Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ഇന്ത്യൻ കപ്പലുകൾക്ക് ഇനി ഇറാന്റെ സായുധ അകമ്പടി... ​ഗൾഫ് രാജ്യങ്ങൾക്ക് മുട്ടിടി.... ലോകരാജ്യങ്ങൾക്ക് ഞെട്ടൽ

17 JUNE 2022 05:05 PM IST
മലയാളി വാര്‍ത്ത

ജര്‍മനിയിലേക്ക് പോകുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ യു എ ഇ ഒരുങ്ങി ഇരിക്കുക ആണ്. എണ്ണ ഉല്‍പാദിപ്പിക്കുന്ന ഗള്‍ഫ് രാജ്യങ്ങളിലെ പ്രതിനിധികള്‍ ഈ മാസം അവസാനം അബുദാബിയില്‍ നരേന്ദ്ര മോദിയുടെ വരവ് പ്രതീക്ഷിച്ചു കാത്തിരിക്കും. ഇന്ത്യന്‍ ക്രൂയ്ഡ് ഓയില്‍ സംഭരണത്തിന്റെ വെറും 7% വിഹിതം മാത്രം നല്‍കുന്ന റഷ്യയെ ഇന്ത്യന്‍ റിസേര്‍വിലേക്കു 80% ഇന്ധനം ഒഴുക്കുന്ന ഒപെക്സ് പ്ലസ് ഭയന്ന് തുടങ്ങിയോ?

യുക്രെയ്നെ ആക്രമിച്ച് മുന്നേറുമ്പോഴും റഷ്യയുടെ വാണിജ്യമേഖലയെ തകരാതെ പിടിച്ചുനിർത്തുന്നത് കമ്പോള ഭീമന്മാരായ ഇന്ത്യയും ചൈനയുമെന്ന് റിപ്പോർട്ട്. ആഗോള ഉപരോധം വഴി യൂറോപ്പും സമീപകാലത്ത് ജപ്പാനും നീങ്ങിയിട്ടും റഷ്യയ്‌ക്ക് കൂസലില്ല. ഇന്ത്യയും ചൈനയും റഷ്യയുടെ വാണിജ്യ താൽപ്പര്യങ്ങളെ തള്ളുന്നില്ലെന്നതാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ വ്യാപാര രം​ഗത്ത് മറ്റൊരു നേട്ടം കരസ്ഥമാക്കുകയാണ് ഇന്ത്യ.

റഷ്യന്‍ കപ്പലുകള്‍ക്കും ഇന്ത്യന്‍ കപ്പലുകള്‍ക്കും പുതിയ വാണിജ്യ ഇടനാഴിയില്‍ സുരക്ഷ നല്‍കുമെന്ന് വ്യക്തമാക്കി ഇറാന്‍. രാജ്യത്തെ പുതിയ വാണിജ്യ ഇടനാഴിയിലൂടെ കടന്ന് എത്തുന്ന ഇരുരാജ്യങ്ങളുടെ കപ്പലുകള്‍ക്കും ഇറാന്‍ അകമ്പടി സുരക്ഷ നല്‍കും. 41 ടണ്‍ ഭാരം വരുന്ന ലാമിനേറ്റഡ് തടി ഷീറ്റിന്റെ കണ്ടെയ്‌നറുകളാണ് ഇന്ത്യയിലേക്ക് ആദ്യമായി റഷ്യയില്‍ നിന്ന് അയച്ചത്. ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ ഷിപ്പിങ് ലൈന്‍സ് ഗ്രൂപ്പാണ് ഇടപാടിനു ചുക്കാന്‍ പിടിക്കുന്നത്.

25 ദിവസത്തിനകം കണ്ടെയ്‌നര്‍ ഇന്ത്യയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉക്രൈന്‍ യുദ്ധത്തിന്റെ പേരില്‍ ഉപരോധം നേരിടുന്ന റഷ്യയ്ക്കു നിലവിലെ സാഹചര്യത്തില്‍ വടക്കുതെക്കന്‍ ട്രാന്‍സിറ്റ് ഇടനാഴി പ്രധാനമാണ്. റഷ്യയെയും ഏഷ്യന്‍ മാര്‍ക്കറ്റിനെയും ബന്ധിപ്പിക്കാനുള്ള ചൂണ്ടുപലകയായി മാറാനുള്ള സാധ്യതയാണ് ഇറാന്‍ പരിശോധിക്കുന്നത്.

