തായ്‌വാനിൽ വൻ യുദ്ധ സന്നാഹങ്ങളുമായി ചൈന... ഏതു സമയവും പോരാട്ടം! 21 യുദ്ധ വിമാനങ്ങളും 5 നാവിക കപ്പലും വിന്യസിച്ചു

നേരത്തേ തായ്‌വാന്‍ അതിര്‍ത്തിയില്‍ യുദ്ധ വിമാനങ്ങള്‍ മാത്രമയച്ചുകൊണ്ടുള്ളൊരു പ്രകോപനമായിരുന്നു എങ്കില്‍ ഇപ്പോള്‍ സര്‍വ്വ സന്നാഹങ്ങളുമായി അതിര്‍ത്തി കടക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ചൈന. അതിര്‍ത്തിയില്‍ ചൈനയുടെ പടയൊരുക്കം പൂര്‍ത്തിയായിക്കഴിഞ്ഞു. യുഎസ് പ്രകോപനത്തിനു ശേഷം തായ്‌വാന്‍ നിരീക്ഷിക്കാനും ഭീഷണിപ്പെടുത്താനുമായി 21 യുദ്ധ വിമാനങ്ങളും 5 നാവിക കപ്പലുകളും ചൈന വിന്യസിച്ചെന്നാണ് കണ്ടെത്തല്‍. ഇവയില്‍ ചിലതു കടലിടുക്കിലെ അതിര്‍ത്തി ഭേദിച്ചെന്നു തായ്‌വാന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
വെളളിയാഴ്ച്ച വൈകിട്ട് 5 മണിക്ക് ചൈനീസ് സൈന്യത്തിന്റെ 17 വിമാനങ്ങളും 5 കപ്പലുകളും ട്രാക്ക് ചെയ്‌തെന്നാണ് തായ്‌വാന്റെ അവകാശവാദം. പതിനേഴില്‍ ചൈനീസ് യുദ്ധവിമാനങ്ങളില്‍ എട്ടെണ്ണം തായ്‌വാന്‍ കടലിടുക്കിലെ സമുദ്രാതിര്‍ത്തി ലംഘിച്ചതായി സൈന്യം അറിയിച്ചു. ചൈനയുടെ നീക്കങ്ങളെ പ്രതിരോധിക്കാനായി ഒരുങ്ങിയിരിക്കാന്‍ കോംബാറ്റ് എയര്‍ പട്രോള്‍സ് (സിഎപി), നാവിക കപ്പലുകള്‍, നാവിക കപ്പലുകള്‍, വ്യോമപ്രതിരോധ മിസൈല്‍ സംവിധാനം എന്നിവയ്ക്കു നിര്‍ദേശം നല്‍കി.
യുഎസ് ജനപ്രതിനിധിസഭ സ്പീക്കര്‍ നാന്‍സി പെലോസി തയ്വാനില്‍ വന്നതിനു പിന്നാലെയാണ് ചൈന പ്രകോപന നടപടികള്‍ തുടങ്ങിയത്. തായ്‌വാന്‍ മിസൈല്‍ പരീക്ഷണം നടത്തിയിരുന്ന പ്രദേശത്ത് കഴിഞ്ഞ ദിവസം 51 ചൈനീസ് യുദ്ധവിമാനങ്ങളെ ട്രാക്ക് ചെയ്തിരുന്നു. പെലോസിയുടെ സന്ദര്‍ശനം ചൈനയെ രോഷാകുലരാക്കി.
നാല്‍സിയുടെ തായ്‌വാന്‍ സന്ദര്‍ശനത്തിന് മുന്‍പ് ചൈന മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ഇതെല്ലാം അവഗണിച്ച് അവര്‍ രാജ്യത്തെത്തുകയായിരുന്നു. തായ് വാന്‍ ഇപ്പോഴും തങ്ങളുടെ ഭാഗമാണെന്ന ചൈനയുടെ വാദത്തിന് ഏറ്റ കനത്ത പ്രഹരമായിരുന്നു നാന്‍സിയുടെ സന്ദര്‍ശനം.
https://www.facebook.com/Malayalivartha



























