പുടിന് പണികൊടുക്കാന്‍ കീവില്‍ പറന്നെത്തി യൂറോപ്പ്യന്‍ നേതാക്കള്‍ സെലന്‍സ്‌കിയ്ക്ക് കൈകൊടുത്തു

യുക്രെയിന് പിന്തുണയറിയിച്ച് ഇറ്റലി, ഫ്രാന്‍സ്, ജര്‍മ്മനി, റൊമേനിയ എന്നീ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്‍മാര്‍ ഇന്നലെ യുക്രെയിനിന്റെ തലസ്ഥാനമായ കീവിലെത്തി. ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ഇറ്റാലിയന്‍ പ്രധാനമന്ത്രി മാരിയോ ഡ്രാഗി, റൊമേനിയന്‍ പ്രസിഡന്റ് ക്ലൗസ് യോഹന്നിസ് എന്നിവര്‍ യുക്രെയിന്‍ പ്രസിഡന്റ് വൊളൊഡിമിര്‍ സെലെന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്തി. മാക്രോണും ഷോള്‍സും ഡ്രാഗിയും ട്രെയിന്‍ മാര്‍ഗമാണ് കീവിലെത്തിയത്.
റഷ്യന്‍ ആക്രമണത്തില്‍ തകര്‍ന്ന കീവിലെ ഇര്‍പിനില്‍ നാല് പേരും സന്ദര്‍ശനം നടത്തി. കീവിലെ ഇര്‍പിന്‍, ബുച പ്രദേശങ്ങളില്‍ നൂറുകണക്കിന് സിവിലിയന്‍മാരെയാണ് റഷ്യന്‍ സേന കൂട്ടക്കൊല ചെയ്തത്. യുക്രെയിന്‍ സേനയുടെ ചെറുത്തുനില്‍പിനെ അഭിനന്ദിച്ച ഇമ്മാനുവല്‍ മാക്രോണ്‍ വിജയം യുക്രെയിനൊപ്പമായിരിക്കുമെന്ന് പറഞ്ഞു.
റഷ്യയ്ക്ക് മേല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങള്‍ സെലെന്‍സ്‌കി ചര്‍ച്ചയ്ക്കിടെ ഇവര്‍ക്ക് കൈമാറി. ജൂണ്‍ 26 മുതല്‍ 28 വരെ ജര്‍മ്മനിയില്‍ നടക്കുന്ന ജി 7 ഉച്ചകോടിയില്‍ സെലെന്‍സ്‌കി പങ്കെടുക്കുമെന്ന് ഒലാഫ് ഷോള്‍സ് അറിയിച്ചു. വെര്‍ച്വല്‍ രീതിയിലാകും സെലെന്‍സ്‌കി യോഗത്തില്‍ പങ്കെടുക്കുകയെന്നാണ് വിവരം.
https://www.facebook.com/Malayalivartha



























