പ്രമുഖ മാധ്യമപ്രവര്‍ത്തകന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ? കുടുംബത്തെ പോറ്റാന്‍ അതും ചെയ്യേണ്ടിവന്നു!! ഒരു രാജ്യത്തിന്റെ ദുരവസ്ഥ തുറന്നുകാണിക്കുന്ന ഞെട്ടിക്കുന്ന ചിത്രം പുറത്ത്..

അഫ്ഗാനിസ്ഥാന്‍ ഭരണം താലിബാന്‍ സംഘടന കൈയ്യടക്കിയതിന് ശേഷം വലിയ രീതിയിലുള്ള സാമ്പത്തിക പ്രതിസന്ധിയാണ് രാജ്യം അനുഭവിക്കുന്നത്. മാത്രമല്ല അഫ്ഗാന്‍ സര്‍ക്കാരിന്റെ ഭരണ സമയത്ത് ഉന്നത നിലയില്‍ ജീവിച്ചിരുന്ന പലരും ഇന്ന് തെരുവില്‍ കഴിയുകയാണ്. ഇത്തരത്തിലുള്ള പല വാര്‍ത്തകളും നേരത്തെയും പുറത്തു വന്നിരുന്നു. ഇപ്പോഴിതാ അഫ്ഗാന്‍ മാധ്യമപ്രവര്‍ത്തകമായ മൂസ മുഹമ്മദിയുടെ ജീവിതവും ചര്‍ച്ചയാവുകയാണ്..
അഫ്ഗാന്‍ മാധ്യമപ്രവര്‍ത്തകമായ മൂസ മുഹമ്മദിയുടെ ഫോട്ടോയാണ് ഹഖ്മല്‍ പങ്കുവെച്ചത്.
വര്‍ഷങ്ങളായി അഫ്ഗാന്‍ മാധ്യമ മേഖലയിലെ മുന്‍നിരയിലുണ്ടായിരുന്ന മുഖമായിരുന്നു മൂസ മുഹമ്മദിയുടെത്. എന്നാല്‍ ഇന്ന് അദ്ദേഹം ദരിദ്രത്തിന്റെ വക്കിലാണ്.. അഫ്ഗാനിസ്ഥാനിലെ പുതിയ അവസ്ഥയില്‍ ജീവിതം മുന്നോട്ട് നയിക്കാന്‍ പെടാപാടുപെടുകയാണ് അദ്ദേഹം. മൂസ മുഹമ്മദി തെരുവിലിരുന്ന് ഭക്ഷണം വില്‍ക്കുന്ന ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. നേരത്തെ ഹമീദ് കര്‍സായി സര്‍ക്കാരിനൊപ്പം പ്രവര്‍ത്തിച്ചിരുന്ന കബീര്‍ ഹഖ്മലാണ് അദ്ദേഹത്തിന്റെ ട്വിറ്ററില്‍ ഈ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. അതായത്, അഫ്ഗാനിസ്ഥാന്റെ ഇപ്പോഴത്തെ അവസ്ഥയാണ് ഈ ചിത്രത്തിലൂടെ അദ്ദേഹം തുറന്നു കാണിക്കുന്നത്.
'മൂസ മുഹമ്മദി വിവിധ ടിവി ചാനലുകളില്‍ അവതാരകനായും റിപ്പോര്‍ട്ടറായും വര്‍ഷങ്ങളോളം ജോലി ചെയ്തു, ഇപ്പോള്‍ കുടുംബത്തെ പോറ്റാന്‍ വരുമാനമില്ല. കുറച്ച് പണം സമ്പാദിക്കാന്‍ തെരുവില്‍ ഭക്ഷണം വില്‍ക്കുകയാണ്. അഫ്ഗാനിസ്ഥാന്‍ റിപ്പബ്ലിക്കിന്റെ പതനത്തിന് ശേഷം അഭൂതപൂര്‍വമായ ദാരിദ്ര്യമാണ് രാജ്യം അനുഭവിക്കുന്നത്.' കബീര്‍ ഹഖ്മല്‍ പറഞ്ഞു.
അതേസമയം മുഹമ്മദിയുടെ ചിത്രം ഇതിനകം തന്നെ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുകഴിഞ്ഞു. തുടര്‍ന്ന് നാഷണല്‍ റേഡിയോ ആന്‍ഡ് ടെലിവിഷന്‍ ഡയറക്ടര്‍ ജനറല്‍ അഹ്മദുല്ല വാസിഖി രംഗത്ത വരുകയും
അദ്ദേഹത്തെ തന്റെ വകുപ്പിലേക്ക് നിയമിക്കുമെന്നും വാസിഖ് ട്വീറ്റ് ചെയ്തിരുന്നു.
'ഒരു സ്വകാര്യ ടെലിവിഷനില്‍ അവതാരകനായ മൂസ മുഹമ്മദിയുടെ തൊഴില്‍ നഷ്ടപ്പെട്ടത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്. സത്യത്തില്‍, ദേശീയ റേഡിയോ, ടെലിവിഷന്‍ ഡയറക്ടര്‍ എന്ന നിലയില്‍, ഞങ്ങള്‍ അദ്ദേഹത്തിന് ജോലി ഉറപ്പ് നല്‍കുന്നു. ദേശീയ നെറ്റ്വര്‍ക്കില്‍ അദ്ദേഹത്തെ നിയമിക്കും. ഞങ്ങള്‍ക്ക് എല്ലാ അഫ്ഗാന്‍ പ്രൊഫഷണലുകളെയും ആവശ്യമുണ്ട് .. അഹ്മദുല്ല വാസിഖി ട്വീറ്റ് ചെയ്തത് ഇങ്ങനെയാണ്..
അതേസമയം, താലിബാന്‍ അഫ്ഗാനിസ്ഥാന്‍ ഏറ്റെടുത്തതുമുതല്‍, രാജ്യം മാനുഷികവും സാമ്പത്തികവുമായ പ്രതിസന്ധി നേരിടുന്നുണ്ട്. കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്ക്, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് ജോലി നഷ്ടമായിട്ടുണ്ട്. അവരോട് മുഖം മറച്ചുകൊണ്ട് വാര്‍ത്ത വായിക്കണമെന്ന വിചിത്രമായ നിര്‍ദേശമാണ് താലിബാന്‍ നല്‍രകിയിരുന്നത്. ഇതില്‍ പ്രതിഷേധിച്ചും പല സ്ത്രീകളും രംഗത്ത് വന്നിട്ടുണ്ട്.
എന്തായാലും ഇങ്ങനെ ഉന്നത സ്ഥാനത്തിരുന്ന പല വ്യക്തികളും ഇന്ന് അഫ്ഗാനിസ്ഥാനില്‍ തെരുവുകളിലാണ് കിടന്നുറങ്ങുന്നത്.. ഇത് വളരെ ഭീകരമായ ഒരവസ്ഥ തന്നെയാണ്..
https://www.facebook.com/Malayalivartha



























