ലിത്വാനിയ പണി പറ്റിച്ചു റഷ്യ നാറ്റോ യുദ്ധം ഉടന്‍ സ്വരം കടുപ്പിച്ച് പുട്ടിന്‍ ലോകം ഭന്നത് സംഭവിക്കുന്നു ലെവല്‍ 2 യുദ്ധം ഉടന്‍

റഷ്യ യുദ്ധം കൊഴുക്കുമ്പോള്‍. അത് നാറ്റോ റഷ്യ യുദ്ധമായി മാറാന്‍ ഒരു സാഹചര്യം ഇപ്പോള്‍ ഉണ്ടായിരിക്കുകയാണ്. കഴിഞ്ഞ ദിവസം റഷ്യയുടെ എക്‌സ്‌ക്ലേവ് ആയ കലിനിന്‍ഗ്രാഡിലേക്ക് റഷ്യയില്‍ നിന്ന് പോവുകയായിരുന്ന ചരക്ക് ട്രെയിന്‍ പാതിവഴിയില്‍ ലിത്വാനിയ തടഞ്ഞതാണ്. പുതിയൊരു യുദ്ധ മുഖം തുറക്കാനിടയായിരിക്കുന്നത്. ഈ നടപടി റഷ്യയെ ചൊടിപ്പിച്ചിട്ടുണ്ട്. ഇതോടെ റഷ്യ, ലിത്വാനിയയ്‌ക്കെതിരെ സ്വരം കടുപ്പിച്ചു. തങ്ങളുടെ സാധനങ്ങള്‍ വിട്ട് നല്‍കിയില്ലെങ്കില്‍ ശക്തമായ ആക്രമണം ഉണ്ടാകും എന്ന മുന്നറിയിപ്പും റഷ്യ ഇതിനകം നല്‍കി കഴിഞ്ഞു.
ലിത്വാനിയ ഒരു നാറ്റോ രാജ്യമാണ്. ഏതെങ്കിലും തരത്തില്‍ അവിടെ റഷ്യന്‍ നടപടിയുണ്ടായാല്‍ അത് നാറ്റോയ്‌ക്കെതിരെയുള്ള നടപടിയായി വ്യാഖ്യാനിക്കപ്പെടും. കാരണം, നാറ്റോ സഖ്യ രാഷ്ട്രത്തിനെതിരെ ഏതെങ്കിലുമൊരു രാജ്യ സൈനിക നടപടി പ്രഖ്യാപിച്ചാല്‍ നാറ്റോയുടെ സൈനിക സംരക്ഷണം അംഗ രാജ്യത്തിനുണ്ടായിരിക്കും. അതായത്, റഷ്യ ലിത്വാനിയക്കെതിരെ തിരിഞ്ഞാല്‍ അത് മറ്റൊരു ലോകമഹായുദ്ധത്തിനുള്ള തുടക്കമാകുമെന്നാണ് യുദ്ധ വിദഗ്ദര്‍ പറയുന്നത്.
റഷ്യന്‍ ഭൂപ്രദേശത്ത് നിന്നും മാറി ലിത്വാനിയയ്ക്കും പോളണ്ടിനും ഇടയില്‍ ബാള്‍ട്ടിക്ക് കടലിനോട് ചേര്‍ന്നുകിടക്കുന്ന റഷ്യന്‍ എക്‌സ്‌ക്ലേവായ കലിനിന്‍ഗ്രാഡില്‍ 4,30,000 പേരാണ് ഉള്ളത്. തങ്ങളുടെ അതിര്‍ത്തിക്ക് പുറത്തുള്ള പ്രദേശമായിതിനാല്‍ ബലാറസ്, ലിത്വാനിയ വഴിയാണ് കരമാര്‍ഗ്ഗം റഷ്യയ്ക്ക് കലിനിന്‍ഗ്രാഡിലേക്ക് പ്രവേശിക്കാന്‍ കഴിയുകയുള്ളൂ.
