Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത

അഫ്ഗാനിസ്ഥാനിൽ ഭയന്നത് സംഭവിച്ചു...! തൊഴിലില്ലായ്മയും ദാരിദ്ര്യവും രൂക്ഷം, എല്ലാം താലിബാന്റെ കൈ വിട്ടു പോകുന്നു? അഫ്ഗാനിലെ സുരക്ഷാ അന്തരീക്ഷം കൂടുതൽ പ്രവചനാതീതമായി മാറുന്നു

22 AUGUST 2022 12:56 PM IST
മലയാളി വാര്‍ത്ത

രണ്ടാം താലിബാന്‍ സര്‍ക്കാര്‍ അഫ്ഗാനിൽ അധികാരമേറ്റ് ഒരു വര്‍ഷം പിന്നിട്ട് കഴിഞ്ഞു. താലിബാൻ ഭരണം ഏറ്റെടുക്കുമ്പോൾ എന്താണോ അവിടെ നടക്കുമെന്ന് ഭയന്നത് അതെല്ലാം അവിടുത്തെ ജനങ്ങൾ ഏറെക്കുറേ അനുഭവിച്ചു കഴിഞ്ഞു. അതിന്റെ ബാക്കി പത്രങ്ങളായി നിരവധി പേർ ഇന്നും ജീവച്ഛവമായി കഴിയുന്നു. നിലവില്‍ ഗുരുതരമായ മാനുഷിക പ്രതിസന്ധിയാണ് അഫ്ഗാനിസ്ഥാന്‍ നേരിടുന്നത്.

രാജ്യത്ത് താലിബാന്‍ അധികാരം പിടിച്ചെടുത്തതിനുശേഷം അഫ്ഗാനിസ്ഥാനില്‍ കുറ്റകൃത്യങ്ങള്‍ ഉയരുന്നു. തൊഴിലില്ലായ്മയും ദാരിദ്ര്യവും രൂക്ഷമായതോടെ കൊലപാതകം, ആത്മഹത്യ, വ്യക്തികള്‍ തമ്മിലുള്ള തര്‍ക്കം, കൊള്ള എന്നിവയുടെ നിരക്ക് വര്‍ധിച്ചതായിയാണ് ഖാമ പ്രസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഓഗസ്റ്റ് 19 ന് ബാല്‍ഖ് പ്രവിശ്യയുടെ തലസ്ഥാനമായ മസാര്‍ഇഷെരീഫില്‍ വയോധികനായ ക്യാബ് ഡ്രൈവറെ ആയുധധാരികളായ കൊള്ളക്കാര്‍ കൊലപ്പെടുത്തി. തൊട്ടടുത്ത ദിവസം മസാര്‍-ഇ-ഷരീഫിന്റെ പൊലീസ് ഡിസ്ട്രിക്റ്റ് 10 ല്‍ നിന്ന് മൃതദേഹം കണ്ടെടുക്കുകയും ചെയ്തു. കേസില്‍ അന്വേഷണം നടക്കുകയാണെന്നും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും താലിബാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഇതു കൂടാതെ സ്ത്രീകളെ അടിച്ചമർത്തുന്ന താലിബാൻ നയം അതേപടി തുടരുകയാണ്. അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾ താലിബാൻ നശിപ്പിച്ചതായി ജൂലൈയിലെ ആംനസ്റ്റി റിപ്പോർട്ട് വിശദമാക്കിയിരുന്നു. സ്ത്രീകള്‍ക്കെതിരായ പുതിയ നിയന്ത്രണങ്ങൾക്കെതിരെ താലിബാന്‍ അധികാരമേറ്റ വേളയില്‍ പ്രതിഷേധിച്ച സ്ത്രീകൾക്ക് നേരെ പിന്നീടുണ്ടായ അക്രമണങ്ങള്‍ ഇത് ശരിവെക്കുന്നു.

മാര്‍ച്ചില്‍ പുതിയ അധ്യയന വര്‍ഷത്തിനായി സ്കൂളുകള്‍ തുറന്നെങ്കിലും പെണ്‍കുട്ടികള്‍ക്ക് സെക്കൻഡറി സ്‌കൂളിൽ ചേരാൻ അനുവാദമില്ല. പെണ്‍കുട്ടികളെ വനിതാ അധ്യാപകര്‍ പഠിപ്പിച്ചാല്‍ മതിയെന്ന നിയമം കൊണ്ടുവന്നതോടെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ഏതാണ്ട് പൂര്‍ണ്ണമായും നിശ്ചലമായി. താലിബാന്‍റെ തീരുമാനം ഏകദേശം 1.1 മില്യൺ വിദ്യാർത്ഥികളെ ബാധിച്ചെന്ന് യുഎൻ പറയുന്നു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം തടഞ്ഞതോടെ താലിബാനെതിരെ അന്താരാഷ്ട്രാ തലത്തില്‍ വിമര്‍ശനമുയര്‍ന്നു.

