ചൈനീസ് കപ്പലിനു പുറമേ പാകിസ്ഥാന്‍ യുദ്ധക്കപ്പലും ശ്രീലങ്കയില്‍; ശീലങ്കന്‍ തീരത്തടുത്തത് ബംഗ്ലാദേശ് ആട്ടിയോടിച്ച പശ്ചാത്തലത്തില്‍

രാജ്യത്തിന്റെ ആണവ കേന്ദ്രങ്ങളിലെ സിഗ്‌നലഗുകള്‍ ചോര്‍ത്താനെത്തിയ ചൈനീസ് ചാരക്കപ്പല്‍ കടലില്‍ വട്ടം തിരിയുകയാണ്. ഇന്ത്യ അനുമതി നിഷേധിച്ചതോടെ ശ്രീലങ്കയും ഇന്ത്യയോടൊപ്പം നില്‍ക്കുന്ന കാഴ്ചയാണ് കണ്ടത്. ശ്രീലങ്കന്‍ തീരത്തേയ്ക്ക് എത്തേണ്ടിയിരുന്ന ചൈനീസ് ചാരക്കപ്പലായ യുവാന്‍ വാങ് 5 ആണ് അനുമതി ലഭിക്കാതെ ചുറ്റിത്തിരിയുന്നത്. ഹംമ്പന്‍തോട്ട തുറമുഖത്തേയ്ക്ക് വ്യാഴാഴ്ച എത്തേണ്ടിയിരുന്നതാണ് കപ്പല്‍. ഇന്ത്യയുടെ തന്ത്രപ്രധാനമായ മിസൈല്‍, ബഹിരാകാശ, ആണവനിലയ കേന്ദ്രങ്ങളിലെ സിഗ്‌നലുകള്‍ കപ്പലിന് ചോര്‍ത്താനാകുന്ന ഈ കപ്പല്‍ ലങ്കന്‍ തീരത്തടുത്താല്‍ അത് ഇന്ത്യയ്ക്ക് വളരെ അധികം ദോഷം ചെയ്യും ഇന്ത്യയുടെ ഈ ആശങ്കയ്ക്ക് എല്ലാ ബഹുമാനവും നല്‍കിക്കൊണ് ശ്രീലങ്ക ചൈനയെ ഗെറ്റൗട്ടടിച്ചത്. ഇതോടെ ഇന്ത്യയുടെ കനിവിനായി കപ്പലിന്റെ വരവ് വൈകിപ്പിക്കുകയാണ് ശ്രീലങ്ക. എന്നാല്‍ ഇതിയ ചൈനീസ് കപ്പലിന് അനുമതി നല്‍കാനുള്‌ല സാധ്യത വളരെ കുറവാണ്.
ഈ സമയത്തുതന്നെ ഇന്ത്യയുടെ മറ്റൊരു ശത്രു രാജ്യത്തിന്റെ യുദ്ധക്കപ്പലും ശ്രീലങ്കയില്‍ എത്തുന്നുണ്ടെന്നുള്ളതാണ്. പാക്കിസ്ഥാനു വേണ്ടി ചൈന നിര്‍മിച്ച് ജൂണില്‍ കമ്മിഷന്‍ ചെയ്ത യുദ്ധക്കപ്പലായ പിഎന്‍എസ് തൈമൂറാണ് ശ്രീലങ്കയില്‍ എത്തിയ മറ്റൊരു യുദ്ധക്കപ്പല്‍. എന്നാല്‍ ഇത് ഇന്ത്യയ്ക്ക് അത്ര ഭീഷണി സൃഷ്ടിക്കാത്തതുകൊണ്ടു തന്നെ ഇന്ത്യ അക്കാര്യത്തില്‍ അഭിപ്രായം ഒന്നും പറഞ്ഞിട്ടില്ല, പാകിസ്ഥാന്റെ ഈ യുദ്ധക്കപ്പല്‍ ഈ മാസം 15 വരെ കൊളംബോ തുറമുഖത്തു നങ്കൂരമിടും. മാത്രമലല്ല അവര്‍ ശ്രീലങ്കന്‍ നാവികസേനയ്‌ക്കൊപ്പം സൈനികാഭ്യാസത്തിലും പങ്കെടുക്കും അതിന് ശേഷമാകും പാക്കിസ്ഥാനിലേക്ക് യാത്ര തിരിക്കുക. അതേസമയം ഈ രണ്ടു കപ്പലുകളുടെയും ഒരേ സമയത്ത് ലങ്കയിലെത്തിയത് ദുരൂഹമാണെന്ന് പറയുന്നവരും ഉണ്ട്. എന്തായാലും ചൈനയുടെ ചാരക്കപ്പലിനെ തടഞ്ഞതോടെ ആ ആശങ്കയ്ക്ക് വകയില്ലാതാവുകയാണ്.
