Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത

ലിബിയയിൽ ചാവേറായത് മലയാളി! ISISന്റെ നടുക്കുന്ന വെളിപ്പെടുത്തൽ... കേന്ദ്ര ഏജൻസികൾ കേരളത്തിൽ...

22 AUGUST 2022 11:10 PM IST
മലയാളി വാര്‍ത്ത

അന്താരാഷ്ട്ര ഭീകരവാദ സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിൽ അംഗമായി ഒരു മലയാളി ലിബിയയിൽ ചാവേർ ബോംബായി പൊട്ടിത്തെറിച്ചെന്നാണ് വെളിപ്പെടുത്തൽ. ലിബിയയിൽ ആദ്യ ചാവേർ ആക്രമണം നടത്തിയ ഇന്ത്യക്കാരൻ ഒരു മലയാളിയായിരുന്നുവെന്ന് വെളിപ്പെടുത്തൽ. ഐസിസ് മുഖപത്രമായ 'വോയ‍്സ് ഓഫ് ഖുറാസാൻ' ആണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിട്ടുള്ളത്. ഐഎസിന് വേണ്ടി ചാവേറായ ആദ്യത്തെ ഇന്ത്യക്കാരൻ ഒരു മലയാളി ആണെന്നാണ് വെളിപ്പെടുത്തൽ. കേരളത്തിൽ ജനിച്ച ക്രിസ്ത്യൻ യുവാവാണ് ആക്രമണം നടത്തിയത്.

ഗൾഫിൽ ജോലി ചെയ്യവേ ഇസ്ലാം മതം സ്വീകരിക്കുകയും തുടർന്ന് ഐസിസിൽ ചേർന്ന് ലിബിയയിൽ ചാവേറാക്രമണം നടത്തുകയുമാണ് ചെയ്തത്. എന്നാൽ ഇയാളുടെ പേരോ സംഭവം നടന്ന വർഷമോ 'വോയ‍്സ് ഓഫ് ഖുറാസൻ' പരാമർശിക്കുന്നില്ല. അബൂബക്കർ അൽ ഹിദ് എന്ന പേരിലാണ് ഇയാൾ ഐഎസിൽ പ്രവർത്തിച്ചിരുന്നത്. സംഭവത്തിൽ രഹസ്യന്വേഷണ ഏജൻസികൾ അന്വേഷണം തുടങ്ങി.

രക്തസാക്ഷികളുടെ ഓർമകൾ’ എന്ന ഭാഗത്താണ് എൻജിനിയറിങ് ബിരുദധാരിയായ മലയാളിയെക്കുറിച്ച് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതോടെ ഒരിക്കൽ പാതിവഴിയിൽ നിർത്തിയ അന്വേഷണം തുടരാനും ഇയാളുടെ വേരുകൾ കണ്ടെത്താനുമായി സുരക്ഷാ ഏജൻസികൾ വീണ്ടും ശ്രമമാരംഭിച്ചു. 2015-16-ൽ കൊല്ലപ്പെട്ടുവെന്ന് കരുതുന്ന ഇയാളെപ്പറ്റി മുമ്പും ചില വിവരങ്ങൾ അന്വേഷണ ഏജൻസികൾക്കു കിട്ടിയിരുന്നെങ്കിലും ആളെ തിരിച്ചറിഞ്ഞിരുന്നില്ല.

അഫ്‍ഗാനിസ്ഥാനിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ഐഎസ് മുഖപത്രമാണ് 'വോയ‍്സ് ഓഫ് ഖുറാസൻ'. മുമ്പ് സിറിയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന മുഖപത്രത്തിലും സമാനമായ അവകാശവാദം ഐസിസ് ഉന്നയിച്ചിരുന്നു. തുടർന്ന് രഹസ്യാന്വേഷണ ഏജൻസികളായ റോയും എൻഐഎയും ഐബിയും അന്വേഷണം നടത്തിയിരുന്നെങ്കിലും ആളെ കണ്ടെത്താനായിരുന്നില്ല.

ഏതെങ്കിലും തരത്തിൽ വിദേശത്ത് പോയി കാണാതായിട്ടുള്ള ആളുകളെ ലക്ഷ്യം വച്ചായിരുന്നു അന്ന് അന്വേഷണം നടന്നത്. വിദേശത്ത് പോയി മതപരിവർത്തനം നടത്തി ഐഎസിൽ ചേർന്ന ക്രിസ്തുമത വിശ്വാസിയെ കണ്ടെത്താനുള്ള അന്വേഷണം പക്ഷേ, എങ്ങുമെത്തിയില്ല. സമാന വിവരം ഐഎസ്ഐഎസ് മുഖപത്രം വീണ്ടും പങ്കുവച്ച സാഹചര്യത്തിൽ ഒരിക്കൽ കൂടി അന്വേഷണം നടത്താനുള്ള തീരുമാനത്തിലാണ് രഹസ്യാന്വേഷണ വിഭാഗം.

നാട്ടിലെത്തിയപ്പോഴാണ് ഇയാൾ മതംമാറിയ വിവരം വീട്ടുകാർ അറിയുന്നത്. ഇതിനിടയിൽ ലിബിയയിലേക്കു വഴി തുറന്നുകിട്ടിയിട്ടുണ്ടെന്ന ഐ.എസ്. പ്രവർത്തകരുടെ അറിയിപ്പുകിട്ടിയതോടെ ജോലിക്കെന്നുപറഞ്ഞു വീണ്ടും നാടുവിട്ടു. ലിബിയയിലെ ഐ.എസിന്റെ ശക്തികേന്ദ്രമായ സിർത്തെ സിറ്റി എതിർപക്ഷം ആക്രമിച്ചതോടെ തിരിച്ചടിക്കാൻ മുൻനിരയിൽ നിയോഗിക്കപ്പെട്ടത് ‘അബൂബക്കർ അൽഹിന്ദി’യായിരുന്നു- ലേഖനം വിശദീകരിക്കുന്നു.

