പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ പിന്തുണച്ച താലിബാൻ മതപുരോഹിതനെ ബോംബ് വച്ചു കൊന്നു; പിന്നിലാരാണെന്ന് കണ്ടുപിടിക്കാൻ പ്രഖ്യാപനം

താലിബാനിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ പിന്തുണച്ച് സംസാരിച്ചതിന് പിന്നാലെ മതപുരോഹിതൻ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. ഷെയ്ഖ് റഹീമുള്ള ഹഖാനിയാണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. റഹീമുള്ള ഹഖാനിയുടെ പ്ലാസ്റ്റിക് നിർമ്മിതമായ കൃത്രിമ അവയവത്തിനുള്ളിൽ ഒളിപ്പിച്ചു വെച്ച ബോംബാണ് പൊട്ടിത്തെറിച്ചത്.
അതേസമയം വികലാംഗനായ ഹഖാനിയുടെ കൃത്രിമക്കാലിനുള്ളിൽ ശത്രുക്കൾ ബോംബ് ഒളിപ്പിച്ചു വെച്ചതാണെന്ന് താലിബാൻ വൃത്തങ്ങൾ വെളിപ്പെടുത്തി. എന്നാൽ ഇതിനു പിന്നാലെ ഈ പ്രവർത്തി ചെയ്തവർ ആരായാലും അവർ വെറും ഭീരുക്കളാണെന്ന് താലിബാൻ ഭരണകൂടത്തിന്റെ ഔദ്യോഗിക വക്താവ് ബിലാൽ കരീമി പ്രഖ്യാപിച്ചു.
മരിച്ച റഹീമുള്ള ഹഖാനി താലിബാനിലെ ഉയർന്ന സ്ഥാനം അലങ്കരിക്കുന്ന മതപുരോഹിതനായിരുന്നു. എന്നും സ്ത്രീകളുടെ അവകാശത്തിനു വേണ്ടിയാണ് അദ്ദേഹം നിലകൊണ്ടിരുന്നത്. അതിനാൽ ഇങ്ങനെയുള്ള ഒരാളുടെ ഓഫീസിനുള്ളിൽ കയറി ഈ പ്രവർത്തി ചെയ്തതതാരാണെങ്കിലും കണ്ടുപിടിക്കുമെന്നും ബിലാൽ പ്രഖ്യാപിച്ചു. മാത്രമല്ല ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന് ഇത് വളരെ വലിയ നഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha



























