Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

യുക്രൈന്‍ യൂറോപ്യന്‍ യൂണിയനില്‍; കലിതുള്ളി റഷ്യ അമേരിക്ക തീര്‍ന്നെന്ന് പുടിന്റെ മുന്നറിയിപ്പ് റഷ്യയെ പരാജയപ്പെടുത്താന്‍ ഇതുമതിയെന്ന് യുക്രൈന്‍

18 JUNE 2022 04:46 PM IST
മലയാളി വാര്‍ത്ത

യൂറോപ്യന്‍ യൂണിയനില്‍ ചേരുന്നതിനുള്ള യുക്രെയിന്റെ അപേക്ഷ ഔദ്യോഗികമായി പരിഗണിക്കാന്‍ ശുപാര്‍ശ ചെയ്യുന്നതായി യൂറോപ്യന്‍ കമ്മിഷന്‍ അദ്ധ്യക്ഷ ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ അറിയിച്ചു. അതേ സമയം, ശുപാര്‍ശ അടുത്താഴ്ച നടക്കുന്ന 27 അംഗ ഇ.യു രാജ്യങ്ങളുടെ യോഗത്തില്‍ അംഗീകരിക്കേണ്ടതുണ്ട്. അംഗീകരിക്കപ്പെട്ടാല്‍ ഇ.യു അംഗത്വത്തിലേക്കുള്ള ആദ്യ ചവിട്ടുപടിയായി ഇതിനെ കാണാം. അംഗത്വം നേടുന്നതിന് വര്‍ഷങ്ങളോളം നീളുന്ന നടപടിക്രമങ്ങളാണ് വേണ്ടത്. യൂറോപ്യന്‍ യൂണിയനിലേക്കുള്ള അപേക്ഷ അംഗീകരിച്ചത് റഷ്യയെ പരാജയപ്പെടുത്താന്‍ തങ്ങളെ സഹായിക്കുമെന്ന് യുക്രെയിന്‍ പ്രസിഡന്റ് വൊളൊഡിമിര്‍ സെലെന്‍സ്‌കി പറഞ്ഞു.

അതേസമയം പാശ്ചാത്യ രാജ്യങ്ങള്‍ക്കെതിരെ പൊട്ടിത്തെറിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍. ഇന്നലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് ഇന്റര്‍നാഷണല്‍ ഇക്കണോമിക് ഫോറത്തില്‍ നടത്തിയ 73 മിനിറ്റ് നീണ്ട പ്രസംഗത്തിലാണ് പാശ്ചാത്യ രാജ്യങ്ങള്‍ക്കെതിരെ പുട്ടിന്‍ ആഞ്ഞടിച്ചത്. സൈബര്‍ ആക്രമണം നേരിട്ടതിനാല്‍ പരിപാടി തുടങ്ങാന്‍ വൈകിയെന്ന് റിപ്പോര്‍ട്ടുണ്ട്. പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യയ്‌ക്കെതിരെ സ്വീകരിക്കുന്ന നടപടികള്‍ ഭ്രാന്തും വിവേകശൂന്യവുമാണെന്ന് പുട്ടിന്‍ പറഞ്ഞു.

ആവശ്യമുള്ളവരുമായി റഷ്യ സാമ്പത്തിക സഹകരണം വര്‍ദ്ധിപ്പിക്കുമെന്നും തങ്ങള്‍ക്കെതിരെയുള്ള പാശ്ചാത്യ ഉപരോധങ്ങള്‍ പരാജയപ്പെട്ടെന്നും ഏകധ്രുവ ലോകത്തിന്റെ യുഗം അവസാനിച്ചെന്നും പുട്ടിന്‍ പറഞ്ഞു. ഭക്ഷ്യ പ്രതിസന്ധിയ്ക്കും വിലക്കയറ്റത്തിനും റഷ്യ കാരണമല്ലെന്നും യു.എസ് ചെലവുകള്‍ വര്‍ദ്ധിപ്പിക്കുന്നതായും ധാന്യ കയറ്റുമതി കൂട്ടാന്‍ റഷ്യ തയാറാണെന്നും പുട്ടിന്‍ പറഞ്ഞു.

' യൂറോപ്യന്‍ യൂണിയന് അതിന്റെ രാഷ്ട്രീയ പരമാധികാരം നഷ്ടപ്പെട്ടു. അതിലെ നേതാക്കള്‍ അവരുടെ സ്വന്തം ജനങ്ങളുടെ ചെലവില്‍ മറ്റാരുടെയോ താളത്തിനൊത്ത് നൃത്തം ചവിട്ടുകയാണ്.' പുട്ടിന്‍ ആരോപിച്ചു. അമേരിക്ക മറ്റുള്ള രാജ്യങ്ങളെ അവരുടെ കോളനികളായി കാണുന്നുവെന്ന് കുറ്റപ്പെടുത്തിയ പുട്ടിന്‍ ലോക രാഷ്ട്രീയം ഇനി പഴയപോലെ ആകില്ലെന്ന് മുന്നറിയിപ്പ് നല്‍കി. ശക്തവും ആധുനികവുമായ രാജ്യമെന്ന നിലയില്‍ റഷ്യ ഒരു പുതിയ ആഗോളക്രമത്തിലേക്ക് പ്രവേശിക്കുകയാണെന്ന് പറഞ്ഞാണ് പുട്ടിന്‍ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (57 minutes ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (1 hour ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (1 hour ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (1 hour ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (1 hour ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (1 hour ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (2 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (3 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (4 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (6 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (6 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (7 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (7 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (7 hours ago)

Malayali Vartha Recommends