Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത

ഇന്ത്യയ്ക്ക് കൈ കൊടുത്താല്‍ കോടികള്‍ ഇറക്കാം പാകിസ്ഥാന് ഗള്‍ഫ് രാജ്യങ്ങളുടെ ഓഫര്‍

27 AUGUST 2022 08:52 PM IST
മലയാളി വാര്‍ത്ത

കനത്ത മഴയും പ്രളയവുമൊക്കെയായി ആകെ തളര്‍ന്നിരിക്കുകയാണ്. ഇതിനു മുമ്പുതന്നെ രാജ്യത്തെ സാമ്പത്തീക മാന്ദ്യം പിടിമുറുക്കിയിരുന്നു. ഇപ്പോഴിതാ ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയില്‍ ചൊവ്വാഴ്ച വരെ 'അടിയന്തരാവസ്ഥ' പ്രഖ്യാപിച്ചിരിക്കുകയാണ് പാക്ക് സര്‍ക്കാര്‍. ഈ സാമ്പത്തീക മാന്ദ്യത്തിനിടയില്‍ പ്രളയം തകര്‍ത്ത മേഘലകളുടെ പുനരുദ്ധാരണം പാകിസ്ഥാനെ സംബന്ധിച്ച് ഇനി സ്വപ്‌നം പോലും കാണാന്‍ കഴിയാത്ത കാര്യമാണ്. ഈ സാഹചര്യത്തിലാണ് പാകിസ്ഥാനെ ഏറ്റെടുത്ത് സഹായിക്കാനായി ഗള്‍ഫ് രാജ്യങ്ങള്‍ ഒറ്റക്കെട്ടായി ഇറങ്ങിത്തിരിച്ചിരിക്കുന്നത്.

പാകിസ്ഥാന്റെ ഇപ്പോഴത്തെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം ചൈനയാണ് എന്ന വിലയിരുത്തലിലാണ് ഗള്‍ഫ് രാജ്യങ്ങള്‍. ഇപ്പോള്‍ തന്നെ ചൈനയ്ക്ക് കോടികളുടെ കടം പാകിസ്ഥാന്‍ നല്‍കാനുണ്ട്. ഇവിടെ ഒരു മുതലെടുപ്പ് നടത്താന്‍ ചൈന മുതിരുന്നു എന്ന മുന്നറിയിപ്പുകള്‍ക്കിടയിലാണ് മേഘലയില്‍ ഗള്‍ഫ് രാജ്യങ്ങളുടെ കടന്നു വരവ്. എന്നാല്‍ പാകിസ്ഥാനുമുന്നില്‍ ഗള്‍ഫ് രാജ്യങ്ങള്‍ ചില നിബന്ധനകള്‍ വച്ചിട്ടുണ്ടെന്നാണ് സൂചന. അതിലൊന്ന് ഇന്ത്യയുമായുള്ള മികച്ച ബന്ധമാണ്. ഒരിക്കലും സംഭവിക്കില്ല എന്നു വിശ്വസിക്കപ്പെടുന്ന കാര്യമാണ് ഇന്ത്യ പാക്ക് സൗഹൃദം. എന്നാല്‍ അത് സാധ്യമാക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഒറ്റക്കെട്ടായി ഇറങ്ങുകയാണ്.

ഇതിന്റെ ഭാഗമായാണ് പാക്ക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് കഴിഞ്ഞ ദിവസം ഇന്ത്യയുമായി സൗഹൃദം ആഗ്രഹിക്കുന്നു എന്ന് തുറന്നു പറഞ്ഞത്. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് യുദ്ധമല്ല മറിച്ച് ചര്‍ച്ചകളാണ് മാര്‍ഗമെന്നാണ് അദ്ദേഹം പറഞ്ഞത്.

ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഒരു സംഘം വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പാക് പ്രധാനമന്ത്രി. മേഖലയില്‍ സമാധാന അന്തരീക്ഷം സ്ഥാപിക്കുകയെന്നതാണ് പാകിസ്താന്‍ ആഗ്രഹിക്കുന്നത്. യുദ്ധമല്ല ചര്‍ച്ചയാണ് രണ്ട് രാജ്യങ്ങളുടേയും പ്രശ്‌നപരിഹാരത്തിന് ആവശ്യമെന്ന് അദ്ദേഹം പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ ആണ് റിപ്പോര്‍ട്ട് ചെയ്യ്തത്.

