Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത

യുഎന്‍ സുരക്ഷാ സമിതിയില്‍ നടന്ന പ്രൊസിജറല്‍ വോട്ടെടുപ്പില്‍ റഷ്യയ്‌ക്കെതിരെ ആദ്യമായി വോട്ടു ചെയ്ത് ഇന്ത്യ...

26 AUGUST 2022 07:36 AM IST
മലയാളി വാര്‍ത്ത

യുഎന്‍ സുരക്ഷാ സമിതിയില്‍  നടന്ന പ്രൊസിജറല്‍ വോട്ടെടുപ്പില്‍ റഷ്യയ്‌ക്കെതിരെ ആദ്യമായി വോട്ടു ചെയ്ത് ഇന്ത്യ. 15 അംഗ സുരക്ഷാ കൗണ്‍സിലില്‍ യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയെ വിഡിയോ കോണ്‍ഫറന്‍സിലൂടെ യോഗത്തില്‍ അഭിസംബോധന ചെയ്യാന്‍ ക്ഷണിച്ചപ്പോള്‍ റഷ്യ എതിര്‍ത്തപ്പോള്‍ ഇന്ത്യ അനുകൂലിക്കുകയുമായിരുന്നു.


യുക്രെയ്‌നില്‍ ആറു മാസമായി തുടരുന്ന സംഘര്‍ഷം വിലയിരുത്താന്‍ ബുധനാഴ്ചയാണ് യുഎന്‍എസ്സി യോഗം ചേര്‍ന്നത്. യോഗം ആരംഭിച്ചതിനു പിന്നാലെ, യുഎന്നിലെ റഷ്യന്‍ അംബാസഡര്‍ വാസിലി എ നെബെന്‍സിയ വിഡിയോ കോണ്‍ഫറന്‍സിലൂടെയുള്ള യുക്രെയ്ന്‍ പ്രസിഡന്റിന്റെ പങ്കാളിത്തം സംബന്ധിച്ച് പ്രൊസിജറല്‍ വോട്ടിന് അഭ്യര്‍ഥിച്ചു.

 

സെലെന്‍സ്‌കിയുടെ പങ്കാളിത്തത്തെ റഷ്യ എതിര്‍ക്കുന്നില്ലെന്നും എന്നാല്‍ പങ്കാളിത്തം വ്യക്തിപരമായിരിക്കണമെന്നും നെബെന്‍സിയ പറഞ്ഞു.

കോവിഡ് മഹാമാരിക്കാലത്ത് സമിതി വെര്‍ച്വലായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചെങ്കിലും സമിതി ഇപ്പോള്‍ സാധാരണ നടപടിക്രമങ്ങളിലേക്ക് മടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. യുക്രെയ്ന്‍ യുദ്ധത്തിലാണെന്നും ഈ സാഹചര്യത്തില്‍ പ്രസിഡന്റ് ഇവിടെ ഉണ്ടായിരിക്കണമെന്ന് ആവശ്യപ്പെടുന്നെന്നും അല്‍ബേനിയയുടെ അംബാസഡര്‍ ഫെറിറ്റ് ഹോക്‌സ വാദിച്ചു.

വിഡിയോ കോണ്‍ഫറന്‍സിലൂടെയുള്ള സെലെന്‍സ്‌കിയുടെ പങ്കാളിത്തത്തെ അദ്ദേഹം പിന്തുണയ്ക്കുകയും ചെയ്തു. തുടര്‍ന്ന് സമിതി, വിഡിയോ കോണ്‍ഫറന്‍സിലൂടെ യോഗത്തില്‍ പങ്കെടുക്കാന്‍ സെലന്‍സ്‌കിക്ക് അനുവാദം നല്‍കി. ഇതിനെതിരെ റഷ്യ വോട്ട് ചെയ്തു. ഇന്ത്യ ഉള്‍പ്പെടെ 12 രാജ്യങ്ങള്‍ അനൂകൂലിച്ച് വോട്ട് ചെയ്തു. ചൈനയാകട്ടെ വിട്ടുനിന്നു.

ഈ വര്‍ഷം ഫെബ്രുവരിയില്‍ യുക്രെയ്‌നില്‍ റഷ്യ സൈനിക നടപടി ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ്, യുക്രെയ്ന്‍ വിഷയത്തില്‍ റഷ്യയ്‌ക്കെതിരെ ഇന്ത്യ വോട്ട് ചെയ്യുന്നത്.

യുക്രെയ്‌നുമായി ബന്ധപ്പെട്ട് യുഎന്‍ രക്ഷാസമിതിയില്‍ ഇന്ത്യ വിട്ടുനിന്നത് യുഎസിന്റെ നേതൃത്വത്തിലുള്ള പാശ്ചാത്യ ശക്തികളെ മുഷിപ്പിച്ചിരുന്നു. യുക്രെയ്‌നെതിരായ ആക്രമണത്തെ തുടര്‍ന്ന് യുഎസ് ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യയ്‌ക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു.യുക്രെയ്നെതിരെ റഷ്യ നടത്തുന്ന സൈനിക നീക്കത്തെ ഇന്ത്യ ഇതുവരെ വിമര്‍ശിച്ചിട്ടില്ല. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി   (20 minutes ago)

ചാവശ്ശേരിയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്....  (37 minutes ago)

നെടുമ്പാശേരിയിൽ മൂന്ന് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ കാറപകടക്കേസ്.. പ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേട്ട് കോടതി ഇന്ന് വിധി പറയും  (46 minutes ago)

ഗഗൻയാൻ ദൗത്യത്തിൽ ഒരു നിർണായ പരീക്ഷണത്തിൽ കൂടി വിജയിച്ച് ഐ.എസ്.ആർ.ഒ...ഗഗൻയാനിലെ യാത്രാ പേടകം സർവീസ് പേടകത്തിൽ നിന്ന് വേർപ്പെടുത്തുന്ന പരീക്ഷണം വിജയകരം  (56 minutes ago)

പണമിടപാടുകളിലും രാത്രിയാത്രകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (1 hour ago)

ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും  (1 hour ago)

ചക്രവാതച്ചുഴി... സംസ്ഥാനത്ത് അടുത്ത നാലു ദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

തുലാമാസ പൂജകൾക്കായി ശബരിമല ഇന്ന് തുറക്കും...  (1 hour ago)

സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...  (1 hour ago)

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌ കുമാർ രാജിവയ്‌ക്കണമെന്ന ആവശ്യപ്പെട്ട് പ്രക്ഷോഭം....രാജ്യ തലസ്ഥാനത്ത് വെള്ളിയാഴ്‌ച വൈകിട്ട് തിരംഗാ റാലിയിൽ പതിനായിരങ്ങൾ അണിചേർന്നു, സിജെപി നേതാവ്‌ അഭിജീത്‌ ദിപ്‌കെ  (2 hours ago)

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (7 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (7 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (7 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (8 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (8 hours ago)

Malayali Vartha Recommends