Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത

ആയുധങ്ങള്‍ വിന്യസിച്ച് ചൈനയും റഷ്യയും ആര്‍ട്ടിക്കില്‍ അടുത്ത യുദ്ധം നടുങ്ങി വിറച്ച് അമേരിക്ക

27 AUGUST 2022 09:14 PM IST
മലയാളി വാര്‍ത്ത

യുക്രൈന്‍ യുദ്ധത്തിനിടയില്‍ വീണ്ടുമൊരു യുദ്ധകാഹളം ആദ്യം മുഴക്കിയിരിക്കുകയാണ് റഷ്യ. വാസയോഗ്യമല്ലാത്ത ആര്‍ട്ടിക് പ്രദേശത്തിന് വേണ്ടിയാണ് ലോക ഭീമന്മാരുടെ അടുത്ത യുദ്ധം. അതിനായി ലോക ശക്തികള്‍ യുദ്ധത്തിന് ഒരുങ്ങുന്നു എന്നാണ് യുദ്ധ വിദഗ്ദര്‍ ഒറ്റ സ്വരത്തില്‍ പറയുന്നത്. ഈ യുദ്ധത്തിന് മുര്‍ച്ച കൂട്ടാന്‍ റഷ്യയ്‌ക്കെതിരെ അമേരിക്കയും ഒപ്പം നില്‍ക്കാന്‍ ചൈനയും എത്തിക്കഴിഞ്ഞു. ആള്‍ താമസം ഇല്ലാത്ത ആര്‍ട്ടിക് ഭൂപ്രദേശത്ത് ഒരുക്കുന്ന പടക്കോപ്പുകള്‍ തന്നെയാണ് ഈ സംശയത്തിന് കാരണം.

66.5 ഡിഗ്രി നും നോര്‍ത്ത് ധ്രുവത്തിനും ഇടയിലുള്ള ഭൂപ്രദേശമാണ് ആര്‍ട്ടിക്ക്. ഭൂമിശാസ്ത്രപരമായി, ഈ പ്രദേശം ആര്‍ട്ടിക് സമുദ്രത്തിന് ചുറ്റും വ്യാപിക്കുന്നു. കാനഡ, ഫിന്‍ലന്‍ഡ്, ഗ്രീന്‍ലാന്റ്, ഐസ്ലാന്‍ഡ്, നോര്‍വേ, റഷ്യ, സ്വീഡന്‍, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നീ ഭാഗങ്ങളില്‍ ആയാണ് ആര്‍ടിക് ഉളളത്. ഭൂപ്രകൃതിയാല്‍ സമ്പന്നമായ ഈ വടക്കന്‍ ധ്രുവ പ്രദേശത്ത് കണ്ണെത്താ ദൂരത്തോളം മഞ്ഞ് മൂടി കിടക്കുകയാണ്. ഈ മഞ്ഞു പാളികള്‍ക്കിടയില്‍ ചരിത്രാതീത വൈറസുകളും മനുഷ്യരാശിയെ ഇല്ലാതാക്കുന്ന കരുത്തുകളുമായി ബാക്ടീരിയകളും ഉണ്ടെന്ന് നമുക്ക് അറിയാം..എന്നാല്‍ അതേ നോര്‍ത്ത് പോള്‍ ഒരു യുദ്ധ മുഖം ആകാന്‍ ഒരുങ്ങുകയാണ്. ആള്‍ താമസം ഇല്ലാത്ത ആര്‍ടിക് മേഖലയും അങ്ങനെ യുദ്ധമേഖല ആവുകയാണ്. ഇവിടെയും കഴിഞ്ഞ ദിവസം കനേഡിയന്‍ ആര്‍ക്ടിക് സന്ദര്‍ശിച്ച നാറ്റോ സെക്രട്ടറി ജനറലാണ് വ്‌ളാഡിമിര്‍ പുടിന്റെ പുതിയ പദ്ധതിയെ കുറിച്ചുള്ള മുന്നറിയിപ്പ് നല്‍കിയത്. ആര്‍ക്ടിക് മേഖലയില്‍ ആയുധ വിന്യാസം നടത്താന്‍ റഷ്യ തുനിഞ്ഞ് ഇറങ്ങിയിരിക്കുക ആണ് ഇതോടെ ഒരു അമ്പാസിഡര്‍ ഉള്‍പ്പടെ ഈ മേഖലയ്ക്കായി പ്രത്യേകം നിയമിച്ച് തങ്ങളുടെ സാന്നിദ്ധ്യവും അമേരിക്ക ഉറപ്പാക്കി കഴിഞ്ഞു. റഷ്യയ്ക്കും അമേരിക്കയ്ക്കും ഇടയിലെ പോര് കടുപ്പിക്കാന്‍ തങ്ങളുടെ ആയുധ ശേഖരവുമായി ചൈനയും എത്തി ക്കഴിഞ്ഞു.