അടുത്തിടെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ വാങ്ങല്‍ ഇന്ത്യ കുറച്ചിരുന്നു. തുടര്‍ന്ന് റഷ്യയില്‍ നിന്ന് കൂടുതല്‍ ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചിരുന്നു. ഇറാന്റെ പ്രഖ്യാപനം എത്തിയതോടെ വടക്കുതെക്കന്‍ ട്രാന്‍സിറ്റ് ഇടനാഴിലൂടെ ക്രൂഡ് ഓയില്‍ ഷിപ്പുകളും കുറഞ്ഞ ചെലവില്‍ ഇന്ത്യയില്‍ എത്തും. ലോകത്തെ തന്നെ മാറ്റിമറിക്കുന്നതാണ് ഇറാന്റെ പ്രഖ്യാപനം.

യൂറോപ്പും അമേരിക്കയും കടുത്ത ശത്രുത പുലർത്തുന്ന റഷ്യയും ചൈനയും പക്ഷെ നിർണ്ണായക അവസരത്തിൽ ഇന്ത്യയെ തള്ളുന്നില്ലെന്നതാണ് അമേരിക്കയെ അമ്പരപ്പി ക്കുന്നത്. എല്ലാ രാജ്യങ്ങളേയും വാണിജ്യ-വിദേശകാര്യ ബന്ധത്തിൽ തുറന്ന മനസ്സോടെ ചേർത്ത് നിർത്താൻ ഇന്ത്യയ്‌ക്കാവുന്നു എന്നത് റഷ്യക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. ഇതിന് ഉപകരമായി ചൈന പ്രതിരോധ രംഗത്ത് ഇന്ത്യയെ വെല്ലുവിളിക്കുമ്പോൾ റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിൽക്കുകയാണ്.

ആഗോള ഇന്ധന വിൽപ്പനയിൽ ഇന്ത്യയിലേയ്‌ക്കും ചൈനയിലേയ്‌ക്കുമായി 49 ശതമാനവും ഇന്ധനം യാതൊരു നിയന്ത്രണവുമില്ലാതെ നൽകാനാവുന്നതിന്റെ ആശ്വാസത്തിലാണ് റഷ്യ. അതേ സമയം ഇന്ത്യയും ചൈനയും ഗൾഫ് രാജ്യങ്ങളെ കാര്യമായി ആശ്രയിക്കാതെ നീങ്ങാൻ തീരുമാനിച്ചതും പുടിന് ഗുണമാവുകയാണ്. പരമാവധി വിലകുറപ്പിച്ച് ഇന്ധനം എത്തിക്കാൻ ഇന്ത്യ നടത്തിയ നയതന്ത്രം വിജയിക്കുകയും ചെയ്തു.

ജൂൺ മാസം ആദ്യവാരത്തിൽ പ്രതിദിനം 4 ദശലക്ഷം ബാരൽ എണ്ണയാണ് റഷ്യ കയറ്റി വിട്ടത്. ഇതിൽ രണ്ട് ദശലക്ഷവും ഇന്ത്യയ്‌ക്കും ചൈനയ്‌ക്കുമായിരുന്നു. ചൈന റഷ്യയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന എണ്ണയിൽ ഒരു കുറവും വരുത്തിയിട്ടില്ലെന്നാണ് കണക്ക്. അതേ സമയം ഇന്ത്യയാകട്ടെ റഷ്യയെ യൂറോപ്പ് ഉപരോധിച്ചതോടെ എണ്ണ വാങ്ങുന്നത് 1 ശതമാനത്തിൽ നിന്ന് 18 ശതമാനത്തിലേക്കാണ് പൊടുന്നനെ ഉയർത്തിയത്. ഇന്ത്യയ്‌ക്ക് എണ്ണ നൽകുന്ന രാജ്യങ്ങളിൽ ഇറാഖിന് പിന്നിൽ രണ്ടാം സ്ഥാനത്തേക്കാണ് മെയ് മാസത്തിൽ റഷ്യ എത്തിയത്. സൗദിയെ മറികടന്നു എന്നതും ഗൾഫ് മേഖലയിലെ എണ്ണ ഇറക്കുമതിയിൽ നിർണ്ണായകമാവുകയാണ്.

