രസതന്ത്രത്തിനുള്ള നൊബേല്‍ ഡി.എന്‍.എ ഘടനയുടെ പഠനത്തിന് മൂന്നു പേര്‍ പങ്കിട്ടു

രസതന്ത്രത്തിലെ കണ്ടുപിടുത്തങ്ങള്‍ക്കുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം മൂന്നു ശാസ്ത്രജ്ഞര്‍ പങ്കിട്ടു. ഡി.എന്‍.എയുടെ ഘടനയിലുള്ള പഠനത്തിനാണ് പുരസ്‌കാരം. സ്വീഡീഷ് പൗരനായ തോമസ് ലിന്‍ഡാള്‍, അമേരിക്കക്കാരായ പോള്‍ മോഡ്‌റിക്, അസീസ് സാന്‍കര്‍ എന്നിവര്‍ക്കാണ് പുരസ്‌കാരം.
ക്ഷയം സംഭവിച്ച ഡി.എന്‍.എയുടെ കേടുപാടുകള്‍ സെല്ലുകള്‍ എങ്ങനെ പരിഹരിക്കുന്നുവെന്നും ജനിതക വിവരങ്ങള്‍ എങ്ങനെ സംരക്ഷിക്കുന്നുവെന്നതിനെ കുറിച്ചുമാണ് മൂവര്‍സംഘം പഠനം നടത്തിയത്. ജീവനുള്ള സെല്ലുകളുടെ പ്രവര്‍ത്തനം എങ്ങനെയാണെന്നുള്ള അടിസ്ഥാന വിവരം നല്‍കുന്നതാണ് ഇവരുടെ പഠനം. നൂതന കാന്‍സര്‍ ചികിത്സയ്ക്കു വരെ പ്രയോജനം ചെയ്യുന്നതാണ് കണ്ടെത്തലെന്നും പുരസ്‌കാര നിര്‍ണയ സമിതി വിലയിരുത്തി. ഡി.എന്‍.എ സ്ഥിരമായ തന്മാത്രയാണെന്നായിരുന്നു 1970-കളില്‍ ശാസ്ത്രജ്ഞര്‍ വിശ്വസിച്ചിരുന്നത്.
ബ്രിട്ടണ്‍ ഹെര്‍ട്ട്‌ഫോര്‍ഡ്‌ഷെയറിലുള്ള ഫ്രാന്‍സിസ് ക്രിക്ക് ഇന്‍സ്റ്റിറ്റിയൂട്ട് ആന്റ് ക്ലെയര്‍ ഹാള്‍ ലബോറട്ടറിയിലെ ഗവേഷകനാണ് തോമസ് ലിന്‍ഡാള്‍. അമേരിക്കയിലെ ഹോവാര്‍ഡ് ഹഗ്‌സ് മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ആന്റ് ഡ്യൂക്ക് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനില്‍ ഗവേഷകനാണ് പോള്‍ മോഡ്‌റിക്. അമേരിക്കയിലെ തന്നെ ചാപല്‍ ഹില്‍സ് നോര്‍ത്ത് കരോലിന യൂണിവേഴ്‌സിറ്റിയിലെ ഗവേഷകനാകണ് അസീസ് സാന്‍കര്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha