Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!

ലോകരാജ്യങ്ങളെല്ലാം ചൈനയെ തീര്‍ത്തുകെട്ടാന്‍ ഇറങ്ങിയാലും ഇന്ത്യ യുദ്ധമുഖത്ത് ഇറങ്ങില്ല കാരണം ഇതാണ്..

06 AUGUST 2022 02:13 PM IST
മലയാളി വാര്‍ത്ത

കാര്യം ഇന്ത്യയുടെ ശത്രു രാജ്യമാണ് ചൈനഎങ്കിലും. അതിര്‍ത്തിയില്‍ പല പ്രശ്‌നങ്ങളുമുണ്ടായി ആള്‍ നാശമൊക്കെ ഉണ്ടായിട്ടുണ്ടെങ്കിലും. തായ്വാന്‍ ചൈന യുദ്ധത്തില്‍ ഇന്ത്യ ഇടപെടില്ല. ലോകം മുഴുവനും ചൈനയ്‌ക്കെതിരെ തിരിഞ്ഞാലും ഇന്ത്യ ഇടപെടാനുള്ള സാധ്യത വളരെ കുറവാണ്. ഇന്ത്യ എപ്പോഴും നോക്കുന്നത് സ്വന്തം സംരക്ഷണമാണ്. ജനങ്ങളുടെ സംരക്ഷണമാണ്. രാജ്യത്തിന്റെ വികസനമാണ്. അതിന് ഭങ്കം വരുന്ന എന്തുണ്ടായാലും അവിടെ ഇന്ത്യ ഇടപെടും. പക്ഷേ എന്തു കാര്യത്തിന് ഇറങ്ങിത്തിരിച്ചാലും ഇന്ത്യ നോക്കുന്നത് നമുക്ക് എന്തെങ്കിലും നേട്ടമോ കോട്ടമോ ഉണ്ടാകുമോ എന്നതാണ്.

ഈ യുദ്ധമുണ്ടായാല്‍ ലോകത്തെ മുഴുവന്‍ ഗുരുതരമായി ബാധിക്കുന്നൊരു കാര്യമാണ്. സെമി കണ്ടക്ടറുകളുടെ ക്ഷാമം. നമ്മുടെ ഫോണിലെയും ഇലക്ടോണിക് സാധനങ്ങളിലെയും ചിപ്പില്ലേ അത്. അവിടെ ഉണ്ടാകുന്ന തിരിച്ചടികള്‍ ഏതൊരു രാജ്യത്തിന്റെയും കുതിപ്പിനെ പിന്നോട്ടടിക്കുന്നതാണ്. ഇന്ത്യയെ മാത്രമല്ല എല്ലാ രാജ്യങ്ങളെയും അത് ബാധിക്കും. ഇപ്പോള്‍ ഇന്ത്യയ്ക്ക് മുന്നോട്ട് കുതിക്കാനുള്ള സുവര്‍ണ കാലമാണ്. അത് ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയിലൂടെ മികച്ച രീതിയില്‍ നാം ഉപയോഗപ്പെടുത്തുന്നുണ്ട്. പല മേഘലകളിലും നാം ലോകത്തെ ഞെട്ടിച്ചു കഴിഞ്ഞു. തായ്വാന്‍ ചൈന വിഷയത്തിന്റെ മൂലകാരണത്തില്‍ പോലും ഇത് കിടപ്പുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. സെമി കണ്ടക്ടറുകളുടെ ക്ഷാമം ഉണ്ടാകുന്നതിലേക്ക് നയിക്കുന്ന ഒരു കാരണം ഇതിന്റെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ധാതുക്കളുടെ ലഭ്യത യാണ്.

അപൂര്‍വ ഭൂമിയിലെ ധാതുക്കളുടെ ഖനനത്തിലും സംസ്‌കരണത്തിലും ചൈനയെയാണ് ലോകം ആശ്രയിക്കുന്നത്. എന്നാല്‍ ഈ രംഗത്ത് ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും, ഈ രംഗത്തെ ചൈനീസ് ആധിപത്യം തകര്‍ക്കുന്നതിനും ശ്രമിക്കുകയാണ് മറ്റ് ലോക രാജ്യങ്ങള്‍. അമേരിക്ക തന്നെയാണ് ഈ നീക്കത്തിന്റെ ബുദ്ധി കേന്ദ്രം. മിനറല്‍ സെക്യൂരിറ്റി പാര്‍ട്ണര്‍ഷിപ്പ് എന്ന പേരില്‍ ഒരു ആഗോള സഖ്യം രൂപീകരിക്കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചും കഴിഞ്ഞു.