ചൈനയെ എന്നതുപോലെ പാകിസ്ഥാനെയും ഇന്ത്യ സൂക്ഷമമായി നിരീക്ഷിക്കുന്നുണ്ട്. പാകിസ്ഥാന്‍ നാവികസേനയുടെ യുദ്ധക്കപ്പല്‍ കഴിഞ്ഞ ദിവസം ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ നുഴഞ്ഞു കയറാനുള്ളൊരി ശ്രമം നടത്തിയിരുന്നു. എന്നാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യന്‍ നാവിക സേന അവിടെ എത്തുകയും കപ്പലിനെ തുരത്തി ഓടിക്കുകയുമായിരുന്നു. ഗുജറാത്ത് തീരത്താണ് പാകിസ്ഥാന്റെ അലംഗീര്‍ എന്ന് കപ്പലിന്റെ സാനിധ്യം ഇന്ത്യ കണ്ടെത്തിയത്. ഉടന്‍ തന്നെ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ സമുദ്ര നിരീക്ഷണ വിമാനം കപ്പലിന് മുകളിലൂടെ വട്ടമിട്ട് പറക്കുകയായിരുന്നു. ഇന്ത്യന്‍ നിരീക്ഷണ സംഘം വളഞ്ഞതോടുകൂടി പരാജയം സമ്മതിച്ച പാകിസ്ഥാന്‍ കപ്പല്‍ ഉടന്‍ പിന്‍വാങ്ങുകയായിരുന്നു.
റഡാറുകളുടെ സഹായത്തോടെയാണ് കപ്പലിന്റെ സാന്നിധ്യം ഇന്ത്യ ഉടന്‍ മനസ്സിലാക്കിയത്. ഇന്ത്യയുടെ മിന്നല്‍ വേഗതയിലുള്ള ഇടപെടല്‍ പാക്ക് നാവിക സേനയെ ഞെട്ടിച്ചു എന്നാണ് വിവരം. പാക്ക് കപ്പലിന്റെ സാനിധ്യം തിരിച്ചറിഞ്ഞ കോസ്റ്റ് ഗര്‍ഡിന്റെ വിമാനങ്ങള്‍ ആലംഗീറിന് ചുറ്റി വളയുകയായിരുന്നു. ഡോര്‍ണിയറിന്റെ കമാന്‍ഡ് സെന്റര്‍ അതിര്‍ത്തി മേഖലയില്‍ തുടരുന്നത് എന്തിനാണെന്ന് ചോദിച്ചപ്പോഴൊന്നും ആലംഗീറിന്റെ ക്യാപ്റ്റന്‍ പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല. ഇതോടെ ഇന്ത്യന്‍ വിമാനങ്ങള്‍ കപ്പലിന് അടുത്തുകൂടെ താഴ്ന്ന് പറന്ന് മുന്നറിയിപ്പ് നല്‍കുകയായിരുന്നു. ഇന്ത്യന്‍ സമുദ്രത്തീരത്തെ മൂല്യമുള്ള വസ്തുക്കളുടെ അന്വേഷണങ്ങള്‍ നടത്തുന്നതിനാകാം ഗുജറാത്ത് തീരത്ത് ഈ കപ്പല്‍ എത്തിയതെന്നാണ് അന്ന് വിലയിരുത്തപ്പെട്ടത്.
അതേസമയം ഇപ്പോള്‍ ലങ്കയിലെത്തിയ പാകിസ്ഥാന്റെ തൈമൂറിന് ബംഗ്ലാദേശ് സര്‍ക്കാര്‍ ചിറ്റഗോങ് തുറമുഖത്ത് അനുമതി നിഷേധിച്ചിരുന്നു. തുടര്‍ന്നാണ് കൊളംബോയില്‍ നങ്കൂരമിടേണ്ടി വന്നത്. ചൈന നിര്‍മിച്ചു നല്‍കിയ ഈ കപ്പല്‍ ജൂണ്‍ 23നാണ് പാകിസ്താന്‍ നാവികസേനയ്ക്ക് കെമാറിയത്. യാത്രക്കിടെ മലേഷ്യ, കംബോഡിയ എന്നീ രാജ്യങ്ങള്‍ക്കൊപ്പം സൈനികാഭ്യാസം നടത്തിയിരുന്നു. പാകിസ്താന്‍ ചൈനയില്‍നിന്ന് വാങ്ങുന്ന നാലു പടക്കപ്പലുകളില്‍ രണ്ടാമത്തേതാണ് തൈമൂര്‍. രണ്ടെണ്ണത്തിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്.
https://www.facebook.com/Malayalivartha



























