Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ഒരാഴ്ച കഴിഞ്ഞാല്‍ ചൈനയില്‍ അത് സംഭവിക്കും; പതിനായിരക്കണക്കിന് പട്ടികളെ കൊന്നുതിന്നും!! മുന്നറിയിപ്പുമായി വിദഗ്ധര്‍, പരിഗണിക്കാതെ അധികൃതര്‍..

17 JUNE 2022 11:32 AM IST
മലയാളി വാര്‍ത്ത

എത്രയൊക്കെ കിട്ടിയാലും പഠിക്കില്ലാ എന്ന് വെച്ചാല്‍ പിന്നെ എന്താ ചെയ്യാ അല്ലേ? പറഞ്ഞുവരുന്നത് ചൈനയെന്ന മഹാരാജ്യത്തെ കുറിച്ചാണ്. കൊവിഡ് കേസുകളും ലോക്ക്ഡൗണും ഒക്കെ രാജ്യത്തെ തളര്‍ത്തിയിട്ടും ഇപ്പോഴും അതിനുള്ള അവസരങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്.

നേരത്തെ മുതല്‍ നിരവധി വിവവാദങ്ങളിലൂടെ മറ്റ് രാജ്യങ്ങളെ അമ്പരപ്പിച്ച രാജ്യം, ഇപ്പോള്‍ ലിച്ചി ആന്‍ഡ് ഡോഗ് മീറ്റ് ഫെസ്റ്റിവല്‍ എന്ന വിവാദമായ പരിപാടി സംഘടിപ്പിക്കാനുള്ള നീക്കത്തിലാണ്. പേരുപോലെ തന്നെ പട്ടിയിറച്ചി തന്നെയാണ് ഫെസ്റ്റിവെല്ലിന് കൊഴുപ്പേകുന്നത്.

 

അടുത്താഴ്ചയാണ് തെക്കന്‍ ചൈനയില്‍ വിയറ്റ്‌നാം അതിര്‍ത്തിയ്ക്ക് സമീപം ഗ്വാംഗ്ഷി പ്രവിശ്യയിലെ യൂലിന്‍ നഗരത്തില്‍ ' ലിച്ചി ആന്‍ഡ് ഡോഗ് മീറ്റ് ഫെസ്റ്റിവല്‍ ' നടക്കുന്നത്. എല്ലാവര്‍ഷവും ചൈനയില്‍ ഈ ഫെസ്റ്റ് നടത്താറുണ്ട്. എന്നാല്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുമ്പോള്‍ എന്തിനാണ് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന പരിപാടി സംഘടിപ്പിക്കുന്നത് എന്ന ചോദ്യമാണ് വിവാദത്തിന് വഴിവെച്ചിരിക്കുന്നത്.

ചൈനയെ സംബന്ധിച്ചിടത്തോളം കൊവിഡ് കേസുകള്‍ ദിനം പ്രതിവര്‍ധിച്ചുവരുന്ന പശ്ചാത്തലമാണുള്ളത്. അതുകൊണ്ട് തന്നെ ഷാങ്ഹായിയില്‍ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. ജൂണ്‍ നാലിനാണ് രണ്ടാഴ്ച നീളുന്ന ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. നഗരത്തിലെ ജിന്‍ഗാന്‍, പുഡോംഗ് മേഖലയിലായിരുന്നു ലോക്ഡൗണ്‍ ഉണ്ടായിരുന്നത്. കാര്യങ്ങള്‍ ഇങ്ങനെ മുന്നോട്ട് പോകുമ്പോഴാണ് വീണ്ടും കൊവിഡ് വര്‍ധനക്ക് സാധ്യതയുണ്ടാക്കുന്ന തരത്തില്‍ ചൈനീസ് അധികൃതര്‍ നീങ്ങുന്നത്. മാത്രമല്ല ഇത്തവണ നിയന്ത്രണങ്ങളില്ലാതെ ഇത്തരത്തില്‍ ഫെസ്റ്റിവെല്‍ സംഘടിപ്പിച്ചാല്‍ കൊവിഡ് കേസ് കുതിച്ച് പൊങ്ങും എന്ന് വിദഗ്ദരും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 