വിമര്‍ശനം ശക്തമാവുകയും ഇത് മൂലം അന്താരാഷ്ട്രാ സഹായം തടയപ്പെടുമെന്നും മനസിലാക്കിയ താലിബാന്‍ പെൺകുട്ടികൾക്ക് പ്രൈമറി സ്കൂൾ വിദ്യാഭ്യാസം അനുവദിച്ച് നൽകുകയുമാണ് ചെയ്തത്. രാജ്യത്തെ സർവ്വകലാശാലകളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം മുറികള്‍ വേണമെന്ന് താലിബാന്‍ നിര്‍ബന്ധം പിടിച്ചു. മാത്രമല്ല, പെണ്‍കുട്ടികളെ പഠിപ്പിക്കാന്‍ സ്ത്രീ അധ്യാപകര്‍ വേണമെന്ന ആവശ്യം ഉന്നയിച്ചതോടെ സര്‍വ്വകലാശാല വിദ്യാഭ്യാസവും പ്രതിസന്ധിയിലായി.

രാജ്യത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്നായിരുന്നു അധികാരത്തിലേറിയ താലിബാന്റെ മറ്റൊരു പൊള്ളയായ വാഗ്ദാനം. എന്നാല്‍, രണ്ടാം താലിബാന്‍ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതൽ ഈ വർഷം ജൂൺ പകുതി വരെ സാധാരണക്കാരായ 700 പേരോളം മരിക്കുകയും 1,400 ലധികം പേര്‍ക്ക് പരിക്കേറ്റതായും യുഎൻ കണക്കുകൾ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍, മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ കണക്കുകള്‍ കുറവാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2021 ഓഗസ്റ്റ് മുതലുള്ള മരണങ്ങളിൽ 50 % വും അഫ്ഗാനിസ്ഥാനിൽ ഇപ്പോഴും സജീവമായ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിന്‍റെ ഒരു ശാഖയായ ഇസ്ലാമിക് സ്റ്റേറ്റ്-ഖൊറാസൻ (IS-K) ഗ്രൂപ്പ് നേതൃത്വം നല്‍കിയ അക്രമണങ്ങളാണ്.

കഴിഞ്ഞ മാസങ്ങളില്‍ ന്യൂനപക്ഷ മതവിഭാഗങ്ങളെ ലക്ഷ്യമിട്ട് ഐഎസ്-കെ നിരവധി ആക്രമണങ്ങൾ നടന്നിട്ടുണ്ട്, പ്രത്യേകിച്ച് ഷിയാ മുസ്ലീങ്ങളോ മറ്റ് ന്യൂനപക്ഷ ജനവിഭാഗങ്ങളോ ആണ് അവരുടെ പ്രധാന ഇരകള്‍. നാഷനൽ റെസിസ്റ്റൻസ് ഫ്രണ്ട്, അഫ്ഗാനിസ്ഥാൻ ഫ്രീഡം ഫ്രണ്ട് തുടങ്ങിയ താലിബാൻ വിരുദ്ധ ശക്തികളും രാജ്യത്ത് സാന്നിധ്യം വര്‍ദ്ധിപ്പിച്ചതും താലിബാന് തലവേദനയായി. മൊത്തത്തിലുള്ള അഫ്ഗാനിലെ സുരക്ഷാ അന്തരീക്ഷം കൂടുതൽ പ്രവചനാതീതമായി മാറുകയാണ്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  റഷ്യക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളും തീരുവകളും താത്കാലികമായി ഇളവ് ചെയ്ത് ഡോണൾഡ് ട്രംപ്...  (12 minutes ago)

നേഹ ബോറയെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു... അഭിജീത് ദീപ്കെയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ്  (32 minutes ago)

മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽകെ അഡ്വാനി ആശുപത്രിയിൽ...ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ  (42 minutes ago)

അണ്ടർ 23 ഓപ്പൺ അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ ഡി ഷീബയ്‌ക്ക്‌ സ്വർണം....  (58 minutes ago)

  രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി   (1 hour ago)

ചാവശ്ശേരിയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്....  (1 hour ago)

നെടുമ്പാശേരിയിൽ മൂന്ന് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ കാറപകടക്കേസ്.. പ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേട്ട് കോടതി ഇന്ന് വിധി പറയും  (1 hour ago)

ഗഗൻയാൻ ദൗത്യത്തിൽ ഒരു നിർണായ പരീക്ഷണത്തിൽ കൂടി വിജയിച്ച് ഐ.എസ്.ആർ.ഒ...ഗഗൻയാനിലെ യാത്രാ പേടകം സർവീസ് പേടകത്തിൽ നിന്ന് വേർപ്പെടുത്തുന്ന പരീക്ഷണം വിജയകരം  (1 hour ago)

പണമിടപാടുകളിലും രാത്രിയാത്രകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (2 hours ago)

ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും  (2 hours ago)

ചക്രവാതച്ചുഴി... സംസ്ഥാനത്ത് അടുത്ത നാലു ദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (2 hours ago)

തുലാമാസ പൂജകൾക്കായി ശബരിമല ഇന്ന് തുറക്കും...  (2 hours ago)

സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...  (2 hours ago)

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌ കുമാർ രാജിവയ്‌ക്കണമെന്ന ആവശ്യപ്പെട്ട് പ്രക്ഷോഭം....രാജ്യ തലസ്ഥാനത്ത് വെള്ളിയാഴ്‌ച വൈകിട്ട് തിരംഗാ റാലിയിൽ പതിനായിരങ്ങൾ അണിചേർന്നു, സിജെപി നേതാവ്‌ അഭിജീത്‌ ദിപ്‌കെ  (3 hours ago)

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (8 hours ago)

Malayali Vartha Recommends