Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത

തായ്വാന് സുരക്ഷാ വലയം തീര്‍ത്ത് അമേരിക്ക; വിമാനവാഹിനികളും അന്തര്‍വാഹിനികളുമടക്കം ചൈനയ്‌ക്കെതിരെ അണിനിരത്തി; ജപ്പാനും കളത്തില്‍

12 AUGUST 2022 01:41 PM IST
മലയാളി വാര്‍ത്ത

തായ്വാന്‍ അതിര്‍ത്തിയിലെ ചൈനയുടെ അഭ്യാസ പ്രകടനങ്ങള്‍ അതിരു വിടുന്ന സാഹചര്യമാണ് കഴിഞ്ഞ ദിവസങ്ങളില്‍ അരങ്ങേറിയത്. നിലവില്‍ അഭ്യാസ പ്രകടനങ്ങളെല്ലാം ചൈന അവസാനിപ്പിച്ചു എങ്കിലും. തായ്വാനെതിരെയുള്ള സൈനീക വിന്യാസം ചൈന ഇപ്പോഴും തുടരുകയാണ്. എപ്പോള്‍ വേണമെങ്കിലും അത് യുദ്ധത്തിലേയ്ക്ക് വഴുതി വീഴാം. അതിനാല്‍ തന്നെ മേഘലയെ നിരീക്ഷിക്കാനും ചൈനയുടെ ആയുധങ്ങളെ കുറിച്ച് പഠിക്കാനുമായി ഒരു ഇന്റലിജന്‍സ് സംവിധാനം തുറന്നിരിക്കുകയാണ് അമേരിക്ക. എല്ലാ തരത്തിലും ചൈനയെ വരിഞ്ഞു പൂട്ടുക എന്ന ദൗത്യത്തിന് അമേരിക്ക സഖ്യ രാജ്യങ്ങളുടെ കൂടി പിന്തുണ തേടുന്നുണ്ട്. ചൈനയ്ക്ക് എതിരെ നിലകൊള്ളുന്ന രാജ്യങ്ങളെ എല്ലാം അണിനിരത്തിയാണ് ഈ ഒരു ഇന്റലിജന്‍സ് സംവിധാനം അമേരിക്ക രൂപപ്പെടുത്തിയിരിക്കുന്നത്. ഇത് തായ്വാന് നല്‍കുന്ന ആത്മവിശ്വാസം ചെറുതൊന്നുമല്ല.

അതേസമയം തന്നെ ഈ ഒരു ഇന്റലിജന്‍സ് സംവിധാനം കൊണ്ട് പ്രത്യേകം ഒരു ഉപയോഗവും ഇല്ലെന്നാണ് അമേരിക്കയിലെ തന്നെ ചില സൈനീക വിദഗ്ദര്‍ പറയുന്നത്. കാരണം അമേരിക്ക ഈ യുദ്ധത്തിന്റെ മുന്നണിയില്‍ ഉണ്ടാകും എന്നുള്ളതുകൊണ്ടു തന്നെ ചൈന വളരെ തന്ത്ര പരമായ നീക്കങ്ങള്‍ തന്നെയാകും നടത്തുക. അവര്‍ നിലവില്‍ തായ്വാനെതിരെ വിന്യസിക്കുന്ന ആയുധങ്ങളെ കുറിച്ചെല്ലാം അമേരിക്കയ്ക്ക് അറിവുള്ളതാണ്. ബാലിസ്റ്റിക് മിസൈലുകളടക്കം അണിനിരത്തിയുള്ള അഭ്യാസ പ്രകടനത്തില്‍ വലിയ ഞെട്ടലൊന്നും അമേരിക്കന്‍ ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ രേഖപ്പെടുത്തുന്നില്ല. കാരണം അവരുടെ പക്കല്‍ ഇതിനേക്കാള്‍ അത്യാധുനീക സംവിധാനങ്ങളോടു കൂടിയ ആയുധങ്ങളുണ്ട് എന്നാണ് ഇവര്‍ കണക്കു കൂട്ടുന്നത് അങ്ങനെയാണെങ്കില്‍. ഈ അഭ്യാസ പ്രകടനങ്ങള്‍ ചൈനയുടെ തലക്കെട്ടുകളില്‍ ഇടം നേടാനുള്ള കുതന്ത്രം മാത്രമാണെന്ന വിലയിരുത്തലാണ് യുഎസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

