഇന്‍ഷുറന്‍സ് തുകയെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പോലീസ് കണ്ടെത്തിയതെങ്കിലും ഇതും നാന്‍സി നിഷേധിച്ചിട്ടുണ്ട്. ശക്തമായ തെളിവുകള്‍ ഇല്ലാത്തതിനാല്‍ ഇപ്പോള്‍ ശിക്ഷ ലഭിച്ചാലും മേല്‍കോടതികള്‍ നാന്‍സിയെ വെറുതേ വിട്ടേക്കുമെന്നാണ് പലരും കരുതുന്നത്.
https://www.facebook.com/Malayalivartha



























