ട്രംപിന്റെ വസതിയിലെ റെയ്ഡ്, എഫ്.ബി.ഐ ഓഫീസിലേക്ക് അതിക്രമിച്ച് കയറിയ ആളെ വെടിവെച്ച് കൊലപ്പെടുത്തി

മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വീട്ടിൽ എഫ്ബിഐ പരിശോധന നടത്തിയതിന് പിന്നാലെ എഫ്.ബി.ഐ ഓഫീസിലേക്ക് അതിക്രമിച്ച് കയറിയ ആളെ വെടിവെച്ച് കൊലപ്പെടുത്തി. ഒഹിയോ നഗരത്തിലാണ് അക്രമി തോക്കുമായി എത്തിയത്. തോക്കുമായി എഫ്ബിഐ ഓഫീസിലേക്ക് അക്രമി എത്തുകയായിരുന്നു.
സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ പിടികൂടാൻ ശ്രമിച്ചെങ്കിലും സ്ഥലത്തുനിന്ന് കാറിൽ കയറി അക്രമി രക്ഷപ്പെട്ടു. പൊലീസ് ഇയാളെ പിന്തുടർന്നു പിടികൂടാൻ ശ്രമിച്ചെങ്കിലും അക്രമി, കാറിൽ നിന്ന് പൊലീസിന് നേരെ വെടിയുതിർത്തു. കീഴടങ്ങാൻ പൊലീസ് അവസരം നൽകിയെങ്കിലും ഇയാൾ വെടിവെപ്പ് തുടർന്നു. ഒടുവിൽ പൊലീസ് ഇയാളെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.
ട്രംപിന്റെ ഫ്ളോറിഡയിലുള്ള വീട്ടിൽ ഏതാനം ദിവസം മുൻപ് എഫ്ബിഐ പരിശോധന നടത്തിയിരുന്നു. എഫ്ബിഐ ഓഫീസിൽ അക്രമിയെത്തിയത് ഇതിനുപിന്നാലെയാണ്. ആണവായുധങ്ങളുമായി ബന്ധപ്പെട്ട രഹസ്യരേഖകള്‍ കൈവശമുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് ട്രംപിന്റെ ഫ്ലോറിഡയിലെ വസതിയില്‍ എഫ്ബിഐയുടെ തിരച്ചിൽ നടത്തിയത്.
റെയ്ഡ് നടക്കുമ്പോൾ ട്രംപ് സ്ഥലത്തുണ്ടായിരുന്നില്ല ഇതിൽ പ്രതിഷേധിച്ച ട്രംപ്, 2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കുന്നത് തടയാനുള്ള ശ്രമമാണിതെന്ന് ആരോപിച്ചു.എഫ്.ബി.ഐ റെയ്ഡ് നടത്തിയ വിവരം ട്രംപ് തന്നെയാണ് കഴിഞ്ഞ ദിവസം അറിയിച്ചത്. വീട്ടിലെ അലമാര കുത്തിത്തുറന്നുവെന്നും"തനിക്കെതിരേ ഏജന്‍സികള്‍ നടത്തുന്ന അന്വേഷണങ്ങളില്‍ സഹകരിക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന ഈ റെയ്ഡ് അനാവശ്യമാണ്. അവര്‍ അലമാര തകര്‍ത്തുവെന്നും ട്രംപ് പറഞ്ഞു.
https://www.facebook.com/Malayalivartha



























