Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത

റഷ്യയിൽ പുടിന്റെ തലച്ചോറ് നടുറോടിൽ പൊട്ടിച്ചിതറി? സംഭവിച്ചത് വൻ സ്ഫോടനം! കാറിൽ യാത്ര ചെയ്യുമ്പോൾ തകർന്നടിഞ്ഞു...

22 AUGUST 2022 11:08 PM IST
മലയാളി വാര്‍ത്ത

റഷ്യ യുക്രൈൻ സംഘർഷം ഇപ്പോഴും അയവില്ലാതെ തുടരുന്നു എന്ന് പറയമ്പോൾ ആരും ചിന്തിക്കുന്നത് ഈ യുദ്ധത്തിന് നേതൃത്വം നൽകുന്ന ബുദ്ധികേന്ദ്രങ്ങളെ പറ്റിയാണ്. എന്നാൽ ഏറ്റവും ഒടുവിൽ പുറത്ത് വന്നിരിക്കുന്ന വാർത്തകൾ പ്രകാരം മനസ്സിലാക്കാൻ കഴിഞ്ഞിരിക്കുന്നത്. പുടിന്റെ തലച്ചോറ് കഴിഞ്ഞ ദിവസം നടന്ന ഒരു ബോംബ് സ്ഫോടനത്തിൽ പൊട്ടിച്ചിതറി എന്നതാണ്.

പറഞ്ഞ് വരുന്നത് മറ്റാരേയും പറ്റിയല്ല, യുക്രൈന്‍ യുദ്ധത്തിന്റെ ബുദ്ധികേന്ദ്രം എന്ന് വിശേഷിപ്പിക്കുന്ന അലക്‌സാണ്ടര്‍ ദുഗിന്റെ മകള്‍ ഡാര്യ ഡഗിന സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട വാർത്തയാണ്. മോസ്കോയിലുണ്ടായ സ്ഫോടനത്തിലാണ് ഇവർ മരിച്ചത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ ഏറ്റവും അടുത്ത വിശ്വസ്തനാണ് ദുഗിന്‍. കാര്‍ ബോംബ് സ്‌ഫോടനത്തിലാണ് ദുഗിന്റെ മകള്‍ ഡാര്യ ഡഗിന കൊല്ലപ്പെട്ടത്.

ശനിയാഴ്ച മോസ്കോ നഗരത്തിന്റെ അതിർത്തിയിലുള്ള ഒരു ഗ്രാമത്തിലാണു സ്ഫോടനമുണ്ടായത്. അലക്സാണ്ടർ ഡഗിനും മകൾ ഡാരിയ ഡഗിനയും പൊതുപരിപാടിക്കു ശേഷം ഒരു വാഹനത്തില്‍ മടങ്ങാനാണു തീരുമാനിച്ചിരുന്നത്. എന്നാൽ പിന്നീട് അലക്സാണ്ടർ ‍ഡഗിൻ മറ്റൊരു വാഹനത്തിൽ കയറിപ്പോയി. ഇതിനു പിന്നാലെയാണു സ്‌ഫോടനമുണ്ടായതെന്നാണ് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഇവരുടെ പിതാവിനെ ലക്ഷ്യമിട്ട് നടന്ന ആക്രമണമാണ് ഇതെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. അലക്‌സാണ്ടര്‍, പുടിന്റെ റാസ്പുടിനെയും പുടിന്റെ ബ്രെയിനെന്നും അറിയപ്പെട്ടിരുന്നയാളാണ്. അതേസമയം സ്‌ഫോടനത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലാകെ പ്രചരിക്കുന്നുണ്ട്. മോസ്‌കോയില്‍ വെച്ച് ഡാര്യയുടെ കാര്‍ പൊട്ടിത്തെറിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഡാര്യ ഡഗിന്‍ സഞ്ചരിച്ച ലാൻഡ് ക്രൂയിസർ പ്രാഡോ തീപിടിച്ചത് കാണുന്നുണ്ട്, സമീപത്ത് സുരക്ഷ സേന വാഹനങ്ങളും ഫയര്‍ എഞ്ചിനുകളുമുണ്ട്.

