Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത

ഇന്ത്യന്‍ പ്രതിരോധ കോട്ട തകര്‍ക്കാന്‍ ശ്രമിച്ച രണ്ടു ഭീകരര്‍ പൊട്ടിച്ചിതറി അതിര്‍ത്തിയില്‍ സംഭവിച്ചത്

25 AUGUST 2022 10:02 PM IST
മലയാളി വാര്‍ത്ത

പാകിസ്ഥാനില്‍ ഇന്ത്യയിലേയ്ക്കുള്ള നുഴഞ്ഞുകയറ്റം തടയുന്നതിനായി. മൈനുകള്‍കൊണ്ട് ഒരു കോട്ട തന്നെ തീര്‍ത്തിരിക്കുകയാണ് ഇന്ത്യന്‍ സൈന്യം. കശ്മീരില്‍ ഇനി ഭീകരത വച്ചുപൊറുപ്പിക്കില്ലെന്ന കേന്ദ്ര നയം അപ്പടി ആവിഷ്‌ക്കരിക്കുകയാണ് സൈന്യം. ഇതിന്റെ ഭാഗമായി അതിര്‍ത്തിയിലുടനീളം മൈനുകള്‍ സ്ഥാപിച്ച് ഒരു ഭീകരനും അതിര്‍ത്തി കടക്കാതിരിക്കാനുള്ള സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കി. എന്നാല്‍ ഇതറിയാതെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച പാക് ഭീകരര്‍ മൈന്‍ഫീല്‍ഡില്‍ ചവിട്ടി പൊട്ടിത്തെറിച്ചു. നിയന്ത്രണരേഖയില്‍ നിന്ന് 150 മീറ്റര്‍ അകലെ നടന്ന പൊട്ടിത്തെറിയില്‍ കൊല്ലപ്പെട്ട രണ്ട് ഭീകരരുടെ മൃതദേഹം രണ്ടുദിവസത്തിന് ശേഷം സൈന്യം കണ്ടെടുത്തു. മൃതദേഹങ്ങള്‍ മൈന്‍ഫീല്‍ഡില്‍ ആയിരുന്നതിനാലാണ് മൃതദേഹം വീണ്ടെടുക്കാന്‍ സമയമെടുത്തത്.

മൂന്ന് പേരടങ്ങുന്ന സംഘമാണ് നുഴഞ്ഞുകയറിയത്. ഇതില്‍ ഒരാള്‍ പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും സൈന്യം പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. പിടികൂടിയയാള്‍ക്ക് ശസ്ത്രക്രിയ നടത്തി. ഇയാള്‍ക്ക് ആവശ്യമായ രക്തവും സൈന്യം നല്‍കി. പാകിസ്ഥാന്‍ സൈന്യത്തിന്റെ രഹസ്യാന്വേഷണ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന ലഷ്‌കര്‍ ഗൈഡ് ഓഗസ്റ്റ് 21 ന് അറസ്റ്റിലായതിന് പിന്നാലെയാണ് ഏറ്റവും പുതിയ നുഴഞ്ഞുകയറ്റ ശ്രമം നടന്നത്. തുടര്‍ച്ചയായുള്ള നുഴഞ്ഞുകയറ്റ ശ്രമങ്ങളെത്തുടര്‍ന്ന് പ്രദേശത്ത് സൈന്യം കാവല്‍ ശക്തമാക്കിയിട്ടുണ്ട്. 72 മണിക്കൂറിനിടെ നടന്ന മൂന്നാമത്തെ നുഴഞ്ഞുകയറ്റ ശ്രമമാണ് സൈന്യം തടഞ്ഞത്.

'2022 ഓഗസ്റ്റ് 21 ന് രാവിലെ, നൗഷേരയിലെ ജങ്കാര്‍ സെക്ടറില്‍ വിന്യസിച്ചിരിക്കുന്ന സൈനികര്‍ നിയന്ത്രണ രേഖയുടെ സ്വന്തം വശത്ത് തീവ്രവാദികളുടെ നീക്കം കണ്ടെത്തി. ഒരു ഭീകരന്‍ ഇന്ത്യന്‍ പോസ്റ്റിന് സമീപം വന്ന് വേലി മുറിക്കാന്‍ ശ്രമിച്ചു. സൈന്യം തിരിച്ചറിഞ്ഞതോടെ ഭീകരര്‍ ഓടിപ്പോകാന്‍ ശ്രമിച്ചു. ഇതിനിടയില്‍ മൈന്‍ പൊട്ടിത്തെറിച്ച് രണ്ട് ഭീകരര്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

പരിക്കേറ്റ പാകിസ്ഥാന്‍ ഭീകരനെ ജീവനോടെ പിടികൂടുകയും അടിയന്തര വൈദ്യസഹായം നല്‍കുകയും ജീവന്‍ രക്ഷിക്കാനുള്ള ശസ്ത്രക്രിയ നടത്തുകയും ചെയ്തു. പാക് അധീന കശ്മീരിലെ കോട്‌ലി ജില്ലയിലെ സബ്‌സ്‌കോട്ട് ഗ്രാമത്തില്‍ താമസിക്കുന്ന തബാറക് ഹുസൈന്‍ ആണെന്ന് പിടിയിലായ ഭീകരന്‍ വെളിപ്പെടുത്തി' സൈന്യം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി   (21 minutes ago)

ചാവശ്ശേരിയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്....  (38 minutes ago)

നെടുമ്പാശേരിയിൽ മൂന്ന് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ കാറപകടക്കേസ്.. പ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേട്ട് കോടതി ഇന്ന് വിധി പറയും  (47 minutes ago)

ഗഗൻയാൻ ദൗത്യത്തിൽ ഒരു നിർണായ പരീക്ഷണത്തിൽ കൂടി വിജയിച്ച് ഐ.എസ്.ആർ.ഒ...ഗഗൻയാനിലെ യാത്രാ പേടകം സർവീസ് പേടകത്തിൽ നിന്ന് വേർപ്പെടുത്തുന്ന പരീക്ഷണം വിജയകരം  (57 minutes ago)

പണമിടപാടുകളിലും രാത്രിയാത്രകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (1 hour ago)

ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും  (1 hour ago)

ചക്രവാതച്ചുഴി... സംസ്ഥാനത്ത് അടുത്ത നാലു ദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

തുലാമാസ പൂജകൾക്കായി ശബരിമല ഇന്ന് തുറക്കും...  (1 hour ago)

സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...  (2 hours ago)

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌ കുമാർ രാജിവയ്‌ക്കണമെന്ന ആവശ്യപ്പെട്ട് പ്രക്ഷോഭം....രാജ്യ തലസ്ഥാനത്ത് വെള്ളിയാഴ്‌ച വൈകിട്ട് തിരംഗാ റാലിയിൽ പതിനായിരങ്ങൾ അണിചേർന്നു, സിജെപി നേതാവ്‌ അഭിജീത്‌ ദിപ്‌കെ  (2 hours ago)

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (7 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (7 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (7 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (8 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (8 hours ago)

Malayali Vartha Recommends