രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ പാടുപെട്ട് അഫ്ഗാനിസ്താന്‍; പ്രമുഖ ചാനലുകളില്‍ വാര്‍ത്താ അവതാരകനായിരുന്ന മൂസ മൊഹമ്മദി ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത് തെരുവില്‍ ഭക്ഷണം വിറ്റ്, താലിബാന്‍ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ സംഭവിക്കുന്നത്....

താലിബാന് അധികാരം പിടിച്ചെടുത്തതിന് പിന്നാലെ വലിയ മാറ്റങ്ങളാണ് അഫ്ഗാനിസ്ഥാനിൽ സംഭവിക്കുന്നത്. അതായത് നിലവിൽ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ പാടുപെടുകയാണ് അഫ്ഗാനിസ്താന്‍. അഫ്ഗാനിലെ അവസ്ഥ വ്യക്തമാക്കുന്ന നിരവധി വാര്‍ത്തകളും ഇതിനിടെ പുറത്തുവറുകയുണ്ടായി. കൂടാതെ അഫ്ഗാനിലെ പ്രമുഖനായ ഒരു മാധ്യമപ്രവര്‍ത്തകന്റെ ചിത്രങ്ങളാണ് ട്വിറ്ററില്‍ ഒടുവില്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്.
അതായത് പ്രമുഖ ചാനലുകളില്‍ വാര്‍ത്താ അവതാരകനായിരുന്ന മൂസ മൊഹമ്മദി ഇപ്പോള്‍ തെരുവില്‍ ഭക്ഷണം വിറ്റാണ് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതെന്ന് ഹമീദ് കര്‍സായി സര്‍ക്കാരിന്റെ ഭാഗമായിരുന്ന കബീര്‍ ഹഖ്മാല്‍ ട്വീറ്റ് ചെയ്തിരിക്കുകയാണ്. മൂസ കോട്ടും സ്യൂട്ടുമിട്ട് വാര്‍ത്താ സ്റ്റുഡിയോയില്‍ ഇരിക്കുന്നതിന്റേയും ഒരു പാത്രം ചായക്കടികളുമായി തെരുവില്‍ കുത്തിയിരിക്കുന്നതിന്റേയും ചിത്രങ്ങള്‍ ഹഖ്മാല്‍ ട്വീറ്റ് ചെയ്യുകയുണ്ടായി.
'താലിബാന് കീഴിലുള്ള അഫ്ഗാനിസ്താനിലെ ഒരു ജേണലിസ്റ്റിന്റെ ജീവിതം ഇങ്ങനെയാണ്. വിവിധ ചാനലുകളില്‍ ആങ്കറായും റിപ്പോര്‍ട്ടറായും വര്‍ഷങ്ങളോളം ജോലി ചെയ്തയാളാണ് മൂസ മൊഹമ്മദി. ഇപ്പോള്‍ കുടുംബം പോറ്റാനായി അദ്ദേഹം തെരുവില്‍ ഭക്ഷണം വില്‍ക്കുകയാണ്. താലിബാന് കീഴടങ്ങിയ ശേഷം മുമ്പില്ലാത്തവിധത്തിലുള്ള ദാരിദ്ര്യമാണ് രാജ്യം അനുഭവിക്കുത്'', കബീര്‍ ഹഖ്മാല്‍ ട്വീറ്റ് ചെയ്യുകയുണ്ടായി.
ചിത്രം പ്രചരിച്ചതിന് പിന്നാലെ നാഷണല്‍ റേഡിയോ ആന്‍ഡ് ടെലിവിഷന്‍ വകുപ്പില്‍ അദ്ദേഹത്തെ മൂസ മൊമ്മദിനെ നിയമിക്കുമെന്ന് ഡയറക്ടര്‍ ജനറല്‍ അഹമ്മദുള്ള വാസിഖ് അറിയിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha



























