Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത

തായ്വാനെ ആക്രമിക്കാന്‍ അനുവാദം നല്‍കി ചൈന പിന്നാലെ അതിര്‍ത്തി തുളച്ച് 17 യുദ്ധവിമാനങ്ങള്‍; തായ്വാന്റെ രക്ഷിക്ക്‌ക്കെത്തി ബ്രിട്ടന്‍

11 AUGUST 2022 02:26 PM IST
മലയാളി വാര്‍ത്ത

തായ്വാന്‍ അതിര്‍ത്തിയിലെ സൈനീകാഭ്യാസങ്ങളില്‍ തുടങ്ങിയ ചൈന കാര്യങ്ങള്‍ യുദ്ധത്തിലേയ്ക്ക് നീക്കിക്കൊണ്ടിരിക്കുകയാണ്. മാതൃരാജ്യവുമായി സംയോജിപ്പിച്ച ശേഷം തയ്‌വാനിലേക്ക് സൈന്യത്തെയോ, ഭരണാധികാരികളെയോ അയയ്ക്കില്ലെന്നായിരുന്നു ചൈന എടുത്തിരുന്ന നിലപാട്. എന്നാല്‍ ഇപ്പോള്‍ ആ വാഗ്ദാനം ചൈന പിന്‍വലിച്ചിരിക്കുകയാണ്. ഇതിനെ ഒരു യുദ്ധ കാഹളം മുഴക്കലായിട്ടാണ് തായ്വാനും അമേരിക്കയും കാണുന്നത്. 1993 ലും 2000 ത്തിലും പുറത്തിറക്കിയ ധവള പത്രത്തില്‍ ഇക്കാര്യത്തില്‍ ചൈന തായ്വാന് ഉറപ്പ് നല്‍കിയിരുന്നതാണ്. ഈ ഉറപ്പ് പിന്വലിക്കപ്പെടുക എന്നത് പ്രദേശങ്ങളുടെ പ്രശ്‌നം ഏറ്റവും മൂര്‍ദ്ദന്യാവസ്ഥയില്‍ എത്തി എന്നതിന് തുല്യമാണ്. മുമ്പ് ചൈനീസ് യുദ്ധ വിമാനങ്ങള്‍ തായ്വാന്‍ അതിര്‍ത്തികള്‍ ഭേദിച്ച് കടന്നപ്പോള്‍ പോലും ഈ ഉറപ്പ് ചൈന പിന്‍വലിച്ചിരുന്നില്ല എന്നാല്‍ ഇപ്പോള്‍ ഇങ്ങനെ ഒരു ഉത്തരവ് ചൈന പുറത്തു വിടുന്നതോടെ ഔദ്യോഗികമായി യുദ്ധത്തിന് തുടക്കമായതായിട്ടാണ് വിദഗ്ദര്‍ വിലയിരുത്തുന്നത്.

നാന്‍സി പെലോസിയുടെ തയ്‌വാന്‍ സന്ദര്‍ശിച്ചതു തന്നെയാണ് തങ്ങളെ പ്രകോപിപ്പിച്ചതെന്നും അതാണ് സൈനിക അഭ്യാസത്തിലെയ്ക്കും തുടര്‍ന്ന് വലിയ സംഘര്‍ഷങ്ങളിലേയ്ക്കും ചൈനയെ തള്ളിവിട്ടതെന്നാണ് ചൈനീസ് മാധ്യമങ്ങള്‍ ഒന്നടങ്കം പറയുന്നത്. ഈ യുദ്ധ പ്രഖ്യാപനത്തിന് ശേഷം 17 ചൈനീസ് യുദ്ധവിമാനങ്ങളാണ് തായ്വാന്‍ അതിര്‍ത്തി ലംഘിച്ച് മേഘലയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. തയ്!വാന്‍ തന്നെയാണ് ഇക്കാര്യം പുറംലോതത്തെ അറിയിയിച്ചിരിക്കുന്നത്. പുതിയ സാഹചര്യത്തില്‍ സേനയെ പുനര്‍വിന്യസിക്കുമെന്നും നിരീക്ഷണം ശക്തമാക്കുമെന്നും തായ്വാന്‍ വ്യക്തമാക്കി. അവരും യുദ്ധത്തിന് ഒരുങ്ങിക്കഴിഞ്ഞു. ചൈനയുടെ നടപടികള്‍ക്കെതിരെ അമേരിക്കയ്ക്കു പുറമേ ബ്രിട്ടണും രംഗത്തു വരുന്നുണ്ട്. തായ്വാനുള്ള ബ്രിട്ടന്റെ പിന്തുണ യുദ്ധമുഖത്ത് തായ്വാന് ഏറ്റവും വലിയ മുതല്‍ കൂട്ടാകും. യുക്രൈന് അമേരിക്കയെക്കാളേറെ സൈനീക സഹായം ചെയ്യുന്നത് ബ്രിട്ടനാണ്. അതുകൊണ്ടാണ് റഷ്യ പറഞ്ഞത് ലോക മഹായുദ്ധമുണ്ടായാല്‍ ആദ്യ അണുബോംബ് ലണ്ടനിലായിരിക്കും ഇടുക എന്ന്. അത്രയും വലിയ പിന്തുണ വാക്കുകളില്‍ മാത്രമല്ല പ്രവര്‍ത്തിയിലൂടെയും നല്‍കുന്ന രാജ്യമാണ്. ബ്രിട്ടന്‍. ചൈനീസ് നടപടികളില്‍ അപലപിച്ചുകൊണ്ടാണ് ബ്രിട്ടന്‍ രംഗത്തെത്തിയത്. വിദേശകാര്യ മന്ത്രി ലിസ് ട്രസ് ചൈനീസ് അംബാസഡര്‍ സെങ് സെഗുവാങ്ങിനെ ലണ്ടനിലെ ഓഫിസില്‍ വിളിച്ചുവരുത്തി താക്കീതും നല്‍കിയാണ് പറഞ്ഞയച്ചത്.

