Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത

30 സെക്കന്‍ഡിനുള്ളില്‍ എല്ലാം അവസാനിച്ചു പൊട്ടിച്ചിരിച്ച് ആയത്തുള്ള മുസ്ലിംങ്ങള്‍ റഷ്ദിയെ വെറുക്കുന്നതിന് കാരണം

13 AUGUST 2022 11:34 AM IST
മലയാളി വാര്‍ത്ത

ന്യൂയോര്‍ക്കിലെ പരിപാടിക്കിടെ കുത്തേറ്റ പ്രശസ്ത ബ്രിട്ടീഷ് ഇന്ത്യന്‍ എഴുത്തുകാരന്‍ സല്‍മാന്‍ റഷ്ദിയുടെ ആരോഗ്യനില ഗുരുതരം. വെന്റിലേറ്ററിലാണെന്നും അക്രമത്തില്‍ കരളിന് സാരമായി പരിക്കേറ്റു. ഒരു കണ്ണിന് കാഴ്ച നഷ്ടപ്പെട്ടേക്കാമെന്നും റിപ്പോര്‍ട്ടുണ്ട്. എന്നും കൊള്ളയും കൊലയും നടക്കുന്ന ഈ ലോകത്ത് ഈ കൊലപാതകത്തിന് എന്താണ് ഇത്ര പ്രസക്തി. ചിലര്‍ക്ക് സംഭവം എന്താണെന്ന് കത്തിയിട്ടുണ്ടാകും. എന്നാല്‍ പലര്‍ക്കും ഇതറിയാന്‍ വഴിയില്ല.

ലോകത്ത് ഏറെ ആരാധകരുള്ള ഈ എഴുത്തുകാരനാണ് സല്‍മാന്‍ റഷ്ദി. പക്ഷേ ഒന്‍പത് വര്‍ഷത്തോളം ഇദേഹത്തിന് അജ്ഞാതവാസം നടത്തേണ്ടി വന്നു പുറം ലോകവുമായി ബന്ധമില്ലാത്ത ഒമ്പത് വര്‍ഷം. ഒരു എഴുത്ത്കാരന് എങ്ങനെ ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായി എന്നായിരിക്കും നിങ്ങള്‍ ചിന്തിക്കുക. അദേഹം എഴുതിയ സാത്താനിക് വേഴ്‌സസ് എന്ന നോവല്‍ തന്നെയായിരുന്നു എല്ലാത്തിനും കാരണം. മുസ്ലിംഗങ്ങള്‍ക്ക് അത് ദഹിച്ചില്ല. പ്രത്യേകിച്ച് ഇറാന്. റുഷ്ദിയുടെ കൊല്ലേണ്ടത് മുസ്ലീമിന്റെ കടമയാണ് എന്നുള്ള ഫത്വ പോലും പുറപ്പെടുവിച്ചു ഇറാന്‍.
ഏറ്റവും.

ഏതു സമയവും സുരക്ഷാ ഉദ്യോഗസ്ഥരാല്‍ ചുറ്റപ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ഒളിവ് ജീവിതത്തില്‍ അവസാനം അമേരിക്കയിലായിരുന്നു അദ്ദേഹം സുരക്ഷിതമായ ഒരു താമസസ്ഥലം കണ്ടെത്തിയത്.

1989 ഫെബ്രുവരി 14 ന് ആയിരുന്നു ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ അന്നത്തെ പരമോന്നത നേതാവായ ആയത്തോള്ള റുഹോള്ള ഖൊമൈനി സല്മാന്‍ റഷ്ദിയെ വധിക്കേണ്ടത് ലോകത്തിലെ ഏതൊരു മുസ്ലിം മത വിശ്വാസിയുടെയും കടമയാണെന്ന പ്രഖ്യാപനം നടത്തുന്നത്‌യത്. അന്നുതന്നെയാണ് റഷ്ദിയെ വധിക്കാന്‍ ആഹ്വാനം നല്‍കിക്കൊണ്ട് ഫത്വയും ഇറാന്‍ പുറപ്പെടുവിച്ചത്. പിന്നീട് 1998ല്‍ ഇറാന്‍ സര്‍ക്കാര്‍ ഈ ഫത്വ എടുത്തു കളയുന്നതുവരെ റഷ്ദി അജ്ഞാതവാസത്തിലായിരുന്നു.