എന്നാലിവിടെ, കാസ്പിയന്‍ കടല്‍ തുറമുഖ നഗരമായ അസ്ട്രഖാനിലേക്ക് സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ നിന്ന് പുറപ്പെട്ട 41 ടണ്‍ ഭാരമുള്ള 40 അടിയുമുള്ള രണ്ട് കണ്ടെയ്‌നറുകള്‍ അടങ്ങിയ ചരക്ക് കപ്പലാണ് പുതിയ വ്യാപാര ഇടനാഴിയിലൂടെ കടന്നുപൊയ്‌കൊണ്ടിരിക്കുനന്നത്. അസ്ട്രഖാനിലെ സംയുക്ത ഉടമസ്ഥതയിലുള്ള ഇറാനിയന്റഷ്യന്‍ ടെര്‍മിനലിന്റെ ഡയറക്ടര്‍ ദാരിയുഷ് ജമാലിയാണ് വാര്‍ത്ത ഏജന്‍സികളോട് ഇക്കാര്യം വ്യക്തമാക്കിയത്.

അസ്ട്രഖാനില്‍ നിന്ന്, ചരക്ക് കാസ്പിയന്‍ കടന്ന് വടക്കന്‍ ഇറാനിയന്‍ തുറമുഖമായ അന്‍സാലിയിലേക്ക് എത്തിക്കുകയും റോഡ് മാര്‍ഗം പേര്‍ഷ്യന്‍ ഗള്‍ഫിലെ തെക്കന്‍ തുറമുഖമായ ബന്ദര്‍ അബ്ബാസിലേക്കും മാറ്റും. ശേഷം, അവിടെ നിന്ന് കപ്പലില്‍ കയറ്റി ഇന്ത്യന്‍ തുറമുഖമായ നവാ ഷെവയിലേക്ക് എത്തും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ ഷിപ്പിംഗ് ലൈന്‍സ് ഗ്രൂപ്പും റഷ്യയിലെയും ഇന്ത്യയിലെയും റീജിയണല്‍ ഓഫീസുകളുമാണ് കൈമാറ്റം ഏകോപിപ്പിച്ച് കൈകാര്യം ചെയ്യുന്നത്. ഇത് പൂര്‍ത്തിയാക്കാന്‍ ഏകദേശം 25 ദിവസമെടുക്കും.

ഉക്രൈന്‍ റഷ്യ യുദ്ധത്തിന് പിന്നാലെ റഷ്യയില്‍ നിന്നും ഇന്ത്യയിലേയ്ക്കുള്ള കയറ്റുമതികള്‍ വിപുലീകരിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ഇന്ത്യറഷ്യ വിപണി ബന്ധം സുഗമമാക്കാനും അതില്‍ പങ്കാളിയാകാനും ഇറാനും താല്‍പ്പര്യപ്പെടുന്നുണ്ട്. ഇറാനിയന്‍ കാസ്പിയന്‍ കടല്‍ തുറമുഖങ്ങളില്‍ എത്തിച്ചേരുന്ന ചരക്കുകള്‍ തെക്കുകിഴക്കന്‍ തുറമുഖമായ ചബഹാറിലേക്ക് മാറ്റാന്‍ കഴിയുന്ന ഒരു റെയില്‍പാത നിര്‍മ്മിക്കാനാണ് ഇറാന്‍ പദ്ധതിയിടുന്നത്. ഇന്ത്യ-ഇറാന്‍-റഷ്യ അച്ചുതണ്ട് രൂപപെട്ടാന്‍ ഈ നടപടികളിലൂടെ സാധിക്കുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യയ്ക്കും റഷ്യയ്ക്കും കൂടുതല്‍ വ്യാപാര കൈമാറ്റങ്ങള്‍ ഈ പാതയിലൂടെ നടത്താനാവും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (58 minutes ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (1 hour ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (1 hour ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (1 hour ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (1 hour ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (1 hour ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (2 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (3 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (4 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (6 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (6 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (7 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (7 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (7 hours ago)

Malayali Vartha Recommends