Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

റഷ്യയുടെ അടിവേര് ഇളക്കി യുക്രൈന്റെ മുന്നറിയിപ്പ് ആ പാലം തകര്‍ന്നാല്‍ റഷ്യ യുദ്ധം തോല്‍ക്കും പുടിനെ ഞെട്ടിച്ച് യുക്രൈന്‍ സൈനീക മേധാവി

18 JUNE 2022 04:40 PM IST
മലയാളി വാര്‍ത്ത

റഷ്യയേയും, ഇപ്പോള്‍ റഷ്യയുടെ അധിനിവേശത്തിലുള്ളക്രീമിയയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന കൂറ്റന്‍ പാലം തകര്‍ക്കുമെന്ന് മുന്നറിയിപ്പുമായി യുക്രെയിനിലെ മുതിര്‍ന്ന സൈനികോദ്യോഗസ്ഥന്‍. പാശ്ചാത്യ ശക്തികള്‍ നല്‍കിയ ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിച്ച് പാലം തകര്‍ക്കുമെന്ന് ഇക്കഴിഞ്ഞ ബുധനാഴ്ച്ചയായിരുന്നു മേജര്‍ ജനറല്‍ഡിമിത്രോ മാര്‍ചെന്‍കോ പറഞ്ഞത്.

പുടിന്റെ അധിനിവേശ സേനക്കെതിരെയുള്ള പോരാട്ടത്തില്‍, യുക്രെയിന്റെ കൃത്യവും നിയമപരവുമായ ഒരു ലക്ഷ്യമാണ് ആ പാലം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റഷ്യന്‍ സൈനികര്‍ക്ക് തെക്കന്‍ മേഖലയിലേക്ക് ആവശ്യസാധനങ്ങളും മറ്റും എത്തിച്ചു നല്‍കുന്നതില്‍ വളരെ സുപ്രധാനമായ ഒരു പങ്കാണ് ഈ പാലം വഹിക്കുനന്ത്. 2.7 ബില്യണ്‍ പൗണ്ട് ചെലവിട്ട് നിര്‍മ്മിച്ച ഈ പാലം തകര്‍ത്താല്‍ പിന്നെ തെക്കന്‍ മേഖലയില്‍ റഷ്യയുടെ നിലനില്‍പ് തന്നെ അപകടത്തിലാകും. പാശ്ചാത്യ ശക്തികളോട് ആവശ്യപ്പെട്ട ആയുധങ്ങള്‍ എത്തിയാല്‍ എപ്പോള്‍ ആക്രമണം തുടങ്ങും എന്ന ചോദ്യത്തിനു മറുപടിയായിട്ടായിരുന്നു, ആദ്യ ലക്ഷ്യം ആ പാലമാണെന്ന് മേജര്‍ ജനറല്‍ പറഞ്ഞത്. പാശ്ചാത്യ ശക്തികളോട് കൂടുതല്‍ ആയുധങ്ങള്‍ നല്‍കി സഹായിക്കണമെന്ന് ഉക്രെയിന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൊടുതല്‍ മെച്ചപ്പെട്ട ആയുധങ്ങള്‍ ഇല്ലാതെ റഷ്യയുടെ ആയുധ ശക്തിക്ക് മുന്‍പില്‍ ഏറെനാള്‍ പിടിച്ചു നില്‍ക്കാനാവില്ലെന്നും യുക്രെയിന്‍ വ്യക്തമാക്കുകയൂണ്ടായി.

2014ല്‍ ക്രീമിയ പിടിച്ചെടുത്ത റഷ്യ 2018ല്‍ ആയിരുന്നു കെര്‍ക്ക് കടലിടുക്കിന്റെ മുകളിലൂടെയുള്ള ഈ പാലം പണി പൂര്‍ത്തിയാക്കിയത്. കരിങ്കടല്‍ മേഖലയിലെ സൈനികര്‍ക്ക് ആവശ്യമായ സാധനങ്ങളും ആയുധങ്ങളും എത്തിക്കുന്നത് ഈ പാലം വഴിയാണ്. 2022 ഫെബ്രുവരി 24 ന് യുദ്ധം ആരംഭിച്ചപ്പോള്‍ ഈ പാലം തന്നെയായിരുന്നു ആക്രമണത്തിനുള്ള ലോഞ്ച് പാഡായി ഉപയോഗിച്ചത്. പാലം റഷ്യന്‍ സൈനികര്‍ അതീവ സുരക്ഷിതമാക്കി സംരക്ഷിക്കുന്നുണ്ടെന്നായിരുന്നു യുക്രെയിന്‍ മേജറിന്റെ വാക്കുകള്‍ക്കുള്ള റഷ്യന്‍ പ്രതികരണം.

റഷ്യയുടെ പ്രതികരണം വന്നതിനു തൊട്ടുപിന്നാലെ ഈ പാലത്തിന്റെ വിശദമായ ഒരു ബ്ലൂപ്രിന്റ് ഇറക്കി, പാലത്തിന്റെ കാര്യം തങ്ങള്‍ ഗൗരവമായി പരിഗണിക്കുന്നുണ്ടെന്ന് വ്യക്തമാക്കി. അതിനിടയില്‍ കരിങ്കടലില്‍ തന്ത്രപ്രധാനമായ സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു ദ്വീപിലേക്ക് വ്യോമ പ്രതിരോധ സംവിധാനങ്ങളുമായി പോയ റഷ്യയുടെ ഒരു നാവിക യാനം തകര്‍ത്തതായി യുക്രെയിന്‍ അവകാശപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (57 minutes ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (1 hour ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (1 hour ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (1 hour ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (1 hour ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (1 hour ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (2 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (3 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (4 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (6 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (6 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (7 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (7 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (7 hours ago)

Malayali Vartha Recommends