Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത

മോദിയെ വകവരുത്താൻ പ്ലാൻ? പുടിൻ കയ്യോടെ പൊക്കി! സടകുടഞ്ഞ് കേന്ദ്ര ഏജൻസികൾ.... കിട്ടയത് ഞെട്ടിക്കുന്ന വിവരം! ഉറ്റചങ്ക് ആപത്തിൽ സഹായിച്ചു

22 AUGUST 2022 10:59 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയിൽ വൻ ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്ന ഐഎസ് ചാവേറിനെ റഷ്യയിൽ പിടികൂടി.ഇന്ത്യയിലെ ഉന്നത നേതാക്കളിലൊരാളെ വധിക്കാൻ പദ്ധതിയിട്ട കൊടും ഭീകരനെയാണ് റഷ്യൻ സുരക്ഷാ സേന പിടികൂടിയത്. ഐഎസ് ഭീകര സംഘടനയിലെ അംഗമായ ചാവേര്‍ ബോംബറിനെ തങ്ങളുടെ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തതായി റഷ്യന്‍ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ് (FSB) തിങ്കളാഴ്ച അറിയിച്ചതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ സ്പുട്‌നിക് റിപ്പോര്‍ട്ട് ചെയ്തു.

റഷ്യയിൽ നിരോധിച്ചിട്ടുള്ള ഇസ്ലാമിക് സ്റ്റേറ്റ്, അന്താരാഷ്ട്ര ഭീകര സംഘടനാ അംഗത്തെ തിരിച്ചറിഞ്ഞ് FSB കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മധ്യേഷ്യൻ രാജ്യക്കാരനാണ് പിടിയിലായത്. ഇന്ത്യയിലെ ഭരണകക്ഷി നേതാവിനെതിരെ ആക്രമണ ശ്രമം നടക്കുന്നു എന്ന വാർത്ത അതീവ ഗൌരവത്തോടെയാണ് സർക്കാർ നിരീക്ഷിക്കുന്നത്.

കസ്റ്റഡിയിലെടുത്തയാളെ തുര്‍ക്കിയിലെ ചാവേര്‍ ബോംബറായി ഐഎസ് റിക്രൂട്ട് ചെയ്തതാണെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്. ഇന്ത്യയിലെ പ്രധാന ഭരണകക്ഷി നേതാവിനെ സ്വയം പൊട്ടിത്തെറിച്ച് കൊലപ്പെടുത്താൻ ഭീകരൻ പദ്ധതിയിട്ടിരുന്നതായാണ് വിവരം. ഇന്ത്യയിലെ ഉന്നത നേതാവ് ആയിരുന്നു ഭീകരന്റെ ലക്ഷ്യമെന്നാണ് റഷ്യന്‍ ഏജന്‍സികള്‍ വ്യക്തമാക്കിയത്. എന്നാല്‍, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തന്നെയാണ് ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതെന്ന് ചില റഷ്യന്‍ പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ഏപ്രിലിൽ തുർക്കിയിൽ നിന്നാണ് ഇന്ത്യയിൽ ഭീകരാക്രമണം നടത്താൻ പിടിയിലായ ചാവേറിനെ ചുമതലപ്പെടുത്തിയത്. ഐഎസിലെ പ്രധാന നേതാക്കളിലൊരാളാണ് ഇന്ത്യയിൽ വൻ ഭീകരാക്രമണം നടത്താൻ ചാവേറിനെ ചുമതലപ്പെടുത്തിയതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. മദ്ധ്യേഷ്യൻ രാജ്യക്കാരനാണ് പിടിയിലായ ഭീകരൻ.

ടെലഗ്രാം ഗ്രൂപ്പിലൂടെയാണ് ഭീകരസംഘം വൻ ആക്രമണത്തിന് പദ്ധതികൾ ആസൂത്രണം ചെയ്തത്. സ്വയം പൊട്ടിത്തെറിച്ച് കൊലപ്പെടുത്തുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ എഫ്എസ്ബി ഇന്ത്യന്‍ ആഭ്യന്തരമന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്.

പലപ്പോഴും ഇന്ത്യക്ക് നേരെ ഐഎസ് ഭീഷണി ഉയർന്നിട്ടുണ്ടെങ്കിലും ഭരണകക്ഷി നേതാവിന് നേരെ ആക്രമണ സാധ്യതയുണ്ടെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ ആദ്യമാണ്. പ്രവാചകനെ ഇന്ത്യ അപമാനിച്ചെന്നും, ഇതിലുള്ള പ്രതികാരമായാണ് രാജ്യത്ത് ചാവേർ ആക്രമണം നടത്താൻ ലക്ഷ്യമിട്ടതെന്നുമാണ് ഇയാൾ ഉദ്യോഗസ്ഥരോട് പറഞ്ഞത്. ഭീകരന്റെ നിർണായക വെളിപ്പെടുത്തലുകൾ അടങ്ങിയ വീഡിയോ ഫെഡറൽ സെക്യൂരിറ്റി സർവ്വീസ് വിഭാഗത്തിന്റെ സിഎസ്ഒ വിഭാഗം പുറത്തുവിട്ടിട്ടുണ്ട്.

30 കാരനായ അസമോവ് മഷഹോന്ത് ആണ് പിടിയിലായതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഇന്ത്യയിലേക്ക് എത്തുന്നതിന് വേണ്ടിയാണ് റഷ്യയിലേക്ക് വന്നത്. ഇന്ത്യയിൽ ഭീകരാക്രമണം നടത്തുന്നതിന് വേണ്ടിയുള്ള എല്ലാ സഹായങ്ങളും അവിടെ നിന്നും ലഭിക്കുമെന്ന് സംഘടന നിർദ്ദേശിച്ചിരുന്നു.