യുഎസിന് പുറമേ ഓസ്‌ട്രേലിയ, കാനഡ, ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്, ജര്‍മ്മനി, ജപ്പാന്‍, ദക്ഷിണ കൊറിയ, സ്വീഡന്‍, യുകെ, യൂറോപ്യന്‍ യൂണിയന്‍ എന്നിവര്‍ ഈ സഖ്യത്തില്‍ അംഗങ്ങളാണ്. ജൂണില്‍ ടൊറന്റോയില്‍ നടന്ന ലോകത്തിലെ ഏറ്റവും വലിയ ഖനന മേഖലയുമായി ബന്ധപ്പെട്ട സമ്മേളനത്തില്‍ ഈ സഖ്യം രൂപീകരിക്കുന്നതില്‍ ധാരണയും ആയതാണ്.

ഈ പുതിയ കൂട്ടായ്മ കോബാള്‍ട്ട്, നിക്കല്‍, ലിഥിയം തുടങ്ങിയ ധാതുക്കള്‍ അടക്കം 17 അപൂര്‍വ്വ ധാതുക്കളുടെ വിതരണ ശൃംഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് അവിടങ്ങളിലെ വ്യവസായ രംഗത്തെ പ്രമുഖര്‍ പറയുന്നത്. അപൂര്‍വ ഭൂമിയിലെ ധാതുക്കളില്‍ സംസ്‌കരണ അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുകയും കൊബാള്‍ട്ട് പോലുള്ള മൂലകങ്ങള്‍ക്കായി ആഫ്രിക്കയില്‍ ഖനികള്‍ സ്വന്തമാക്കുകയും ചെയ്ത് ചൈന ഈ മേഖലയില്‍ നടത്തുന്ന ശ്രമങ്ങള്‍ ബദല്‍ വികസിപ്പിക്കുന്നതിലാണ് ഈ സഖ്യം പ്രാഥമികമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അങ്ങനെ വന്നാല്‍ ഒരു യുദ്ധത്തില്‍ ചൈനയ്ക്ക് ഉണ്ടാകുന്നതിനേക്കാള്‍ പതിന്മടങ്ങ് നഷ്ടം ചൈനയ്ക്ക് ഉണ്ടാകും. ഒരു യുദ്ധത്തിലൂടെയല്ലാതെയുള്ള ചൈനീസ് പതനമാണ് ഈ സഖ്യ രാജ്യങ്ങള്‍ പ്ലാന്‍ ചെയ്യുന്നത്.

എന്നാല്‍ ഇത്തരം ഒരു ഗ്രൂപ്പിലേക്ക് ഇന്ത്യ എത്തുന്നില്ലെങ്കില്‍ അത് ആശങ്കയുള്ള കാര്യമാണ് എന്നാണ് ഒരു വിഭാഗം സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. 'ഇന്ത്യയ്ക്ക് ഈ ധാതുക്കള്‍ പര്യവേക്ഷണം ചെയ്യാനും ഉല്‍പ്പാദിപ്പിക്കാനും കഴിയുന്നില്ലെങ്കില്‍, വൈദ്യുത വാഹനങ്ങള്‍ അടക്കമുള്ള ഭാവി പദ്ധതികള്‍ ശക്തിപ്പെടുത്തുന്നതിന് ചൈനയെയാകും ഇന്ത്യയ്ക്ക് ആശ്രയിക്കേണ്ടിവരും. അത് എണ്ണയ്ക്കായി ഇന്ത്യ മറ്റു രാജ്യങ്ങളെ ആശ്രയിക്കുന്നതിന് സമാനമായിരിക്കും,'

എന്നാല്‍ ഇന്ത്യയ്ക്ക് ധാതു ശേഖരണം ഇല്ലെന്നുള്ളത് തന്നെയാണ് ഇന്ത്യ വിട്ടു നില്‍ക്കാന്‍ കാരണം. ഈ രാജ്യങ്ങളോടൊപ്പം ചൈനയെ തീര്‍ത്തു കെട്ടാനിറങ്ങിയാല്‍ ഇന്ത്യയ്ക്ക് ധാതുക്കള്‍ക്കു വേണ്ടി മറ്റുള്ളവര്‍ക്കു മുന്നില്‍ കൈ നീട്ടേണ്ടി വരും. എല്ലാവരും അവരുടെ രാജ്യങ്ങള്‍ക്കു വേണ്ടി ശ്രദ്ധ കേന്ദ്രീകരികിക്കുമ്പോള്‍ നമുക്ക് വലിയ നഷ്ടമാകും ഉണ്ടാകുക എന്നാല്‍ തിരിച്ചു ചെന്നാല്‍ ചൈന അടിപ്പിക്കുകയും ഇല്ല. ഇതോടെ ഇന്ത്യ വലിയ പ്രതിസന്ധിയിലാകും.

