അന്ന് മാധ്യമ പ്രവര്‍ത്തകന്‍ ഇന്ന് തെരുവ് കച്ചവടക്കാരന്‍ അടുത്ത സൊമാലിയയോ അഫ്ഗാനില്‍ നടക്കുന്നത്

ഹമീദ് കര്‍സായി സര്‍ക്കാരിനൊപ്പം പ്രവര്‍ത്തിച്ചിരുന്ന കബീര്‍ ഹഖ്മലിന്റെ സമീപകാല ട്വിറ്റര്‍ പോസ്റ്റ് ചര്‍ച്ചയാകുന്നു, രാജ്യത്തെ ഇപ്പോഴത്തെ അവസ്ഥയുടെ യഥാര്‍ത്ഥ ചിത്രമാണ് കാണിക്കുന്നത്. അഫ്ഗാന്‍ മാധ്യമപ്രവര്‍ത്തകമായ മൂസ മുഹമ്മദിയുടെ ഫോട്ടോയാണ് ഹഖ്മല്‍ പങ്കുവെച്ചത്. വര്‍ഷങ്ങളായി മുഹമ്മദി അഫ്ഗാന്‍ മാധ്യമ മേഖലയിലെ പ്രധാനമുഖമായിരുന്നു എന്നാല്‍, അഫ്ഗാനിസ്ഥാനിലെ പുതിയ അവസ്ഥയില്‍ അദ്ദേഹം ജീവിതം മുന്നോട്ട് നയിക്കാന്‍ തെരുവില്‍ ഭക്ഷണം വില്‍ക്കുകയാണ് എന്ന് പറഞ്ഞാണ് ഹഖ്മല്‍ അദ്ദേഹത്തിന്റെ ഒരു ഫോട്ടോ ട്വീറ്റ് ചെയ്തിരിക്കുന്നത്.
'മൂസ മുഹമ്മദി വിവിധ ടിവി ചാനലുകളില്‍ അവതാരകനായും റിപ്പോര്‍ട്ടറായും വര്‍ഷങ്ങളോളം ജോലി ചെയ്തു, ഇപ്പോള്‍ കുടുംബത്തെ പോറ്റാന്‍ വരുമാനമില്ല. കുറച്ച് പണം സമ്പാദിക്കാന്‍ തെരുവ് ഭക്ഷണം വില്‍ക്കുന്നു. അഫ്ഗാനിസ്ഥാന്‍ റിപ്പബ്ലിക്കിന്റെ പതനത്തിന് ശേഷം അഭൂതപൂര്‍വമായ ദാരിദ്ര്യം അനുഭവിക്കുന്നു' കബീര്‍ ഹഖ്മല്‍ പറഞ്ഞു. മുഹമ്മദിയുടെ അനുഭവം ഈ ട്വീറ്റിന് പിന്നാലെ ഇന്റര്‍നെറ്റില്‍ വൈറലാകുകയാണ്. നാഷണല്‍ റേഡിയോ ആന്‍ഡ് ടെലിവിഷന്‍ ഡയറക്ടര്‍ ജനറല്‍ അഹ്മദുല്ല വാസിഖി ഈ ട്വീറ്റിന് മറുപടിയുമായി രംഗത്ത് എത്തി. ഇദ്ദേഹത്തെ തന്റെ വകുപ്പിലേക്ക് നിയമിക്കുമെന്ന് വാസിഖ് ട്വീറ്റ് ചെയ്തത്.
'ഒരു സ്വകാര്യ ടെലിവിഷനില്‍ അവതാരകനായ മൂസ മുഹമ്മദിയുടെ തൊഴില്‍ നഷ്ടപ്പെട്ടത് സോഷ്യല്‍ മീഡിയയില്‍ വിഷയമായിട്ടുണ്ട്, വാസ്തവത്തില്‍, ദേശീയ റേഡിയോ, ടെലിവിഷന്‍ ഡയറക്ടര്‍ എന്ന നിലയില്‍, ഞങ്ങള്‍ അദ്ദേഹത്തിന് ജോലി ഉറപ്പ് നല്‍കുന്നു. ദേശീയ നെറ്റ്വര്‍ക്കില്‍ അദ്ദേഹത്തെ നിയമിക്കും. ഞങ്ങള്‍ക്ക് എല്ലാ അഫ്ഗാന്‍ പ്രൊഫഷണലുകളെയും ആവശ്യമുണ്ട് സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും അഹ്മദുല്ല വാസിഖി ചെയ്ത ട്വീറ്റ് പറയുന്നു.
https://www.facebook.com/Malayalivartha



