എന്തായാലും ഇതെല്ലാം ഗള്‍ഫ് രാജ്യങ്ങളുടെ സ്വാധീനത്തില്‍ സംഭവിച്ചതാണെന്നാണ് വിലയിരുത്തല്‍. പാകിസ്ഥാനില്‍ വമ്പന്‍ നിക്ഷേപത്തിനാ.ി മൂന്ന് രാജ്യങ്ങളാണ് തയ്യാറെടുക്കുന്നത്. ഖത്തര്‍, യുഎഇ, സൗദി അറേബ്യ എന്നീ ഗള്‍ഫ് രജ്യങ്ങളാണ് പാകിസ്ഥാനില്‍ കോടികള്‍ ഇറക്കാമെന്ന വാഗ്ദാനം നല്‍കിയിരിക്കുന്നത്. മൂന്ന് ബില്യണ്‍ ഡോളറിന്റെ നിക്ഷേപം പാകിസ്ഥാനില്‍ നടത്താന്‍ പോവുകയാണെന്ന് അടുത്തിടെയാണ് ഖത്തര്‍ ഇന്‍വസ്റ്റ്‌മെന്റ് അതോറിറ്റി പ്രഖ്യാപിച്ചത്. പാകിസ്ഥാന്റെ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ ദോഹ സന്ദര്‍ശനത്തിന് പിന്നാലെയയിരുന്നു ഖത്തറിന്റെ പ്രതികരണം. പാകിസ്ഥാനില്‍ ചില പ്രത്യേക നിക്ഷേപങ്ങള്‍ നടത്തുന്നതിന് ഖത്തര്‍ അമീര്‍ ഷേയ്ഖ് തമീം ബിന്‍ ഹമാദ് അല്‍ താനിക്ക് താല്‍പര്യമുണ്ടെന്നാണ് അല്‍ ജസീറ പോലുള്ള മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഖത്തര്‍ പൗരന്മാര്‍ക്ക് പാകിസ്ഥാനില്‍ വസ്തുവകകള്‍ വാങ്ങുന്നതിനും വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനും എല്ലാ സഹായങ്ങളും ഒരുക്കുമെന്നാണ് പാക് ഭരണകൂടം അറിയിച്ചിരിക്കുന്നത്.

പാകിസ്ഥാനില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങുന്ന മറ്റൊരു രാജ്യം യുഎഇ ആണ്. ഒരു ബില്യണ്‍ ഡോളറിന്റെ നിക്ഷേപത്തിനാണ് യുഎഇ തയ്യാറെടുക്കുന്നത്. വാതകം, ഊര്‍ജം, ആരോഗ്യം എന്നീ മേഖലകളിലാണ് എമിറേറ്റ്‌സ് നോട്ടമിട്ടിരിക്കുന്നത്. സൗദി അറേബ്യയും ഒരു ബില്യണ്‍ ഡോളറിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ പാകിസ്ഥാനില്‍ നടത്തുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. സൗദിപാക് വിദേശകാര്യമന്ത്രിമാര്‍ തമ്മിലുള്ള ചര്‍ച്ച ഇക്കാര്യത്തില്‍ നടന്നുകഴിഞ്ഞുവെന്നാണ് ലഭിക്കുന്ന വിവരം. ഇരു രാജ്യങ്ങള്‍ക്കും ഒരുപോലെ താല്‍പര്യമുള്ള ഒട്ടേറെ കാര്യങ്ങളില്‍ പരസ്പര സഹകരണത്തോടെ മുന്നോട്ടുപോകാനാണ് തീരുമാനം.

പതിവിന് വിപരീതമായി പാകിസ്ഥാനോടും പ്രവര്‍ത്തിക്കാരിതിരിക്കാന്‍ ചൈനക്ക് കഴിഞ്ഞില്ല. വാരിക്കുഴി ഒരുക്കി വീഴ്ത്തുന്ന ചൈനീസ് തന്ത്രത്തില്‍ പാകിസ്ഥാന്‍ ചെന്നുവീഴുകയായിരുന്നു. ഊറ്റാന്‍ ഇനി അധികം ബാക്കിയില്ലെന്ന് മനസിലാക്കിയ ചൈന തങ്ങളുടെ പാക് നിക്ഷേപം ഈ വര്‍ഷം 56 ശതമാനമാണ് കുറച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി   (14 minutes ago)

ചാവശ്ശേരിയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്....  (31 minutes ago)

നെടുമ്പാശേരിയിൽ മൂന്ന് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ കാറപകടക്കേസ്.. പ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേട്ട് കോടതി ഇന്ന് വിധി പറയും  (40 minutes ago)

ഗഗൻയാൻ ദൗത്യത്തിൽ ഒരു നിർണായ പരീക്ഷണത്തിൽ കൂടി വിജയിച്ച് ഐ.എസ്.ആർ.ഒ...ഗഗൻയാനിലെ യാത്രാ പേടകം സർവീസ് പേടകത്തിൽ നിന്ന് വേർപ്പെടുത്തുന്ന പരീക്ഷണം വിജയകരം  (50 minutes ago)

പണമിടപാടുകളിലും രാത്രിയാത്രകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (1 hour ago)

ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും  (1 hour ago)

ചക്രവാതച്ചുഴി... സംസ്ഥാനത്ത് അടുത്ത നാലു ദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

തുലാമാസ പൂജകൾക്കായി ശബരിമല ഇന്ന് തുറക്കും...  (1 hour ago)

സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...  (1 hour ago)

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌ കുമാർ രാജിവയ്‌ക്കണമെന്ന ആവശ്യപ്പെട്ട് പ്രക്ഷോഭം....രാജ്യ തലസ്ഥാനത്ത് വെള്ളിയാഴ്‌ച വൈകിട്ട് തിരംഗാ റാലിയിൽ പതിനായിരങ്ങൾ അണിചേർന്നു, സിജെപി നേതാവ്‌ അഭിജീത്‌ ദിപ്‌കെ  (2 hours ago)

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (7 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (7 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (7 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (8 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (8 hours ago)

Malayali Vartha Recommends