എന്നാൽ, ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. സ്വന്തം ഇഷ്ടപ്രകാരം കേരളത്തില്‍ നിന്ന് അഫ്ഗാനിസ്താനില്‍ എത്തി ഐ.എസിൽ ചേർന്ന യുവാവ്, പാകിസ്താൻ സ്വദേശിയായ യുവതിയെ വിവാഹം കഴിച്ച ദിവസമാണ് ചാവേറാക്രമണത്തില്‍ പങ്കെടുത്തതെന്നും വിവാഹ രാത്രിയിൽ യുദ്ധത്തിൽ പങ്കുകൊണ്ട് വീരമൃത്യു വരിച്ച പ്രവാചകന്റെ അനുയായിയോട് നജീബിനെ ഉപമിച്ചിരിക്കുന്നുവെന്നും നേരത്തേ പുറത്ത് വന്ന വാർത്തയിൽ പറയുന്നുണ്ടായിരുന്നു.

വിവാഹ ദിവസമാണ് ഐ.എസ്-കെ.പി കേന്ദ്രത്തിന് നേരെ ആക്രമണം ഉണ്ടായത്. എന്നാൽ അത് ഏത് ആക്രമണമാണെന്ന് വ്യക്തമാക്കുന്നില്ല. കഴിഞ്ഞ വർഷം ആഗസ്റ്റ് 26ന് കാബൂൾ വിമാനത്താവളത്തിൽ 180 പേർ മരിക്കാനിടയായ സ്ഫോടനമടക്കം പല ഭീകരാക്രമണങ്ങളുടെയും ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിട്ടുണ്ട്.

അതിൽ ഏതിലാണ് ഇയാൾ കൊല്ലപ്പെട്ടതെന്ന് ലേഖനം പറയുന്നില്ല. വിദേശത്ത് പോകുകയും തിരിച്ചെത്താതിരിക്കുകയും ചെയ്തവരെ കേന്ദ്രീകരിച്ച് ഒരിക്കൽ കൂടി അന്വേഷണം നടത്താനാണ് നീക്കം. വിദേശത്ത് പോയി കാണാനില്ലെന്ന തരത്തിൽ ഉയർന്നിട്ടുള്ള പരാതികൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും

കേരളത്തിൽനിന്ന് ഐ.എസിലേക്കു പോയ നൂറോളംപേരുടെ വിവരങ്ങൾ സുരക്ഷാ ഏജൻസികളുടെ പക്കലുണ്ട്. കൂടുതൽ ആളുകളുണ്ടാകുമെന്നും സംശയമുണ്ട്. രക്തസാക്ഷികൾ എന്നു പ്രഖ്യാപിച്ച്, അവരുടെയൊക്കെ നാടുകളിൽ ഐ.എസിന്റെ പ്രവർത്തനം ശക്തമാക്കാനാണ് ‘വോയ്‌സ് ഓഫ് ഖുറസാൻ’ ഇവരെയൊക്കെ പ്രകീർത്തിക്കുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  റഷ്യക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളും തീരുവകളും താത്കാലികമായി ഇളവ് ചെയ്ത് ഡോണൾഡ് ട്രംപ്...  (12 minutes ago)

നേഹ ബോറയെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു... അഭിജീത് ദീപ്കെയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ്  (32 minutes ago)

മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽകെ അഡ്വാനി ആശുപത്രിയിൽ...ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ  (42 minutes ago)

അണ്ടർ 23 ഓപ്പൺ അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ ഡി ഷീബയ്‌ക്ക്‌ സ്വർണം....  (58 minutes ago)

  രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി   (1 hour ago)

ചാവശ്ശേരിയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്....  (1 hour ago)

നെടുമ്പാശേരിയിൽ മൂന്ന് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ കാറപകടക്കേസ്.. പ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേട്ട് കോടതി ഇന്ന് വിധി പറയും  (1 hour ago)

ഗഗൻയാൻ ദൗത്യത്തിൽ ഒരു നിർണായ പരീക്ഷണത്തിൽ കൂടി വിജയിച്ച് ഐ.എസ്.ആർ.ഒ...ഗഗൻയാനിലെ യാത്രാ പേടകം സർവീസ് പേടകത്തിൽ നിന്ന് വേർപ്പെടുത്തുന്ന പരീക്ഷണം വിജയകരം  (1 hour ago)

പണമിടപാടുകളിലും രാത്രിയാത്രകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (2 hours ago)

ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും  (2 hours ago)

ചക്രവാതച്ചുഴി... സംസ്ഥാനത്ത് അടുത്ത നാലു ദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (2 hours ago)

തുലാമാസ പൂജകൾക്കായി ശബരിമല ഇന്ന് തുറക്കും...  (2 hours ago)

സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...  (2 hours ago)

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌ കുമാർ രാജിവയ്‌ക്കണമെന്ന ആവശ്യപ്പെട്ട് പ്രക്ഷോഭം....രാജ്യ തലസ്ഥാനത്ത് വെള്ളിയാഴ്‌ച വൈകിട്ട് തിരംഗാ റാലിയിൽ പതിനായിരങ്ങൾ അണിചേർന്നു, സിജെപി നേതാവ്‌ അഭിജീത്‌ ദിപ്‌കെ  (3 hours ago)

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (8 hours ago)

Malayali Vartha Recommends