അതേസമയം ചൈന പരോക്ഷമായ യുദ്ധം ആരംഭിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. സൈനികാഭ്യാസത്തിനും മിസൈല്‍ പ്രയോഗത്തിനും പുറമേ സൈബര്‍ അറ്റാക്കുകളും വ്യാജപ്രചാരണങ്ങളും സാമ്പത്തിക ആക്രമണങ്ങളും ചൈന നടത്തുകയാണിപ്പോള്‍. തയ്‌വാനിലെ ജനങ്ങളുടെ മനോവീര്യം തകര്‍ക്കാനാണ് ചൈനയുടെ ശ്രമമെന്നാണ് തായ്വാന്‍ പ്രതികരിച്ചിരിക്കുന്നത്. 'സൈനികാഭ്യാസം ഒരുദിവസം നേരത്തെ അവസാനിപ്പിക്കുമെന്നായിരുന്നു ചൈന നേരത്തെ പറഞ്ഞതെങ്കിലും ഇപ്പോഴും തുടരുകയാണ്. ഇതിലൂടെ തിരക്കേറിയ സമുദ്രവായു മേഖലയെ ആണ് ചൈന തടസ്സപ്പെടുത്തുന്നത്. തയ്‌വാന്റെ അവകാശങ്ങളെ ഹനിക്കുന്നതാണ്. രാജ്യത്തിന് ചുറ്റുമുള്ള സമുദ്രമേഖലയും ഏഷ്യപസഫിക് മേഖലയും അധീനപ്പെടുത്താനുള്ള ശ്രമമാണ് ചൈന നടത്തുന്നത്. തയ്‌വാന്‍ കടലിടുക്കിലെയും മുഴുവന്‍ പ്രദേശത്തെയും നിലവിലെ സ്ഥിതി മാറ്റുക എന്നതാണ് ചൈനയുടെ യഥാര്‍ത്ഥ ഉദ്ദേശം' എന്നാണ് വിദേശകാര്യമന്ത്രി ജോസഫ് വു പറഞ്ഞത്

ഇതിനിടെ അഭ്യാസം തുടരാനാണ് തീരുമാനമെന്ന് നേതൃത്വംനല്‍കുന്ന പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ കിഴക്കന്‍ കമാന്‍ഡ് തിങ്കളാഴ്ച അറിയിച്ചു. കടല്‍കരനാവികസേനകള്‍ സംയുക്തമായാണ് അഭ്യാസത്തില്‍ പങ്കെടുക്കുന്നത്. ഓഗസ്റ്റ് നാലുമുതല്‍ ഏഴുവരെ നടത്താനായിരുന്നു നേരത്തേയുള്ള തീരുമാനം. തങ്ങളുടെ സൈനികവ്യൂഹം തയ്വാന്‍ അതിര്‍ത്തിയില്‍ എവിടെയെല്ലാമാണുള്ളതെന്ന് പി.എല്‍.എ. വ്യക്തമാക്കിയിട്ടില്ല. തയ്വാന്‍ അതിര്‍ത്തിയോടുചേര്‍ന്ന കടലിലും ആകശത്തുമായാണ് അഭ്യാസം നടക്കുന്നതെന്ന് ചൈനീസ് മാധ്യമമായ ഗ്‌ളോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. യുദ്ധസമാനസാഹചര്യമൊരുക്കിയാണ് നാവികവ്യോമ സേനകള്‍ അതില്‍ പങ്കെടുക്കുന്നത്. ചൈനയുടെ വ്യോമസേനയുടെ അത്യാധുനികവിമാനങ്ങളെല്ലാം അഭ്യാസത്തില്‍ പങ്കെടുക്കുന്നുണ്ട്. അതിനിടെ, സൈനികാഭ്യാസത്തിനെതിരേ തയ്‌വാന്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായംതേടിയിട്ടുമുണ്ട്.