എന്നാല്‍ ഭാവിയില്‍ ഇന്ത്യയ്ക്ക് ഇത് ചിന്തിച്ച് കൂടായ്ക ഇല്ല. ഇന്ത്യ തങ്ങളുടെ ശേഷി വര്‍ദ്ധിപ്പിച്ചെടുത്താല്‍ ഈ ഗ്രൂപ്പില്‍ കയറാവുന്നതാണ് അതിനായുള്ള പരിശ്രമത്തിലാണ് ഇന്ത്യ. എന്തായാലും ഇത്തരത്തില്‍ ഒരു ഗ്രൂപ്പില്‍ അംഗമാകുന്ന ഭാവിയില്‍ ഇന്ത്യയ്ക്ക് ഗുണമായിരിക്കും എന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു. ഇലക്ട്രിക്ക് വാഹനങ്ങള്‍ അടക്കം ബാറ്ററികള്‍ക്ക് കോബാള്‍ട്ട്, നിക്കല്‍, ലിഥിയം തുടങ്ങിയ ധാതുക്കള്‍ ആവശ്യമാണ്. മൊബൈല്‍ ഫോണുകള്‍, കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡ്രൈവുകള്‍, ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങള്‍, അര്‍ദ്ധചാലകങ്ങള്‍, ഫ്‌ലാറ്റ്‌സ്‌ക്രീന്‍ ടിവികള്‍, മോണിറ്ററുകള്‍, ഹൈഎന്‍ഡ് ഇലക്‌ട്രോണിക്‌സ് എന്നിവയുള്‍പ്പെടെ 200ലധികം ഉപഭോക്തൃ ഉല്‍പ്പന്നങ്ങളുടെ ഘടകമാണ് ഈ അപൂര്‍വ്വ ധാതുക്കള്‍.

ഈ ഗ്രൂപ്പിലേക്ക് കടക്കാനുള്ള ശ്രമങ്ങളില്‍ ഇന്ത്യ ഒരു കാലതാമസം നടത്തുകയാണെങ്കില്‍. അത് ഇന്ത്യയുടെ 2050 ലെ ഹരിത സൌഹൃദ പ്രഖ്യാപനത്തെ പോലും ബാധിച്ചേക്കും. 2022 വര്‍ഷം ബാറ്ററി സാങ്കേതികവിദ്യയുടെ ഒരു വഴിത്തിരിവ് വര്‍ഷമായി മാറാന്‍ സാധ്യതയുണ്ട്. ലിഥിയം അയണ്‍ സാങ്കേതികവിദ്യയ്ക്ക് പുതിയ അപ്‌ഡേഷന്‍ ലോകം പ്രതീക്ഷിക്കുന്നു.

ഇത്തരം അപ്‌ഡേഷനുകള്‍ വിജയിച്ചാല്‍ അടുത്തത് അതിന്റെ വാണിജ്യ വത്കരണമാണ്. അതിനാല്‍ തന്നെ ധാതുക്കളുടെ ലഭ്യത ഉറപ്പാക്കേണ്ടത് രാജ്യത്തിന്റെ താല്‍പ്പര്യമാണ്. ഇന്ത്യന്‍ റോഡുകളില്‍ വലിയൊരു ശതമാനവും ഇലക്ട്രിക് ആക്കി മാറ്റാനുള്ള പദ്ധതി നമ്മുടെ രാജ്യത്തിനുണ്ട്. രാജ്യത്തെ ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെ 80 ശതമാനവും ബസുകളില്‍ 40 ശതമാനവും കാറുകളുടെ 30 മുതല്‍ 70 ശതമാനം വരെ 2030ഓടെ ഇലക്ട്രിക്ക് വാഹനങ്ങള്‍ ആക്കാനാണ് രാജ്യത്തിന്റെ പദ്ധതി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... അങ്കമാലിയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും മരിച്ചു  (5 minutes ago)

ദക്ഷിണ റെയിൽവേയിലെ ആദ്യ വിസ്റ്റാഡോം കോച്ചുകൾ കേരളത്തിലേക്ക്...  (24 minutes ago)

രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...  (41 minutes ago)

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി  (1 hour ago)

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം  (1 hour ago)

ലഡാക്കിൽ എട്ടാമത്തെ ജില്ലയായി സങ്കൂ രൂപീകരിച്ചു.... അഞ്ച് പുതിയ താലൂക്കുകളും പ്രഖ്യാപിച്ചു  (1 hour ago)

പത്തനംതിട്ട പന്തളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി  (1 hour ago)

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 160 രൂപയുടെ വർദ്ധനവ്  (2 hours ago)

ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്‌ ആദ്യ ജയം...  (2 hours ago)

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം  (2 hours ago)

യു.ജി.സി-നെറ്റ് ഡിസംബർ 14 മുതൽ 19 വരെ നടക്കും...  (2 hours ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റർ പൂനം റാവത്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു...  (2 hours ago)

  റഷ്യക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളും തീരുവകളും താത്കാലികമായി ഇളവ് ചെയ്ത് ഡോണൾഡ് ട്രംപ്...  (3 hours ago)

നേഹ ബോറയെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു... അഭിജീത് ദീപ്കെയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ്  (3 hours ago)

Malayali Vartha Recommends