അതല്ലെങ്കില്‍ സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ നിന്നും ബാള്‍ട്ടിക്ക് കടല്‍ വഴി ചുറ്റിവേണം റഷ്യയ്ക്ക് തങ്ങളുടെ എക്‌സ്‌ക്ലേവില്‍ പ്രവേശിക്കാന്‍. ഇത് സമയ നഷ്ടവും ഊര്‍ജ്ജ നഷ്ടവും ഉണ്ടാക്കുന്നതിനാല്‍ ഏറ്റവും എളുപ്പമാര്‍ഗ്ഗമായ ബലാറസ്, ലിത്വാനിയ വഴിയാണ് റഷ്യ, കലിനിന്‍ഗ്രാഡുമായുള്ള ബന്ധം നിലനിര്‍ത്തിയിരുന്നത്.
റഷ്യ യുക്രൈന്‍ അധിനിവേശത്തിന് തുടക്കമിട്ടത് മുതല്‍ യൂറോപ്യന്‍ യൂണിയന്‍/നാറ്റോ സഖ്യ രാജ്യങ്ങളില്‍ ഏറ്റവും അധികം എതിര്‍പ്പുമായി രംഗത്തെത്തിയ രാജ്യമാണ് ലിത്വാനിയ. യുദ്ധം ആരംഭിച്ച ശേഷം യുക്രൈന് വേണ്ടി ഡ്രോണുകള്‍ വാങ്ങാന്‍ ക്രൗഡ് ഫണ്ടിങ്ങിന് പോലും ലിത്വാനിയ തുടക്കമിട്ടിരുന്നു.
യുദ്ധം മൂന്നാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ റഷ്യയ്‌ക്കെതിരെയുള്ള തങ്ങളുടെ നടപടി കടുപ്പിക്കുകയാണ് ലിത്വാനിയ. അതിന്റെ ഭാഗമായിട്ടായിരുന്നു റഷ്യന്‍ പ്രദേശമായ കലിനിന്‍ഗ്രാഡിലേക്കുള്ള സാധനങ്ങള്‍ക്ക് തങ്ങളുടെ രാജ്യം കടന്നുപോകാന്‍ ലിത്വാനിയ വിലക്ക് ഏര്‍പ്പെടുത്തിയത്. ലിത്വാനിയയുടെ നടപടി റഷ്യന്‍ പരമാധികാരത്തോടുള്ള വെല്ലുവിളിയാണെന്ന് റഷ്യ അഭിപ്രായപ്പെട്ട് കഴിഞ്ഞു.
റഷ്യ, ലിത്വാനിയയ്‌ക്കെതിരെ തിരിഞ്ഞാല്‍, നാറ്റോയ്ക്കും യുദ്ധത്തില്‍ ഇടപെടാതിരിക്കാനാകില്ലെന്നത് സാഹചര്യം ഏറ്റവും കലുഷിതമാണെന്ന തരത്തിലേക്ക് നീങ്ങുന്നു എന്ന സൂചന നല്‍കുന്നു. കല്‍ക്കരി, ലോഹങ്ങള്‍, നിര്‍മ്മാണ സാമഗ്രികള്‍, നൂതന സാങ്കേതികവിദ്യ എന്നിവയുമായി പോയ ട്രെയിനിനാണ് ലിത്വാനിയ വിലക്ക് ഏര്‍പ്പെടുത്തിയത്.
ലിത്വാനിയയുടെ നടപടിക്കെതിരെ 'വളരെ കഠിനമായ നടപടികള്‍' സ്വീകരിക്കുമെന്ന് മോസ്‌കോ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. ചരക്ക് ഗതാഗതം പുനരാരംഭിച്ചില്ലെങ്കില്‍, റഷ്യയ്ക്ക് ദേശീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനായി പ്രവര്‍ത്തിക്കാനുള്ള അവകാശമുണ്ടെന്ന് റഷ്യ , മോസ്‌കോയിലെ ലിത്വാനിയന്‍ പ്രതിനിധി ഡി അഫയേഴ്‌സിനെ അറിയിച്ച് കഴിഞ്ഞെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
https://www.facebook.com/Malayalivartha



