ഈ ഒമ്പതു വര്‍ഷക്കാലത്തോളം സുരക്ഷയെ കരുതി വീടുകള്‍ തുടരെ തുടരെ മാറിയും, അംഗരക്ഷകര്‍ക്ക് നടുവിലുമായിരുന്നു ഈ എഴുത്തുകാരന്റെ ജീവിതം. ഇടയ്ക്ക് തന്റെ പ്രിയപ്പെട്ട രണ്ട് എഴുത്തുകാരുടെ ആദ്യ പേരുകള്‍ സമന്വയിപ്പിച്ച് ജോസഫ് ആന്റണ്‍ എന്ന പേരിലും അദ്ദേഹം എഴുതിയിരുന്നു. റഷ്ദിയെ കിട്ടാതെ വന്നപ്പോള്‍ , ഭീകരര്‍ ഈ നോവലിന്റെ പരിഭാഷകരെ ഉന്നം വെച്ചു തുടങ്ങി. അങ്ങനെയാണ് ജാപ്പനീസ് പരിഭാഷകനായിരുന്ന ഹിതോഷി ഇഗറാഷിയെ അവര്‍ വധിക്കുന്നത്.

ഇറാന് പുറമേ. തുര്‍ക്കി, നോര്‍വേ, ഇറ്റലി എന്നിവിടങ്ങളിലും പുസ്തക പ്രസാധകര്‍ക്ക് നേരെയും ആക്രമണം ഉണ്ടായി. ലോകവ്യാപകമായി തന്നെ വിവിധ ഭാഗങ്ങളില്‍ ഇതിന്റെ പേരില്‍ ലഹളകള്‍ പൊട്ടിപ്പുറപ്പെടുകയും പുസ്തകം കത്തിക്കുകയുമൊക്കെ ചെയ്തു. അതേസമയം, പല രാജ്യങ്ങളിലും ഈ പുസ്തകം പൂര്‍ണമായും നിരോധിക്കുകയും ചെയ്തു. ഫത്വ നിലനിന്നിരുന്ന കാലത്തെ തന്റെ ജീവിതം ജയിലില്‍ കഴിയുന്നതു പോലെ ആയിരുന്നു എന്ന് റഷ്ദി പറഞ്ഞിട്ടുണ്ട്.

ഒരു എഴുത്തുകാരനെ ഇത്രയും മാത്രം വേട്ടയാടാന്‍ എന്താണ് അദേഹം അതില്‍ എഴുതിപ്പിടിപ്പിച്ചിരുന്നത്. ആ നോവല്‍ മുഴുവന്‍ ഇസ്ലാം വിരുദ്ധതയാണ് എന്നാണ് മുസ്ലിംങ്ങളെ പ്രകോപിപ്പിച്ചത്. ന്നാല്‍ ഇസ്ലാമിനെ നിന്ദിക്കണം എന്ന് താന്‍ ആഗ്രഹിച്ചിരുന്നെങ്കില്‍ അത് ഒരു വാചകം കൊണ്ട് കഴിയുമായിരുന്നു എന്നും അതിനായി രണ്ടര ലക്ഷം വാക്കുകള്‍ ഉള്ള ഒരു നോവല്‍ എഴുതേണ്ടതില്ലായിരുന്നു എന്നും അദ്ദേഹം ഭീഷണികള്‍ക്ക് മറുപടിയായി പറഞ്ഞത്. അതിനിടയില്‍ ഈ പുസ്തകത്തിന്റെ ഉത്തരവാദിത്തം യഹൂദരുടെ തലയില്‍ കെട്ടിവയ്ക്കാനുള്ള ശ്രമവും നടന്നിരുന്നു. അദ്ദേഹത്തിന്റെ രണ്ടാം ഭാര്യ യഹൂദ വംശജയാണെന്ന് ആരോപിച്ചായിരുന്നു അത്. എന്നാല്‍, അവര്‍ യഹൂദ വംശജയായിരുന്നില്ല, മറിച്ച് ഒരു അമേരിക്കക്കാരിയായിരുന്നു എന്നതാണ് വസ്തുത.

സാഹിത്യ രംഗത്ത് സല്മാന്‍ റഷ്ദി നല്‍കിയ സംഭാവനകളെ മാനിച്ച് അദ്ദേഹത്തിന് 2007ല്‍ നൈറ്റ്ഹുഡ് നല്‍കിയിരുന്നു. അന്ന് അതിനെതിരെ കടുത്ത പ്രതിഷേധവുമായി മലേഷ്യയും പാക്കിസ്ഥാനും ഉള്‍പ്പടെയുള്ള നിരവധി മുസ്ലിം രാജ്യങ്ങള്‍ രംഗത്ത് വന്നിരുന്നു. 2017ല്‍ ഖുറാനെ വിമര്‍ശിച്ചുകൊണ്ട് അദ്ദേഹം വീണ്ടും ഇസ്ലാമിസ്റ്റുകളുടെ കോപത്തിനു പാത്രമായിരുന്നു.

