ടിബറ്റിനെ രണ്ടായി കീറി മുറിച്ച് ജിങ്പിങ് പുതിയ ലാമയെ പ്രഖ്യാപിച്ച് ചൈന

ശക്തമായ എതിര്‍പ്പുകളെ അവഗണിച്ച് ചൈനീസ് ടിബറ്റില്‍ നീക്കം ടിബറ്റിലെ ആദ്ധ്യാത്മിക ആചാര്യനായി ചൈനയുടെ നിയുക്ത ലാമയെ പ്രഖ്യാപിച്ച് ബീജിംഗ് ഭരണകൂടം. ടിബറ്റിലെ ദലായ് ലാമയുടേയും പ്രവാസി ഭരണകൂടത്തിന്റേയും ശക്തമായ എതിര്‍പ്പുകളെ അവഗണിച്ചാണ് ഗ്യാല്‍സെന്‍ നോര്‍ബൂ ലാമയെ അവരോധിച്ചത്.
1989ല്‍ 10ാംമത് പഞ്ചന്‍ ലാമയുടെ മരണശേഷം ചൈന അന്ന് 6 വയസ്സുമാത്രം പ്രായമുണ്ടായിരുന്ന ഗേധുന്‍ ചോയ്കീ നൈമ എന്ന 11ാം പഞ്ചന്‍ ലാമയെ അംഗീകരിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് ടിബറ്റന്‍ ജനതയുടെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് 6 വയസ്സുകാരന്‍ ലാമയേയും കുടുംബത്തേയും ചൈന അജ്ഞാത സ്ഥലത്തേക്ക് തട്ടിക്കൊണ്ടുപോയിട്ട് ഇന്നേ വരെ ഒരു വിവരവും പുറം ലോകത്തെ അറിയിച്ചിട്ടില്ലെന്നതും ദുരൂഹമായി നിലനില്‍ക്കുകയാണ്.
ചൈന നേരിട്ടാണ് അധിനിവേശ ടിബറ്റന്‍ മേഖലയില്‍ നിന്നും ഗ്യാല്‍സെന്‍ നോര്‍ബൂ ലാമയെ നേരിട്ട് തിരഞ്ഞെടുത്തത്. 11ാമത് ഔദ്യോഗിക മതാചാര്യനായി ചൈന നോര്‍ബുവിനെ തീരുമാനിച്ചതായി ഇന്നലെ പ്രഖ്യപിച്ചിരിക്കുകയായിരുന്നു. 1995 മുതല്‍ ചൈനയിലെ ബീജിംഗ് ഭരണകൂടത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ബുദ്ധിസ്റ്റ് അസോസിയേഷന്‍ ഓഫ് ചൈന എന്ന സംഘടനയുടെ ഉപാദ്ധ്യക്ഷനായും നോര്‍ബുവിനെയാണ് നിശ്ചയിച്ചിരുന്നത്. ചൈനയെ ന്യായീകരിച്ച് വിവിധ രാജ്യങ്ങളില്‍ മതപരമായ വിവിധ പരിപാടികള്‍ക്കും പ്രഭാഷണങ്ങള്‍ക്കും ചൈന നേരിട്ടാണ് നോര്‍ബുവിനെ എല്ലാ സുരക്ഷയോടും കൂടി അയച്ചിരുന്നത്.
https://www.facebook.com/Malayalivartha



























