Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത

ചങ്കിനെ തൊട്ട് കളി വേണ്ട റഷ്യയിലിരുന്ന് ഇന്ത്യയില്‍ ചാവേറാക്രമണത്തിന് പദ്ധതിയിട്ട ഭീകരനെ തൂക്കി റഷ്യ

25 AUGUST 2022 09:57 PM IST
മലയാളി വാര്‍ത്ത

തീവ്രവാദത്തിനും ഭീകരതയ്ക്കും എതിരെ എന്നും അതിശക്തമായി നിലകൊള്ളുന്ന രാജ്യങ്ങളാണ് ഇന്ത്യയും റഷ്യയും ഇസ്രയേലും. എന്തു പ്രതിസന്ധിയുണ്ടായാലും ഈ രാജ്യങ്ങള്‍ ഒറ്റക്കെട്ടാണ്. റഷ്യ യുക്രൈന്‍ യുദ്ധ വേളയിലും പരസ്യമായി റഷ്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചില്ലെങ്കിലും റഷ്യയോടൊപ്പം തന്നെ ഉണ്ടായിരുന്നു ഇന്ത്യ.

ഇപ്പോഴിതാ ഇന്ത്യയില്‍ ചാവേറാക്രമണത്തിന പദ്ധതിയിട്ട ഐഎസ് ഭീകരനെ തൂക്കിയെടുത്തിരിക്കുകയാണ് റഷ്യ, ഏറെ ചര്‍ച്ചയായ പ്രവാചകവിരുദ്ധ പരാമര്‍ശത്തിന്റെപേരില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പ്രമുഖരിലൊരാളെ വധിക്കാന്‍ പദ്ധതിയിട്ടിരുന്ന ആളാണ് ഈ ഇസ്ലാമിക് സ്റ്റേറ്റ് ചാവേറാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്. ചാവേര്‍ റഷ്യയില്‍ അറസ്റ്റിലായ വാര്‍ത്ത വന്നുവെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

മധ്യേഷ്യന്‍ രാജ്യങ്ങളിലൊന്നിലെ പൗരനാണ് അറസ്റ്റിലായതെന്ന് റഷ്യയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസില്‍ നിന്ന് ലഭിക്കുന്ന വിവരം. മറ്റു വിവരങ്ങള്‍ പുറത്തുവിട്ടില്ല.

തുര്‍ക്കിയില്‍ കഴിയുമ്പോള്‍ ഇക്കൊല്ലം ഏപ്രിലിനും ജൂണിനുമിടയിലാണ് ഇയാള്‍ ഐ.എസില്‍ ചേര്‍ന്നത്. ടെലിഗ്രാം സന്ദേശങ്ങളും ഐ.എസ്. പ്രതിനിധികളുമായി തുര്‍ക്കി തലസ്ഥാനമായ ഈസ്താംബുളില്‍ നടത്തിയ കൂടിക്കാഴ്ചകളുമാണ് ഇയാളെ ഭീകരപ്രവര്‍ത്തനത്തിലേക്ക് ആകര്‍ഷിച്ചതെന്ന് റഷ്യന്‍ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസസിന്റെ സെന്റര്‍ ഫോര്‍ പബ്ലിക് റിലേഷന്‍സ് (സി.പി.ആര്‍.) പറഞ്ഞു. ഐ.എസ്. തലവനോട് കൂറു പ്രഖ്യാപിക്കുന്നെന്ന് പ്രതിജ്ഞയെടുപ്പിച്ചശേഷം കൃത്യനിര്‍വഹണത്തിനായി ഇന്ത്യയിലേക്ക് അയക്കുകയായിരുന്നു. ചാവേറാക്രമണത്തിനുള്ള പരിശീലനം കഴിഞ്ഞ് റഷ്യവഴി ഇന്ത്യയിലേക്കുവരാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.

പ്രവാചകവിരുദ്ധപരാമര്‍ശത്തിന്റെപേരില്‍ ഇന്ത്യയുടെ ഭരണരംഗത്തെ ഒരംഗത്തെ വധിക്കാനായിരുന്നു യാത്രയെന്ന് ചോദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചതായി സി.പി.ആര്‍. പറഞ്ഞു. സി.പി.ആര്‍. പുറത്തുവിട്ട ചോദ്യംചെയ്യല്‍ വീഡിയോയില്‍ ഇക്കാര്യങ്ങള്‍ ഇയാള്‍ പറയുന്നുണ്ട്. പ്രവാചകനെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയതിന് ബി.ജെ.പി. വക്താവ് നൂപുര്‍ ശര്‍മയെയും പാര്‍ട്ടി ഡല്‍ഹിഘടകം മാധ്യമ വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന നവീന്‍ കുമാര്‍ ജിന്‍ഡലിനെയും ജൂണില്‍ പാര്‍ട്ടി പുറത്താക്കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി   (18 minutes ago)

ചാവശ്ശേരിയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്....  (35 minutes ago)

നെടുമ്പാശേരിയിൽ മൂന്ന് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ കാറപകടക്കേസ്.. പ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേട്ട് കോടതി ഇന്ന് വിധി പറയും  (44 minutes ago)

ഗഗൻയാൻ ദൗത്യത്തിൽ ഒരു നിർണായ പരീക്ഷണത്തിൽ കൂടി വിജയിച്ച് ഐ.എസ്.ആർ.ഒ...ഗഗൻയാനിലെ യാത്രാ പേടകം സർവീസ് പേടകത്തിൽ നിന്ന് വേർപ്പെടുത്തുന്ന പരീക്ഷണം വിജയകരം  (54 minutes ago)

പണമിടപാടുകളിലും രാത്രിയാത്രകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (1 hour ago)

ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും  (1 hour ago)

ചക്രവാതച്ചുഴി... സംസ്ഥാനത്ത് അടുത്ത നാലു ദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

തുലാമാസ പൂജകൾക്കായി ശബരിമല ഇന്ന് തുറക്കും...  (1 hour ago)

സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...  (1 hour ago)

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌ കുമാർ രാജിവയ്‌ക്കണമെന്ന ആവശ്യപ്പെട്ട് പ്രക്ഷോഭം....രാജ്യ തലസ്ഥാനത്ത് വെള്ളിയാഴ്‌ച വൈകിട്ട് തിരംഗാ റാലിയിൽ പതിനായിരങ്ങൾ അണിചേർന്നു, സിജെപി നേതാവ്‌ അഭിജീത്‌ ദിപ്‌കെ  (2 hours ago)

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (7 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (7 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (7 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (8 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (8 hours ago)

Malayali Vartha Recommends