അതേസമയം, സല്മാന്‍ റഷ്ദിക്ക് നേരെയുള്ള ആക്രമത്തില്‍ ഇറാനില്‍ പരക്കെ സന്തോഷം അലയടിക്കുകയാണ്. 1989ല്‍ ഇറാനിയന്‍ പരമാധികാരി ആയത്തോള്ള ഖൊമൈനി പുറപ്പെടുവിച്ച ഫത്വ പിന്നീട് പിന്‍വലിച്ചെങ്കിലും, ഇസ്ലാമിക തീവ്രവാദികളുടെ മനസ്സില്‍ റഷ്ദിയോടുള്ള പകക്ക് ഒട്ടും കുറവ് വന്നിരുന്നില്ല. നീണ്ട 33 വര്‍ഷങ്ങള്‍ക്ക് ശേഷം ഖൊമൈനിയുടെ ഫത്വ ഫലം കാണുന്നു എന്ന രീതിയിലിയായിരുന്നു ഇറാന്‍ ഭരണകൂടവുമായി ബന്ധപ്പെട്ട് പലരുടെയും പ്രതികരണം. ഈ ആക്രമണത്തില്‍ റഷ്ദി മരണമടയും എന്ന് പ്രതീക്ഷിക്കുകയാണ് പലരും.

ഇസ്ലാമിക റിപ്പബ്ലിക്കിന്റെ ശത്രുക്കള്‍ക്കെല്ലാം ഈ ഗതി വരുമെന്ന മുന്നറിയിപ്പ് നല്‍കാനും ചിലര്‍ മറക്കുന്നില്ല. ലക്ഷ്യം കാണാതെ വിശ്രമിക്കാത്ത വെടിയുണ്ട പോലെയാണ് ഫത്വ എന്നായിരുന്നു ഇപ്പോഴത്തെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനിയുടെ വാക്കുകള്‍. അതേസമയം യാഥാസ്ഥിക ഇറാനിയന്‍ പണ്ഡിതനായ കേയ്വാന്‍ സയേദി അക്രമിയെ അഭിനന്ദിക്കാനും മറന്നില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (7 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 160 രൂപയുടെ വർദ്ധനവ്  (23 minutes ago)

ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്‌ ആദ്യ ജയം...  (33 minutes ago)

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം  (39 minutes ago)

യു.ജി.സി-നെറ്റ് ഡിസംബർ 14 മുതൽ 19 വരെ നടക്കും...  (48 minutes ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റർ പൂനം റാവത്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു...  (1 hour ago)

  റഷ്യക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളും തീരുവകളും താത്കാലികമായി ഇളവ് ചെയ്ത് ഡോണൾഡ് ട്രംപ്...  (1 hour ago)

നേഹ ബോറയെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു... അഭിജീത് ദീപ്കെയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ്  (1 hour ago)

മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽകെ അഡ്വാനി ആശുപത്രിയിൽ...ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ  (1 hour ago)

അണ്ടർ 23 ഓപ്പൺ അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ ഡി ഷീബയ്‌ക്ക്‌ സ്വർണം....  (2 hours ago)

  രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി   (2 hours ago)

ചാവശ്ശേരിയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്....  (2 hours ago)

നെടുമ്പാശേരിയിൽ മൂന്ന് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ കാറപകടക്കേസ്.. പ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേട്ട് കോടതി ഇന്ന് വിധി പറയും  (2 hours ago)

ഗഗൻയാൻ ദൗത്യത്തിൽ ഒരു നിർണായ പരീക്ഷണത്തിൽ കൂടി വിജയിച്ച് ഐ.എസ്.ആർ.ഒ...ഗഗൻയാനിലെ യാത്രാ പേടകം സർവീസ് പേടകത്തിൽ നിന്ന് വേർപ്പെടുത്തുന്ന പരീക്ഷണം വിജയകരം  (3 hours ago)

പണമിടപാടുകളിലും രാത്രിയാത്രകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (3 hours ago)

Malayali Vartha Recommends