Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

സിറിയയിൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഉന്നത നേതാവ് പിടിയിൽ, ഹാനി അഹമ്മദ് അല്‍ കുര്‍ദി പിടിയിലായത് സംഘടനയെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നൽകവേ...

17 JUNE 2022 09:25 AM IST
മലയാളി വാര്‍ത്ത

സിറിയയിൽ അമേരിക്കന്‍ സംയുക്ത സൈനിക കമാന്‍ഡോകള്‍ നടത്തിയ മിന്നല്‍ ഓപ്പറേഷനില്‍ ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഉന്നത നേതാവ് ഹാനി അഹമ്മദ് അല്‍ കുര്‍ദി പിടിയില്‍. ഒരു കാലത്ത് സിറിയയിലെ ഭീകരപ്രവര്‍ത്തനങ്ങളുടെ ആസ്ഥാനമായിരുന്ന റഖയയ്ക്ക് അടുത്ത് ആള്‍പ്പാര്‍പ്പ് കുറഞ്ഞ ഗ്രാമത്തില്‍ നിന്നാണ് ഇയാൾ പിടിയിലായത്. ഇയാള്‍ ഇവിടെ ഐ എസിന്റെ ഗവര്‍ണറായി പ്രവര്‍ത്തിച്ചിരുന്നു.

വടക്കുപടിഞ്ഞാറന്‍ സിറിയയില്‍ തുര്‍ക്കി അതിര്‍ത്തിയിലുള്ള ഒരു ഗ്രാമത്തിലെ ഒറ്റപ്പെട്ട ഒരു വീട്ടിലാണ് യുഎസ് കമാന്‍ഡോകള്‍ ആക്രമണം നടത്തിയത്. രണ്ടു നില വീട്ടില്‍ ഭാര്യയും മക്കളുമായി താമസിക്കുകയായിരുന്നു ഇയാളെന്ന് സൈന്യം വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.

ഹെലികോപ്റ്ററില്‍ എത്തിയ യു.എസ് കമാന്‍ഡോകള്‍ കയറേണിയിലൂടെ താഴെയിറങ്ങി ആക്രമണം നടത്തുകയായിരുന്നു. തുടർന്നുള്ള ഏറ്റുമുട്ടലിൽ ഈ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഹാനി അഹമ്മദ് അല്‍ കുര്‍ദിയെ ജീവനോടെ പിടികൂടുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് സംയുക്ത സൈന്യത്തിന്റെ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

യു.എസും കുര്‍ദ് സൈനികരും സംയുക്തമായി നടത്തിയ യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ ഐ എസിനെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഹാനി അഹമ്മദ് അല്‍ കുര്‍ദിയെയാണ് പിടികൂടിയതെന്ന് സംയുക്ത സൈന്യം അറിയിച്ചു.

2019-ലാണ് സിറിയയില്‍ ഐസ് യു എസും സംയുക്ത സൈന്യവും ചേര്‍ന്ന് നടത്തിയ ആക്രമണങ്ങളെ തുടര്‍ന്ന് പരാജയപ്പെടുന്നത്. കുര്‍ദ് വംശജരുടെ മുന്‍കൈയിലുള്ള സിറിയന്‍ ഡിഫന്‍സ് ഫോഴ്‌സിന്റെ മുന്‍കൈയില്‍ നടന്ന യുദ്ധത്തില്‍ ഐ.എസ് തകര്‍ന്നടിയുകയായിരുന്നു. നിരവധി ഭീകരര്‍ യുദ്ധത്തില്‍ കൊല്ലപ്പെടുകയും അനേകം പേര്‍ പിടിയിലാകുകയും ചെയ്തതു.

ഇവരുടെ ഭാര്യമാരെയും കുട്ടികളെയും വിവിധ ക്യാമ്പുകളില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഐ എസ് തലവനായ അബൂബക്കര്‍ അല്‍-ബാഗ്ദാദി 2019 ഒക്ടോബറില്‍ തുര്‍ക്കി അതിര്‍ത്തിക്കടുത്ത് എലൈറ്റ് ഡെല്‍റ്റ ഫോഴ്‌സ് നടത്തിയ ആക്രമണത്തിനിടെ സ്വയം ജീവന്‍ വെടിഞ്ഞു. ഇയാളുടെ പിന്‍ഗാമിയായ അബു ഇബ്രാഹിം അല്‍-ഹഷിമി അല്‍-ഖുറൈഷി ഈ വര്‍ഷം ഫെബ്രുവരിയില്‍ സമാനമായ ആക്രമണത്തിനിടെ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു.

ആക്രമണങ്ങളെ തുടര്‍ന്ന് തകര്‍ന്നടിഞ്ഞ ഐ.എസിന് പുതുജീവന്‍ നല്‍കാനുള്ള പരിശ്രമത്തിലായിരുന്നു ഹാനി അഹമ്മദ് അല്‍ കുര്‍ദി. ഇയാള്‍ സിറിയയിലെ ഐ എസ് പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിച്ചിരുന്ന ഭീകരനാണ്.ഇയാൾ ബോംബുനിര്‍മ്മാണ വിദഗ്ധനാണെന്ന് സൈന്യം വ്യക്തമാക്കി. ''സംഘനയുടെ ശക്തി കുറഞ്ഞെങ്കിലും ഐസിസ് ഇപ്പോഴും ഒരു ഭീഷണിയായി തുടരുകയാണ്. അതിന്റെ തോല്‍വി കണ്ടിട്ടേ ഞങ്ങള്‍ അടങ്ങൂ''-യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ കമാന്‍ഡര്‍ ജനറല്‍ എറിക് കുറില പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (59 minutes ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (1 hour ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (1 hour ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (1 hour ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (1 hour ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (1 hour ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (2 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (3 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (4 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (6 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (6 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (7 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (7 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (7 hours ago)

Malayali Vartha Recommends