കൊവിഡ് ആശങ്ക മാത്രമല്ല നായക്കളെ കൊല്ലുന്നതും ഇവിടെ വിവാദത്തിന് വഴിമരുന്നിട്ടിട്ടുണ്ട്. നായയിറച്ചി ഫെസ്റ്റിവെല്ലില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ പ്രാദേശിക, അന്താരാഷ്ട്ര മൃഗ സംരക്ഷണ സംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ടെന്നാണ് വിവരം. കഴിഞ്ഞ വര്‍ഷവും ഇത്തരത്തിലുള്ള പ്രതിഷേധങ്ങള്‍ മൃഗ സംരക്ഷണ സംഘടനകള്‍ ഉന്നയിച്ചിരുന്നു. തുടര്‍ന്ന് ഇറച്ചിയ്ക്കായി എത്തിച്ച ഏതാനും ജീവനുള്ള നായകളെ ആക്ടിവിസ്റ്റുകള്‍ രക്ഷിച്ചിരുന്നു.

മൃഗങ്ങളോടുള്ള ക്രൂരത അവസാനിപ്പിക്കണമെന്നാണ് ആക്ടിവിസ്റ്റുകള്‍ ചൈനീസ് ഭരണകൂടത്തോട് ആവശ്യപ്പെടുന്നത്. 2010ലാണ് യൂലിന്‍ ഡോഗ് ഫെസ്റ്റ് ആരംഭിച്ചത്. ചൈനയിലെ ഗ്വാങ്‌സിയിലെ യുലിനില്‍, എല്ലാവര്‍ഷവും ജൂണിലാണ് ഈ ഫെസ്റ്റ് ആഘോഷിക്കുന്നത്. 10 ദിവസമാണ് ഫെസ്റ്റ് നീണ്ടുനില്‍ക്കുന്നത്.

 

പ്രതിവര്‍ഷം ഏകദേശം 10,000 നായകളെ വരെ ഫെസ്റ്റിവലിന്റെ ഭാഗമായി കൊന്നിട്ടുണ്ടെന്നാണ് കണക്ക്. 2020ല്‍ ചൈനയിലെ കാര്‍ഷിക, ഗ്രാമകാര്യ മന്ത്രാലയം പുറത്തുവിട്ട കരട് നയത്തില്‍ നായയെ ആഹാരത്തിനായുള്ള വളര്‍ത്തുമൃഗത്തിന് പകരം' പ്രത്യേക സഹയാത്രികരായ മൃഗ'മെന്നാണ് ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഈ നയത്തിന് നിയമത്തിന്റെ പൂര്‍ണ പിന്തുണയില്ല. കൂടാതെ അതേ വര്‍ഷം തന്നെ, ഷെന്‍സന്‍ നഗരത്തില്‍ നടത്തിയ സര്‍വേയില്‍ നായ ഇറച്ചി നിരോധിക്കണമെന്ന ആവശ്യത്തെ 75 ശതമാനം പേര്‍ അനുകൂലിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്.

അതേസമയം സാധാണ പന്നിയിറച്ചിയും പോത്തിറച്ചിയും കഴിക്കുന്നതില്‍ നിന്ന് വ്യത്യസ്തമല്ല പട്ടിയെ തിന്നുന്നത്. അതുകൊണ്ട് നായ്ക്കളെ കൊല്ലുന്നതില്‍ വിഷമിക്കേണ്ടതില്ലെന്നാണ് ഫെസ്റ്റിവെല്‍ സംഘടിപ്പിക്കുന്നവര്‍ വാദിക്കുന്നത്. ഹ്യൂമേന്‍ സൊസൈറ്റി ഒഫ് ഇന്റര്‍നാഷണലിന്റെ കണക്കനുസരിച്ച് 30 ദശലക്ഷം നായകളെയാണ് ലോകമെമ്പാടും ഇറച്ചിയ്ക്കായി പ്രതിവര്‍ഷം കൊല്ലുന്നത്.

 

അതേസമയം ചൈനയിലെ ഈ ഫെസ്റ്റിവെല്ലില്‍ നായയുടെ മാത്രമല്ല പൂച്ചകളുടെ ഇറച്ചിയും ലിച്ചി പഴങ്ങളും ഉള്‍പ്പെടുത്താറുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (57 minutes ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (1 hour ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (1 hour ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (1 hour ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (1 hour ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (1 hour ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (2 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (3 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (4 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (6 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (6 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (7 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (7 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (7 hours ago)

Malayali Vartha Recommends