ഡാര്യ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. അലക്‌സാണ്ടര്‍ ദുഗിന്‍ ഭയന്ന് വിറച്ച് സ്‌ഫോടനം നടന്ന ഇടത്തേക്ക് നോക്കുന്നതും ദൃശ്യങ്ങളിലുണ്ട്. റഷ്യന്‍ ഹോറിസോണിന്റെ തലവനായ ആന്ദ്രേ ക്രസ്‌നോവ് ഈ സ്‌ഫോടനം ദുഗിനെ ലക്ഷ്യമിട്ടുള്ളതായിരുന്നുവെന്നാണ് പറയുന്നത്.

ഒരുപക്ഷേ രണ്ടു പേരെയും കൊല്ലുക എന്നതായിരുന്നു സ്‌ഫോടനം നടത്തിയവരുടെ ലക്ഷ്യം. അത് അലക്‌സാണ്ടറിന്റെ കാറായിരുന്നു. മകള്‍ ഡാര്യ ഡഗിന സാധാരണ മറ്റൊരു കാറിലായിരുന്നു സഞ്ചരിക്കാറുള്ളത്. എന്നാല്‍ സംഭവ സമയത്ത് ദുഗിന്റെ കാറായിരുന്നു ദാര്യ ഓടിച്ചിരുന്നത്. ഡാരിയ സ്വന്തമായാണ് കാർ ഓടിച്ചിരുന്നതെന്നും സ്ഫോടനത്തിനു പിന്നാലെ കാറിൽ തീപടർന്നതായും വിവരമുണ്ട്. എഴുത്തുകാരനായ അലക്സാണ്ടർ ഡഗിനെ ‘പുട്ടിന്റെ തലച്ചോറ്’ എന്നാണു വിശേഷിപ്പിക്കുന്നത്.

സ്ഫോടനമുണ്ടായ കാര്യം റഷ്യൻ ഭരണകൂടവും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എസ്‌യുവി പൊട്ടിത്തെറിച്ച് ഒരു സ്ത്രീ മരിച്ചതായി റഷ്യൻ എമർജൻസി സർവീസായ ടാസ് വാർത്താ ഏജൻസിയോട് സ്ഥിരീകരിച്ചു, എന്നാൽ കൂടുതൽ വിവരങ്ങൾ സ്ഥിരീകരിച്ചിട്ടില്ലെന്നാണ് ഇവര്‍ ആദ്യം അറിയിച്ചത്. റഷ്യൻ പ്രസിഡന്‍റ് പുടിനുമായുള്ള ബന്ധത്തിന്‍റെ പേരിൽ അലക്സാണ്ടർ ഡുഗിനെ "പുടിന്റെ റാസ്പുടിൻ" എന്ന് പുടിന്‍ വിമര്‍ശകര്‍ വിളിക്കാറുണ്ട്.

യുക്രൈന്‍ യുദ്ധത്തിന്റെ സൂത്രധാരനായിട്ടാണ് അലക്‌സാണ്ടര്‍ ദുഗിനെ വിലയിരുത്തുന്നത്. മകള്‍ ഡാര്യ ഡഗിന കടുത്ത വലതുപക്ഷ ആശയങ്ങള്‍ പിന്തുടരുന്നവരായിരുന്നു. പിതാവിന്റെ ഗുരുവും ഉപദേഷ്ടാവും ദാര്യയാണ്. അതീന്ദ്രീയ ശക്തികളിലെല്ലാം വിശ്വസിച്ചിരുന്നതും അത് പിന്തുടരുന്നതുമായിരുന്നു ഇവരുടെ തൊഴില്‍.