ചിലർ നേരിട്ട് കാണുമെന്നും സ്‌ഫോടക വസ്തു ഉൾപ്പെടെ ആവശ്യമായവയെല്ലാം എത്തിക്കുമെന്നുമായിരുന്നു നിർദ്ദേശം. ഇന്ത്യ പ്രവാചകനെ അപമാനിച്ചവരാണ്. അതിനാൽ ഭീകരാക്രമണം നടത്തി രാജ്യത്തെ നശിപ്പിക്കുകയാണ് ഇസ്ലാമിക് സ്റ്റേറ്റിന്റെ ലക്ഷ്യം. ഇസ്ലാമിക് സ്റ്റേറ്റിന്റെ ആവശ്യപ്രകാരം ഈ കർമ്മം തനിക്ക് നിറവേറ്റേണ്ടിയിരിക്കുന്നുവെന്നും അസമോവ് വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്.

പ്രാഥമിക അന്വേഷണത്തിൽ അസമോവ് മദ്ധ്യേഷ്യൻ സ്വദേശിയാണെന്നാണ് വ്യക്തമായിട്ടുള്ളത്. റഷ്യയിൽ എത്തുന്നതിന് മുൻപായി ഇയാൾ ഏപ്രിൽ മുതൽ മെയ് വരെ തുർക്കിയിൽ താമസിച്ചിരുന്നു. ഇവിടെവെച്ചാണ് അസമോവിനെ ഇന്ത്യയിൽ ചാവേർ ആക്രമണം നടത്തുന്നതിനായി നിയോഗിച്ചത്. ഇതിന് ശേഷം ഒരിക്കൽ ഇസ്താംബൂളിൽവെച്ച് ഭീകര നേതാക്കളുമായി ഇയാൾ കൂടിക്കാഴ്ച നടത്തിയിരുന്നു. ടെലിഗ്രാം മുഖേനയാണ് ഇയാൾ മറ്റ് ഭീകരരുമായി ആശയവിനിമയം നടത്തുന്നതെന്നും റഷ്യൻ ഫെഡറൽ സെക്യൂരിറ്റി സർവ്വീസ് ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്.

ഐഎസിനേയും സംഘടനയുടെ എല്ലാ പ്രവർത്തനങ്ങളെയും തീവ്രവാദ സംഘടനയായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു നിയമവിരുദ്ധ പ്രവർത്തനങ്ങൾ നിയമത്തിന്റെ ആദ്യ ഷെഡ്യൂളിൽ ഉൾപ്പെടുത്തിയായിരുന്നു നടപടി.

ഐസിസ് തങ്ങളുടെ ആശയ പ്രചാരണത്തിന് ഇന്റർനെറ്റ് അധിഷ്ഠിത സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ടുകളുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ സൈബർസ്പേസിൽഏജൻസികൾ സൂക്ഷ്മമായ നിരീക്ഷണം ഏർപ്പെടുത്തുകയും നിയമാനുസൃതമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നുവെന്നും സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  റഷ്യക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളും തീരുവകളും താത്കാലികമായി ഇളവ് ചെയ്ത് ഡോണൾഡ് ട്രംപ്...  (11 minutes ago)

നേഹ ബോറയെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു... അഭിജീത് ദീപ്കെയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ്  (31 minutes ago)

മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽകെ അഡ്വാനി ആശുപത്രിയിൽ...ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ  (41 minutes ago)

അണ്ടർ 23 ഓപ്പൺ അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ ഡി ഷീബയ്‌ക്ക്‌ സ്വർണം....  (57 minutes ago)

  രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി   (1 hour ago)

ചാവശ്ശേരിയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്....  (1 hour ago)

നെടുമ്പാശേരിയിൽ മൂന്ന് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ കാറപകടക്കേസ്.. പ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേട്ട് കോടതി ഇന്ന് വിധി പറയും  (1 hour ago)

ഗഗൻയാൻ ദൗത്യത്തിൽ ഒരു നിർണായ പരീക്ഷണത്തിൽ കൂടി വിജയിച്ച് ഐ.എസ്.ആർ.ഒ...ഗഗൻയാനിലെ യാത്രാ പേടകം സർവീസ് പേടകത്തിൽ നിന്ന് വേർപ്പെടുത്തുന്ന പരീക്ഷണം വിജയകരം  (1 hour ago)

പണമിടപാടുകളിലും രാത്രിയാത്രകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (2 hours ago)

ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും  (2 hours ago)

ചക്രവാതച്ചുഴി... സംസ്ഥാനത്ത് അടുത്ത നാലു ദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (2 hours ago)

തുലാമാസ പൂജകൾക്കായി ശബരിമല ഇന്ന് തുറക്കും...  (2 hours ago)

സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...  (2 hours ago)

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌ കുമാർ രാജിവയ്‌ക്കണമെന്ന ആവശ്യപ്പെട്ട് പ്രക്ഷോഭം....രാജ്യ തലസ്ഥാനത്ത് വെള്ളിയാഴ്‌ച വൈകിട്ട് തിരംഗാ റാലിയിൽ പതിനായിരങ്ങൾ അണിചേർന്നു, സിജെപി നേതാവ്‌ അഭിജീത്‌ ദിപ്‌കെ  (3 hours ago)

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (8 hours ago)

Malayali Vartha Recommends