അതേസമയം തായ്വാന്‍ വളരെ കരുതലോടുകൂടിയാണ് നീങ്ങുന്നത്. അവര്‍ ചൈന തങ്ങളെ ആക്രമിക്കും എന്ന് ഭയപ്പെടുന്നുണ്ട്. പലരും ഇത് ചൈനയുടെ സ്റ്റാറ്റര്‍ജി മാത്രമാണ് എന്ന് പറയുമ്പോഴും ഇപ്പോഴില്ലെങ്കില്‍ പിന്നെ എപ്പോള്‍ എന്ന ചൈനീസ് നയം കാര്യങ്ങളെ യുദ്ധത്തിലേയ്ക്ക് എത്തിക്കും എന്നാണ് അവര്‍ ഭയപ്പെടുന്നത്. എന്തായാലും അമേരിക്ക തായ്വാന് സര്‍വ്വ പിന്തുണയുമായി രംഗത്തുണ്ട്. ചൈനയുടെ ഓരോ നീക്കങ്ങളും വളരെ കൃത്യമായി തായ്വാന്‍ അധികൃതര്‍ക്ക് അമേരിക്കന്‍ ഇന്റലിജന്‍സ് സംവിധാനങ്ങള്‍ കൈമാറുന്നുണ്ട്. എന്നാല്‍ എങ്ങനെയൊക്കെ യുദ്ധ രഹസ്യങ്ങള്‍ ഗോപ്യമായി വയ്ക്കാമോ അതെല്ലാം ചൈനയും എതിര്‍ ചേരിയില്‍ പയറ്റുന്നുണ്ട്.

അതേസമയം യുദ്ധമുണ്ടായാല്‍ വളരെ വേഗത്തില്‍ ഇടപെടാനായി വിമാനവാഹിനി കപ്പലുകളടക്കം നാല് യുദ്ധക്കപ്പലുകളാണ് അമേരിക്ക തായ്‌വാന് കിഴക്ക് ഫിലിപ്പീന്‍സ് കടലിന് ചുറ്റും വിന്യസിച്ചിരിക്കുന്നത്. മാത്രമല്ല ഈ ദൗത്യത്തില്‍ അമേരിക്കയുടേതുള്‍പ്പെടെ ജപ്പാന്റെയും തായ്വാന്റെയും അന്തര്‍വാഹിനികളും പങ്കാളികളാകുന്നുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി  (12 minutes ago)

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം  (28 minutes ago)

ലഡാക്കിൽ എട്ടാമത്തെ ജില്ലയായി സങ്കൂ രൂപീകരിച്ചു.... അഞ്ച് പുതിയ താലൂക്കുകളും പ്രഖ്യാപിച്ചു  (35 minutes ago)

പത്തനംതിട്ട പന്തളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി  (42 minutes ago)

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 160 രൂപയുടെ വർദ്ധനവ്  (1 hour ago)

ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്‌ ആദ്യ ജയം...  (1 hour ago)

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം  (1 hour ago)

യു.ജി.സി-നെറ്റ് ഡിസംബർ 14 മുതൽ 19 വരെ നടക്കും...  (1 hour ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റർ പൂനം റാവത്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു...  (1 hour ago)

  റഷ്യക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളും തീരുവകളും താത്കാലികമായി ഇളവ് ചെയ്ത് ഡോണൾഡ് ട്രംപ്...  (2 hours ago)

നേഹ ബോറയെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു... അഭിജീത് ദീപ്കെയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ്  (2 hours ago)

മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽകെ അഡ്വാനി ആശുപത്രിയിൽ...ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ  (2 hours ago)

അണ്ടർ 23 ഓപ്പൺ അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ ഡി ഷീബയ്‌ക്ക്‌ സ്വർണം....  (2 hours ago)

  രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി   (3 hours ago)

Malayali Vartha Recommends