1992 ൽ ജനിച്ച ഡാര്യ, മോസ്കോ സർവകലാശാലയിൽ നിന്നാണ് ഫിലോസഫിയിൽ ബിരുദമെടുത്തത്. ജൂലായില്‍ ബ്രിട്ടന്‍ ഇവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. 2015ല്‍ യുഎസ് അലക്‌സാണ്ടര്‍ ദുഗിനെതിരെ ഉപരോധമേര്‍പ്പെടുത്തിയിരുന്നു. ചില യൂറോപ്പ്യന്‍ യൂണിയന്‍ നേതാക്കളും ഇയാള്‍ക്കെതിരെ നടപടിയെടുത്തിരുന്നു. ക്രൈമിയന്‍ വിഷയത്തിലായിരുന്നു ഉപരോധമേര്‍പ്പെടുത്തിയത്.

ഉക്രെയ്ൻ അധിനിവേശത്തെ പിന്തുണച്ച റഷ്യയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകയാണ് ഡാരിയ ഡുഗിന്‍. ശനിയാഴ്ച ക്രിമിയയിൽ ഉക്രേനിയൻ ഡ്രോണുകൾ വെടിവെച്ചിട്ടതായി റഷ്യൻ അധികൃതർ അവകാശപ്പെട്ടതിന് പിന്നാലെയാണ് പുതിയ സംഭവം എന്നത് സുപ്രധാനമാണ്. പുടിന്റെ 'ആത്മീയ ഉപദേഷ്ടാവ് എന്ന്' കണക്കാക്കപ്പെടുന്ന് ഇദ്ദേഹം പുടിനില്‍ കനത്ത സ്വാധീനം ചെലുത്തുന്നുണ്ടെന്നാണ് വിവരം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  റഷ്യക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളും തീരുവകളും താത്കാലികമായി ഇളവ് ചെയ്ത് ഡോണൾഡ് ട്രംപ്...  (11 minutes ago)

നേഹ ബോറയെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു... അഭിജീത് ദീപ്കെയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ്  (31 minutes ago)

മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽകെ അഡ്വാനി ആശുപത്രിയിൽ...ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ  (41 minutes ago)

അണ്ടർ 23 ഓപ്പൺ അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ ഡി ഷീബയ്‌ക്ക്‌ സ്വർണം....  (57 minutes ago)

  രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി   (1 hour ago)

ചാവശ്ശേരിയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്....  (1 hour ago)

നെടുമ്പാശേരിയിൽ മൂന്ന് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ കാറപകടക്കേസ്.. പ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേട്ട് കോടതി ഇന്ന് വിധി പറയും  (1 hour ago)

ഗഗൻയാൻ ദൗത്യത്തിൽ ഒരു നിർണായ പരീക്ഷണത്തിൽ കൂടി വിജയിച്ച് ഐ.എസ്.ആർ.ഒ...ഗഗൻയാനിലെ യാത്രാ പേടകം സർവീസ് പേടകത്തിൽ നിന്ന് വേർപ്പെടുത്തുന്ന പരീക്ഷണം വിജയകരം  (1 hour ago)

പണമിടപാടുകളിലും രാത്രിയാത്രകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (2 hours ago)

ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും  (2 hours ago)

ചക്രവാതച്ചുഴി... സംസ്ഥാനത്ത് അടുത്ത നാലു ദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (2 hours ago)

തുലാമാസ പൂജകൾക്കായി ശബരിമല ഇന്ന് തുറക്കും...  (2 hours ago)

സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...  (2 hours ago)

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌ കുമാർ രാജിവയ്‌ക്കണമെന്ന ആവശ്യപ്പെട്ട് പ്രക്ഷോഭം....രാജ്യ തലസ്ഥാനത്ത് വെള്ളിയാഴ്‌ച വൈകിട്ട് തിരംഗാ റാലിയിൽ പതിനായിരങ്ങൾ അണിചേർന്നു, സിജെപി നേതാവ്‌ അഭിജീത്‌ ദിപ്‌കെ  (3 hours ago)

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (8 hours ago)

Malayali Vartha Recommends