ഫിന്‍ലന്‍ഡ് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നത്... മയക്കു മരുന്ന് പരിശോധന നടത്തിയതായി സ്ഥിരീകരണം

മയക്കുമരുന്ന് പരിശോധനക്ക് വിധേയയായെന്ന കാര്യം സ്ഥിരീകരിച്ച് ഫിന്‍ലന്‍ഡ് പ്രധാനമന്ത്രി സന്ന മരീന്‍. സുഹൃത്തുക്കള്‍ക്കൊപ്പം സ്വകാര്യമായി നടത്തിയ പാര്‍ട്ടിയുടെ വിഡിയോ ദൃശ്യങ്ങള്‍പുറത്തായതിനു പിന്നാലെയാണിത്. പാര്‍ട്ടിക്കിടെ 36കാരിയായ സന്ന മരീന്‍ മദ്യപിക്കുന്ന വിഡിയോ പുറത്തായിരുന്നു.
തുടര്‍ന്ന് പ്രധാനമന്ത്രി മയക്കു മരുന്ന് പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തുവരികയും ചെയ്തു. തുടര്‍ന്നാണ് സന്ന മരീന്‍ പരിശോധന നടത്തിയത്. 2019 ഡിസംബറിലാണ് സന്ന ഫിന്‍ലന്‍ഡ് പ്രധാനമന്ത്രിയായി അധികാരമേറ്റത്. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഭരണാധികാരിയാണവര്‍.
അതേസമയം താന്‍ നിരോധിത മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന് അവര്‍ വാര്‍ത്ത സമ്മേളനത്തിനിടെ ആവര്‍ത്തിച്ചു. സുഹൃത്തുക്കള്‍ക്കൊപ്പം സന്ന മരീന്‍ പാട്ടു പാടി നൃത്തം ചെയ്യുന്ന ദൃശ്യങ്ങളാണ് വിഡിയോയില്‍ ഉണ്ടായിരുന്നത്. ഭരണത്തില്‍ ശ്രദ്ധിക്കുന്നതിനു പകരം പാര്‍ട്ടിക്കു പോകാനാണ് പ്രധാനമന്ത്രിക്ക് താല്‍പര്യമെന്ന് ഇതിനു മുമ്ബും സന്നക്കെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു.
മയക്കു മരുന്ന് ഉപയോഗിച്ചതായി പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ ഗൗരവമായി കാണുമെന്നും തന്റെ ഭാഗത്ത് തെറ്റില്ലെന്ന് ബോധ്യപ്പെടുത്താനാണ് മയക്കുമരുന്ന് പരിശോധനക്ക് വിധേയയായതെന്നും ഒരാഴ്ചക്കുള്ളില്‍ ഫലം അറിയാന്‍ സാധിക്കുമെന്നും സന്ന മരീന്‍ മാധ്യമങ്ങളോട് വിശദീകരിച്ചു.
പാര്‍ട്ടിക്കിടെ മാത്രമാണ് മദ്യപിച്ചതെന്നും മറ്റൊരു സമയത്തും യാതൊരു ലഹരിവസ്തുക്കളും ഉപയോഗിച്ചിട്ടില്ലെന്നും കഴിഞ്ഞ ദിവസം അവര്‍ വിശദീകരിച്ചിരുന്നു.
വിഡിയോ എടുക്കുന്നുണ്ടെന്ന് തനിക്കറിയാമായിരുന്നുവെന്നും എന്നാല്‍ അത് പൊതുജനങ്ങള്‍ക്കിടയില്‍ പ്രചരിച്ചതില്‍ ഖേദമുണ്ടെന്നും അവര്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം കോവിഡ് പോസിറ്റീവായ വ്യക്തിയുമായി സമ്ബര്‍ക്കമുണ്ടായിട്ടും ആളുകള്‍ തിങ്ങിനിറഞ്ഞ സംഗീത പരിപാടിയില്‍ പങ്കെടുത്തതിന് സന്ന മരീനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു.
https://www.facebook.com/Malayalivartha



























