മരിച്ചുവീണയാളുടെ രക്തം ദേഹത്ത് പുരട്ടി മരിച്ചതായി അഭിനയിച്ചു കിടന്നു; തോക്കുമായി ക്ലാസ്മുറിയിലെത്തി തുരുതുരാ നിറയൊഴിക്കുന്ന അക്രമിയുടെ കയ്യിൽ നിന്നും രക്ഷപെടാൻ 11കാരി ചെയ്തത്... ടെക്സാസിലെ റോബ് എലിമെന്ററി സ്‌കൂളില്‍ നടന്ന കൂട്ടക്കൊലയ്ക്കിടെ ആ അത്ഭുത രക്ഷപ്പെടൽ!

ലോകത്തെ ഒന്നടങ്കം നടുക്കിയ സംഭവമാണ് അമേരിക്കയിലെ ക്ലാസ് മുറിയിൽ നടന്ന കൂട്ടക്കൊല. അതിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട പെൺകുട്ടിയുടെ കഥയാണ് ഇപ്പോൾ ഏവരും വേദനയോടെ കേൾക്കുന്നത്. ഇത് രക്തം ദാനം ചെയ്ത് ജീവന്‍ രക്ഷപെടുത്തിയ സംഭവമല്ല. മരിച്ചുവീണയാളുടെ രക്തം ദേഹത്ത് പുരട്ടി അക്രമിയുടെ തോക്കിന്‍മുനയില്‍ നിന്ന് രക്ഷപെട്ട സംഭവമാണ്. അമേരിക്കയിൽ തോക്കുമായി ക്ലാസ്മുറിയിലെത്തി തുരുതുരാ നിറയൊഴിക്കുന്ന അക്രമിയുടെ മുന്നിൽ നിന്നും അതിസാഹസികമായാണ് ആ പെൺകുട്ടി രക്ഷപ്പെട്ടത്. വെടിയേറ്റുവീഴുന്ന കുട്ടികള്‍, എങ്ങും കൂട്ടനിലവിളി. രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിരവധി പേര്‍.
ഇതിനിടയില്‍ വെടിയേറ്റ് വീണവരില്‍ ഒരാളുടെ രക്തം കൈയിലെടുത്ത് ദേഹത്ത് പുരട്ടി മരിച്ചതായി അഭിനയിച്ചു കിടക്കുകയായിരുന്നു. അതാവട്ടെ അവളെ മുഖാമുഖം കണ്ട മരണത്തില്‍ നിന്നും രക്ഷിക്കുകയായിരുന്നു. അമേരിക്കയിൽ ടെക്‌സാസില്‍ നടന്ന കൂട്ടക്കുരുതിയില്‍ ഒരു കൊച്ചുകുട്ടി രക്ഷപെട്ടത് ഇങ്ങനെയെന്ന് കുട്ടിയുടെ രക്ഷിതാക്കളെ ഉദ്ധരിച്ച് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി
കഴിഞ്ഞ ദിവസം ടെക്സാസിലെ റോബ് എലിമെന്ററി സ്‌കൂളില്‍ നടന്ന കൂട്ടക്കൊലയ്ക്കിടെ 11 കാരി മിയ സെറില്ലോ എന്ന വിദ്യാര്‍ഥിനിയാണ് ഇങ്ങനെ രക്ഷപെട്ടത്. അതിനുമുമ്പായി മരിച്ച അധ്യാപികയുടെ മൊബൈല്‍ഫോണ്‍ കരസ്ഥമാക്കാനും കുട്ടിക്ക് കഴിഞ്ഞിരുന്നു.
അതേസമയം വെടിയുണ്ടകളുടെ തുണ്ടുകള്‍ തുളച്ചുകയറിയതിനാല്‍ തന്നെ മിയയ്ക്ക് മുതുകില്‍ പരുക്കേൽക്കുകയും ചെയ്തിട്ടുണ്. എന്നാൽ അമേരിക്കന്‍ സ്‌കൂളുകളില്‍ നടന്ന വെടിവെയ്പുകള്‍ ഏറ്റവും ഭീതിദമായ കാഴ്ച നേരിട്ട് കാണേണ്ടി വന്ന മിയ ഇപ്പോള്‍ കടുത്ത മാനസിക സംഘര്‍ഷത്തിലൂടയാണ് കടന്നുപോകുന്നത്.
കൂടാതെ കുട്ടിക്ക് പാനിക് അറ്റാക്ക് ഉണ്ടായതായും വീട്ടുകാര്‍ അറിയിക്കുകയുണ്ടായി. അതേസമയം, 19 കുട്ടികളെയും രണ്ട് അധ്യാപകരെയും കൊലപ്പെടുത്തിയ തോക്കുധാരിയെ പിടിക്കാന്‍ ഒരു മണിക്കൂര്‍ എടുത്തത് എന്തുകൊണ്ടാണെന്ന ചോദ്യങ്ങളുമായി ടെക്‌സാസ് പോലീസിനുനേരെ ജനങ്ങള്‍ രംഗത്തെത്തിയിരിക്കുകയാണ്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സ്‌കൂളില്‍ പ്രവേശിച്ച 18 കാരനായ സാല്‍വഡോര്‍ റാമോസ് വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും റൈഫിള്‍ ഉപയോഗിച്ച് വെടിവെച്ചുകൊന്നത്. സ്വന്തം മുത്തശ്ശിയെ വെടിവെച്ച ശേഷമാണ് റാമോസ് സ്‌കൂളിലേക്ക് തോക്കുമായി എത്തിയത്. ഇയാള്‍ ഇതിനുമുമ്പും കൊലചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായാണ് സൂചന.
https://www.facebook.com/Malayalivartha



























