Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത

കത്തിക്കരിഞ്ഞ ടാങ്കുകളുമായി കീവില്‍ റഷ്യയ്ക്ക് ഒപ്പീസു ചൊല്ലി യുക്രൈനികള്‍ റഷ്യയെ നാണം കെടുത്തുന്ന നീക്കം

23 AUGUST 2022 11:10 AM IST
മലയാളി വാര്‍ത്ത

യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തിന് ആറ് മാസം തികയുകയാണ്. നിസാരം എന്ന് കരുതി ഇറങ്ങിപ്പുറപ്പെട്ട റഷ്യക്ക് നഷ്ടക്കണക്കുകള്‍ ചികഞ്ഞുപോയാല്‍ അതേറെയാണ്. പൊരുതിക്കൊണ്ടേയിരിക്കുന്ന യുക്രെയ്ന്‍ റഷ്യക്ക് മുന്നില്‍ ഇന്നും മുന്നോട്ടുവയ്ക്കുന്ന പ്രതിസന്ധികളും വലുതാണ്. ഇന്നലെ തലസ്ഥാനമായ കീവില്‍ ഒരു പ്രദര്‍ശനം നടത്തി യുക്രൈന്‍. റഷ്യയ്ക്ക് കണക്കെടുപ്പ് എളുപ്പമാക്കിയ പ്രദര്‍ശനം. മൂന്ന് ദിവസം കൊണ്ട് കാല്‍ക്കീഴിലാക്കാമെന്ന് റഷ്യ കരുതിയ അതേ കീവിലാണ്, യുക്രെയ്ന്‍ തലസ്ഥാനത്തിന്റെ പ്രധാന തെരുവിലിന്നില്‍ തകര്‍ന്നു തരിപ്പണമായ റഷ്യന്‍ ടാങ്കറുകളുടെ പ്രദര്‍ശനം യുക്രൈന്‍ നടത്തിയത്.

റഷ്യന്‍ അധിനിവേശം ആറ് മാസം തികയുമ്പോഴും, യുദ്ധക്കെടുതിയില്‍ വലഞ്ഞുകൊണ്ടേയിരിക്കുന്ന ജീവിതങ്ങളും യുക്രൈനെ വലയ്ക്കുന്നുണ്ട്. അതിനിടയിലാണ് റഷ്യന്‍ വീമ്പിന് നേരെ , ഈ ടാങ്കറുകള്‍ നിരത്തി യുക്രെയ്ന്‍ കളിയാക്കി ചിരിക്കുന്നത്. ചെറുത്തുനില്‍പ്പിന്റെ വിജയചിഹ്നങ്ങളായി അവരീ സൈനിക വാഹനങ്ങളെ കാണുന്നു. കുട്ടികളോട് പറയുന്നു, പടമെടുക്കുന്നു. അവരത് ആത്മവിശ്വാസത്തിന്റെ പ്രതീകമായി എടുത്തു കാട്ടുകയാണ്.

നാളെയാണ് യുക്രെയ്ന്റെ മുപ്പത്തിയൊന്നാം സ്വാതന്ത്ര്യ ദിനം. ആഘോഷങ്ങളില്ല. കടുപ്പമേറിയ ആക്രമണം റഷ്യ നടത്തിയേക്കാമെന്നാണ് പ്രസിഡന്റിന്റെ മുന്നറിയിപ്പ്. അപ്പോഴാണ്, യുക്രെയ്ന്‍ പിടിച്ചെടുത്ത റഷ്യന്‍ ടാങ്കറുകള്‍ നിരത്തുന്നത്. സ്വാതന്ത്ര്യവും പരമാധികാരവും കവരാന്‍ ശ്രമിച്ച ഏകാധിപതികള്‍ക്ക് ചങ്കുറപ്പുള്ളൊരു രാജ്യത്തിന്റെ മറുപടിയെന്ന് പേരിട്ടായിരുന്നു യുക്രൈന്‍ റഷ്യക്ക് മുമ്പില്‍ ടാങ്കര്‍ ചീന്തുകള്‍ അവതരിപ്പിച്ചത്.

അതേസമയം തന്നെ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ വിശ്വസ്തന്‍ അലക്‌സാണ്ടര്‍ ദൂഗിനെ കൊല്ലാന്‍ ലക്ഷ്യമിട്ട് കാര്‍ ബോംബ് സ്‌ഫോടനം നടന്നത് റഷ്യയെ ഞെട്ടിച്ചിരുന്നു. മോസ്‌കോയില്‍ നടന്ന സ്‌ഫോടനത്തില്‍ അലക്‌സാണ്ടര്‍ ദൂഗിന്റെ മകള്‍ ദാരിയ ദൂഗിന്‍ കൊല്ലപ്പെടുകയും ചെയ്തു. യുക്രൈന്‍ തീവ്രവാദികള്‍ ആണ് ആക്രമണത്തിന് പിന്നിലെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ ആരോപിച്ചിരുന്നു. തലസ്ഥാന നഗരിയിലെ ഉഗ്രസ്‌ഫോടനം റഷ്യയെ വിറപ്പിച്ചു.

