സ്യൂട്ട്കേസുകളില്‍ മൃതദേഹാവശിഷ്ടങ്ങള്‍... സ്യൂട്ട്കേസ് വിറ്റ കമ്പനി വെട്ടിലായി
സ്യൂട്ട്കേസുകളില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയതോടെ വെട്ടിലായിരിക്കുകയാണ് സ്യൂട്ട്കേസ് വിറ്റ കമ്പനി. ന്യൂസിലാന്റിലെ ഓക്ക്ലാന്റിലാണ് സംഭവം. ലേലത്തില്‍ വാങ്ങിയ ബാഗിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. സ്റ്റോറേജ് യൂണിറ്റ് സേലിന്റെ ഭാഗമായി നടത്തിയ ലേലത്തില്‍ വിറ്റ നിരവധി ബാഗുകളിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സൗത്ത് ഓക്ക്ലാന്റിലെ ഒരു കുടുംബമാണ് ഈ വിവരം പോലീസിനെ അറിയിച്ചത്. ലേലത്തില്‍ വെച്ച സ്യൂട്ട് കേസുകളില്‍ മൃതദേഹങ്ങളും അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്നാണ് കുടുംബം അറിയിച്ചത്. തുടര്‍ന്ന് പോലീസ് എത്തി അന്വേഷണം നടത്തി. മരിച്ചയാളെ തിരിച്ചറിയുക എന്നതിനാണ് മുന്‍ഗണനയെന്ന് പോലീസ് പറയുന്നു. ഇവിടെ കൂട്ടക്കൊല നടന്നിട്ടുണ്ടാകുമെന്ന് പോലീസ് സംശയിക്കുന്നുണ്ട്. സ്യൂട്ട് കേസ് ലേലത്തില്‍ വെച്ച കമ്ബനി ഉദ്യോഗസ്ഥരെ ഉള്‍പ്പെടെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്.
അതേസമയം ഇന്‍ഫോപാര്‍ക്കിന് സമീപത്തെ ഫ്ലാറ്റില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. യുവാവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഫ്ലാറ്റില്‍ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. ഇടച്ചിറയിലെ ഓക്സോണിയ എന്ന ഫ്ലാറ്റിലാണ് സംഭവം. മലപ്പുറം സ്വദേശി സജീവ് കൃഷ്ണയാണ് കൊല്ലപ്പെട്ടത്.
ഫ്ലാറ്റിലെ ഡക്ടിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. സജീവ് കൃഷ്ണയ്ക്ക് ഒപ്പം മറ്റ് മൂന്ന് പേര് കൂടെ ഈ ഫ്ലാറ്റില്‍ താമസിച്ചിരുന്നു. ഇന്‍ഫോപാര്‍ക്ക് പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha