Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത

യുഎസ് സംഘം എത്തി തായ്വാനില്‍ പൊട്ടിത്തെറി യുദ്ധക്കപ്പലുകളുമായി പാഞ്ഞടുത്ത് ചൈനീസ് സേന

27 AUGUST 2022 08:59 PM IST
മലയാളി വാര്‍ത്ത

തയ്വാന്‍ കടലിടുക്കില്‍ ചൈനയുടെ ഒട്ടേറെ യുദ്ധ വിമാനങ്ങളും നാവിക കപ്പലുകളും സജ്ജമാണ്. തയ്വാനും തങ്ങളുടെ വ്യോമ നാവിക പ്രതിരോധവും മിസൈല്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്. എന്നാല്‍, ഇതു ജന ജീവിതത്തെ ബാധിച്ചിട്ടില്ല. തലസ്ഥാന നഗരമായ തായ്‌പെയില്‍ പ്രസിഡന്റ് സായ് ഇങ് വെന്നിന്റെ ഓഫിസും ശാന്തം. യുഎസ് ജനപ്രതിനിധി സഭയുടെ സ്പീക്കര്‍ നാന്‍സി പെലോസി ചൈനയുടെ എതിര്‍പ്പ് അവഗണിച്ച് ഓഗസ്റ്റ് ആദ്യവാരം സന്ദര്‍ശനത്തിന് എത്തിയതോടെ ആണ് ദ്വീപുരാജ്യം കലുഷിതമായത്. തയ്വാന്‍ തീരത്തു സൈനിക അഭ്യാസം നടത്തിയും ബാലിസ്റ്റിക് മിസൈലുകള്‍ വിന്യസിച്ചും ആണ് ചൈന പ്രതികരിച്ചത്. മാത്രമല്ല രണ്ടാമത്തെ യുഎസ് സംഘം തായ്വാന്‍ പ്രസിഡന്റെിനെ കാണാന്‍ എത്തുന്നുണ്ട്. ഇതും ചൈനയെ യുദ്ധത്തിനായി പ്രേരിപ്പിച്ചിരിക്കുകയാണ്.


എന്നാല്‍ ചൈനയെ സംബന്ധിച്ച് അവര്‍ യുദ്ധം തുടങ്ങേണ്ട സമയം എപ്പൊഴേ അതിക്രമിച്ചുകഴിഞ്ഞു എന്നുള്ളതാണ്. അതുകൊണ്ടു തന്നെ ഇനി തായ്‌വാനെ ആക്രമിക്കുന്നതിനു പ്രത്യേകിച്ചു പ്രകോപനങ്ങളൊന്നും ചിന്‍പിങ്ങിന് ആവശ്യമില്ല. അനുയോജ്യമായ അവസരമാണ് അദ്ദേഹം കാത്തിരിക്കുന്നത്. അതുമാത്രമാണ് അദ്ദേഹത്തിന്റെ മുന്നിലുള്ള വെല്ലുവിളിയും. 2027ല്‍ ഷിക്ക് 74 വയസ്സും ചൈനീസ് വിപ്ലവത്തിന് 100 വയസ്സും ആകും. തയ്‌വാന്റെ പുനരേകീകരണം എന്ന ലക്ഷ്യം ആ അവസരത്തിലേക്കാണ് അദ്ദേഹം കണ്ടുവച്ചിട്ടുള്ളത്. അതിനുശേഷം എത്രത്തോളം സ്വയംഭരണമായിരിക്കും തയ്‌വാനു ലഭിക്കുക എന്ന കാര്യം അറിയാന്‍ ഹോങ്കോങ്ങിലേക്കു നോക്കിയാല്‍ മതി. ഷിയുടെ പാവ സര്‍ക്കാരാണ് ഇപ്പോള്‍ അവിടെ ഭരണം നടത്തുന്നത്. നിലവില്‍, സ്വാതന്ത്ര്യം നല്‍കുന്ന ശുദ്ധവായു ശ്വസിച്ചും അതില്‍ സന്തോഷിച്ചും മുന്നോട്ടുപോകുകയാണ് തയ്‌വാന്‍.

ലോകത്ത് ചൈനീസ് ഭാഷ സംസാരിക്കുന്ന ഏക ജനാധിപത്യ രാഷ്ട്രമായ തയ്‌വാന്‍ ചൈനയെ ഭയപ്പെടുന്നില്ലെന്നു മാത്രമല്ല, അവരെ പ്രതിരോധിക്കാനും തയാറാണ്. ബ്രിട്ടിഷ് കോളനിഭരണകാലത്തിന്റെ കഠിനാനുഭവങ്ങള്‍ മറക്കാത്ത അവര്‍ക്ക് അതിനെക്കാള്‍ ഒട്ടും മെച്ചമല്ല ചൈനയുടെ മേധാവിത്വം ഉയര്‍ത്തുന്ന ഭീഷണി എന്ന തിരിച്ചറിവുണ്ട്. തയ്‌വാനെയും ചൈനയെയും വേര്‍തിരിക്കുന്ന, 180 കിലോമീറ്റര്‍ വീതിയുള്ള കടലിലാണു മുന്‍പൊരിക്കലുമുണ്ടാകാത്ത മട്ടിലുള്ള പടയൊരുക്കം നടന്നത്. ജനങ്ങളെ ഭയപ്പെടുത്തി കീഴടക്കാനുള്ള ചൈനയുടെ ശ്രമമായാണ് ഇതിനെ തയ്‌വാന്‍ സര്‍ക്കാര്‍ കാണുന്നത്.

തയ്‌വാന്‍ സ്‌ട്രെയ്റ്റ് പ്രതിസന്ധി എന്നറിയപ്പെട്ട 1995–96ലെ സംഘര്‍ഷസമയത്തെക്കാള്‍ വിപുലമായ പടയൊരുക്കമാണ് ഇപ്പോഴത്തേത് എന്നതാണ് പ്രസിഡന്റ് സായ് ഇങ് വെന്നിന്റെ ഭരണകൂടത്തെ ആശങ്കപ്പെടുത്തുന്നത്. അത്തവണ കടലിടുക്കില്‍ തയ്‌വാനു സൈനിക മേല്‍ക്കൈ ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ ചൈനയ്ക്കാണു മുന്‍തൂക്കം.

അതേസമയം, 1995ലെ പ്രതിസന്ധി ഘട്ടത്തെക്കാള്‍ അമേരിക്കയുടെ പിന്തുണ തയ്‌വാനുണ്ട്. ജനങ്ങളില്‍ 80 ശതമാനവും തയ്‌വാന്‍ ജനതയുടെ വ്യക്തിത്വം സംരക്ഷിക്കപ്പെടണമെന്നു കരുതുന്നു. എന്നാല്‍, ചൈനയെ പ്രകോപിപ്പിക്കാന്‍ നില്‍ക്കാതെ നിലവിലുള്ള സ്ഥിതി (സ്വയംഭരണം) തുടരുന്നതിനു ശ്രമിക്കണമെന്നാണു ജനങ്ങളുടെ പൊതുവികാരം. ചൈനയില്‍ നിന്നു സമ്പൂര്‍ണ സ്വാതന്ത്ര്യം എന്നതു നിലവിലെ സാഹചര്യത്തില്‍ വിദൂര സ്വപ്നമാണ്. പക്ഷേ, കീഴടങ്ങിക്കൊടുക്കേണ്ടതുമില്ല. ഷി ചിന്‍പിങ്ങിന്റെയും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും സൈന്യത്തെ ഉപയോഗിച്ചുള്ള വിരട്ടല്‍ അവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി   (16 minutes ago)

ചാവശ്ശേരിയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്....  (33 minutes ago)

നെടുമ്പാശേരിയിൽ മൂന്ന് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ കാറപകടക്കേസ്.. പ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേട്ട് കോടതി ഇന്ന് വിധി പറയും  (42 minutes ago)

ഗഗൻയാൻ ദൗത്യത്തിൽ ഒരു നിർണായ പരീക്ഷണത്തിൽ കൂടി വിജയിച്ച് ഐ.എസ്.ആർ.ഒ...ഗഗൻയാനിലെ യാത്രാ പേടകം സർവീസ് പേടകത്തിൽ നിന്ന് വേർപ്പെടുത്തുന്ന പരീക്ഷണം വിജയകരം  (52 minutes ago)

പണമിടപാടുകളിലും രാത്രിയാത്രകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (1 hour ago)

ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും  (1 hour ago)

ചക്രവാതച്ചുഴി... സംസ്ഥാനത്ത് അടുത്ത നാലു ദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

തുലാമാസ പൂജകൾക്കായി ശബരിമല ഇന്ന് തുറക്കും...  (1 hour ago)

സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...  (1 hour ago)

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌ കുമാർ രാജിവയ്‌ക്കണമെന്ന ആവശ്യപ്പെട്ട് പ്രക്ഷോഭം....രാജ്യ തലസ്ഥാനത്ത് വെള്ളിയാഴ്‌ച വൈകിട്ട് തിരംഗാ റാലിയിൽ പതിനായിരങ്ങൾ അണിചേർന്നു, സിജെപി നേതാവ്‌ അഭിജീത്‌ ദിപ്‌കെ  (2 hours ago)

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (7 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (7 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (7 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (8 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (8 hours ago)

Malayali Vartha Recommends