അതിലുപരിയായി പുടിന്റെ 'ബുദ്ധി'യെന്ന് വിശേഷിപ്പിക്കുന്ന അലക്‌സാണ്ടര്‍ ദുഗിനെ വധിക്കാനുള്ള ശ്രമം ആരു നടത്തിയാലും റഷ്യയെ സംബന്ധിച്ച് ഞട്ടല്‍ മാറാന്‍ സമയമെടുക്കും. അമേരിക്കയ്ക്കും അവര്‍ നയിക്കുന്ന ഉദാരവത്കരണത്തിനും ബദലായി റഷ്യന്‍ ദേശീയതയെ മുന്നോട്ടുവെക്കുന്നയാളാണ് അലക്‌സാണ്ടര്‍ ദുഗിന്‍. റഷ്യന്‍ സംസ്‌കാരമുള്ള നാടുകളെ മുഴുവന്‍ കൂട്ടിച്ചേര്‍ത്ത് വിശാല റഷ്യ ഉണ്ടാക്കാന്‍ പുടിന്‍ ഇറങ്ങിതിരിച്ചതും യുക്രൈനെ ആക്രമിച്ചതും എല്ലാം അലക്‌സാണ്ടര്‍ ദൂഗിന്‍ പറഞ്ഞതു കെട്ടാണെന്ന് പലരും കരുതുന്നത്.

അത്ര കരുത്തനായ അലക്‌സാണ്ടര്‍ ദുഗിനെ റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ കാറില്‍ ബോംബുവെച്ചു കൊല്ലനാണ് ശ്രമം നടന്നത്. ഭാഗ്യംകൊണ്ടു മാത്രം അലക്‌സാണ്ടര്‍ ദുഗിന്‍ രക്ഷപ്പെട്ടു. പക്ഷെ അദ്ദേഹത്തിന്റെ മകള്‍ 29 കാരി ദാരിയ ദൂഗിന്‍ ലാന്‍ഡ് ക്രൂയിസര്‍ കാറിനൊപ്പം ചാരമായി. മകള്‍ക്കൊപ്പം ഒരു സാംസ്‌കാരിക പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന അലക്‌സാണ്ടര്‍ ഡ്യൂഗിന്‍ അവസാന നിമിഷം മറ്റൊരു കാറില്‍ സഞ്ചരിക്കാന്‍ തീരുമാനിച്ചതുകൊണ്ട് മാത്രം രക്ഷപ്പെടുകയായിരുന്നു. ഇതോടെ പുതിയ സാഹചര്യമാണ് യുക്രൈന്‍ റഷ്യ യുദ്ധത്തില്‍ ഉരുത്തിരിയുന്നത്. ഈ ആക്രമണത്തിന് പിന്നില്‍ യുക്രൈന്‍ സാന്നിധ്യം സംശയിക്കുമ്പോഴും റഷ്യ കാര്യമായൊന്നും പ്രതികരിച്ചിട്ടില്ല. നാളെ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന യുക്രൈന്‍ പരസ്യ ആഘോഷങ്ങള്‍ ഒഴിവാക്കിയതിനും മുന്നറിയിപ്പുകള്‍ നല്‍കിയതിനും പിന്നില്‍, റഷ്യയില്‍ നിന്ന് എന്തും പ്രതീക്ഷിക്കാമെന്നതു തന്നെയാണ് കാരണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  റഷ്യക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളും തീരുവകളും താത്കാലികമായി ഇളവ് ചെയ്ത് ഡോണൾഡ് ട്രംപ്...  (11 minutes ago)

നേഹ ബോറയെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു... അഭിജീത് ദീപ്കെയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ്  (31 minutes ago)

മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽകെ അഡ്വാനി ആശുപത്രിയിൽ...ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ  (41 minutes ago)

അണ്ടർ 23 ഓപ്പൺ അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ ഡി ഷീബയ്‌ക്ക്‌ സ്വർണം....  (57 minutes ago)

  രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി   (1 hour ago)

ചാവശ്ശേരിയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്....  (1 hour ago)

നെടുമ്പാശേരിയിൽ മൂന്ന് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ കാറപകടക്കേസ്.. പ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേട്ട് കോടതി ഇന്ന് വിധി പറയും  (1 hour ago)

ഗഗൻയാൻ ദൗത്യത്തിൽ ഒരു നിർണായ പരീക്ഷണത്തിൽ കൂടി വിജയിച്ച് ഐ.എസ്.ആർ.ഒ...ഗഗൻയാനിലെ യാത്രാ പേടകം സർവീസ് പേടകത്തിൽ നിന്ന് വേർപ്പെടുത്തുന്ന പരീക്ഷണം വിജയകരം  (1 hour ago)

പണമിടപാടുകളിലും രാത്രിയാത്രകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (2 hours ago)

ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും  (2 hours ago)

ചക്രവാതച്ചുഴി... സംസ്ഥാനത്ത് അടുത്ത നാലു ദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (2 hours ago)

തുലാമാസ പൂജകൾക്കായി ശബരിമല ഇന്ന് തുറക്കും...  (2 hours ago)

സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...  (2 hours ago)

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌ കുമാർ രാജിവയ്‌ക്കണമെന്ന ആവശ്യപ്പെട്ട് പ്രക്ഷോഭം....രാജ്യ തലസ്ഥാനത്ത് വെള്ളിയാഴ്‌ച വൈകിട്ട് തിരംഗാ റാലിയിൽ പതിനായിരങ്ങൾ അണിചേർന്നു, സിജെപി നേതാവ്‌ അഭിജീത്‌ ദിപ്‌കെ  (3 hours ago)

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (8 hours ago)

Malayali Vartha Recommends