ദിവസങ്ങള്‍ക്കുള്ളില്‍ ചൈന, ബലപ്രയോഗത്തിലൂടെ തയ്വാന്‍ പിടിച്ചെടുക്കാന്‍ സാധ്യതയുണ്ടെന്ന് തയ്വാന്‍ വിദേശകാര്യമന്ത്രി ജോസഫ് വൂ മാധ്യമങ്ങളോടു പറഞ്ഞു. യുഎസ് ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസിയുടെ സന്ദര്‍ശനത്തിനു പിന്നാലെ ചൈന തയ് വാനുമേലുള്ള ആധിപത്യം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്. 'തയ്വാന്‍ അധിനിവേശത്തിന് തയ്യാറെടുക്കാനാണ് ചൈന സൈനികാഭ്യാസം നടത്തിയത്. പെലോസിയുടെ സന്ദര്‍ശനം സൈനികനടപടി നടത്താന്‍ ഒരു കാരണമായി ചൈന പറയുകയാണ്. തയ്വാന്‍ കടലിടുക്കിലെയും മുഴുവന്‍ പ്രദേശത്തെയും നിലവിലെ സ്ഥിതി മാറ്റുക എന്നതാണ് ചൈനയുടെ യഥാര്‍ഥ ഉദ്ദേശം.' ജോസഫ് വു ചൊവ്വാഴ്ച തായ്‌പെയില്‍ നടത്തിയ ഒരു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തയ്വാനിലെ പൊതുജനങ്ങളുടെ മനോവീര്യം ദുര്‍ബലപ്പെടുത്തുന്നതിനായി വലിയ തോതിലുള്ള സൈനികാഭ്യാസങ്ങളും മിസൈല്‍ വിക്ഷേപണങ്ങളുമാണ് ചൈന നടത്തുന്നതെന്നും വൂ പറഞ്ഞു. സൈബര്‍ ആക്രമണങ്ങള്‍ ഉള്‍പ്പെടെയുള്ളവയും നടത്തുന്നുണ്ട്. തായ്വാനില്‍ സൈനികാഭ്യാസം തുടരുകയാണെന്ന് ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ) അറിയിച്ചു. വ്യോമ, നാവിക യൂണിറ്റുകള്‍ അഭ്യാസത്തില്‍ പങ്കെടുത്തതായും ഈസ്റ്റേണ്‍ തിയറ്റര്‍ കമാന്‍ഡ് വ്യക്തമാക്കി. ദ്വീപിനു ചുറ്റും പരിശീലനം തുടരുകയാണെന്നും സംയുക്ത നടപടികളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അവര്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി  (11 minutes ago)

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം  (27 minutes ago)

ലഡാക്കിൽ എട്ടാമത്തെ ജില്ലയായി സങ്കൂ രൂപീകരിച്ചു.... അഞ്ച് പുതിയ താലൂക്കുകളും പ്രഖ്യാപിച്ചു  (34 minutes ago)

പത്തനംതിട്ട പന്തളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി  (41 minutes ago)

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 160 രൂപയുടെ വർദ്ധനവ്  (1 hour ago)

ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്‌ ആദ്യ ജയം...  (1 hour ago)

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം  (1 hour ago)

യു.ജി.സി-നെറ്റ് ഡിസംബർ 14 മുതൽ 19 വരെ നടക്കും...  (1 hour ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റർ പൂനം റാവത്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു...  (1 hour ago)

  റഷ്യക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളും തീരുവകളും താത്കാലികമായി ഇളവ് ചെയ്ത് ഡോണൾഡ് ട്രംപ്...  (2 hours ago)

നേഹ ബോറയെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു... അഭിജീത് ദീപ്കെയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ്  (2 hours ago)

മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽകെ അഡ്വാനി ആശുപത്രിയിൽ...ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ  (2 hours ago)

അണ്ടർ 23 ഓപ്പൺ അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ ഡി ഷീബയ്‌ക്ക്‌ സ്വർണം....  (2 hours ago)

  രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി   (3 hours ago)

Malayali Vartha Recommends