ആര്‍ക്ടിക് മേഖലയിലെ റഷ്യന്‍ ആയുധ വിന്യാസം ഏറ്റവും അധികം ഭീഷണി ആവുക അമേരിക്കയ്ക്ക് തന്നെ ആയിരിക്കും. വടക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തിലേക്ക് റഷ്യന്‍ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍ക്ക് പ്രവേശിക്കാന്‍ എളുപ്പമാണ് എന്നും , ദൂരം കുറവാണെന്നും നാറ്റൊ സെക്രട്ടറി ജനറല്‍ ചൂണ്ടി കാണിക്കുന്നുണ്ട്. ഇതേ തുടര്‍ന്നാണ് ആര്‍ക്ടിക് മേഖലയ്ക്കായി ഒരു പ്രത്യേക അമ്പാസിഡറെ നിയമിച്ച് തങ്ങളുടെ സാന്നിദ്ധ്യം അവിടെ വര്‍ദ്ധിപ്പിക്കാന്‍ അമേരിക്ക ശ്രമിക്കുന്നത്. ആര്‍ടിക് മേഖലയിലേയും ഇതര മേഖലകളിലേയും രാജ്യങ്ങളുമായും, ആര്‍ക്ടിക് മേഖലയിലെ തദ്ദേശ വാസികളുമായും അതുപോലെ ഈ മേഖലയില്‍ താത്പര്യം മറ്റുള്ളവരുമായി ഇടപെടലുകള്‍ നടത്തുക എന്നതായിരിക്കും ഈ അമ്പാസിഡറുടെ പ്രധാന ചുമതല എന്ന് ഒരു സര്‍ക്കാര്‍ വക്താവ് അറിയിച്ചു. ഇതുവരെ റഷ്യ 13 എയര്‍ബേസുകളാണ് ആര്‍ക്ടിക് മേഖലയില്‍ സജ്ജമാക്കിയിരിക്കുന്നത്. അതില്‍ ചിലതൊക്കെ പഴയ സോവിയറ്റ് യൂണിയന്റെ കാലം മുതല്‍ ഇവിടെയുള്ളതുമാണ്. ഈ ബേസുകളില്‍ ഇപ്പോള്‍ ദീര്‍ഘ ദൂര മിഗ്31 ബി എം ഇന്റര്‍്ര്രെസപറുകളും ടി യു 22 എം 3 ബോംബറുകളും വിന്യസിക്കുകയാണ് റഷ്യ ഇപ്പോള്‍. അതോടൊപ്പം ദീര്‍ഘദൂര പ്രതിരോധ സംവിധാനമായ എസ് 400 ഉം ഇടത്തരം ദൂരത്തില്‍ പ്രവര്‍ത്തിക്കുന്ന എസ് എ 17 ഉം ഇവിടങ്ങളില്‍ വിന്യസിച്ചുകഴിഞ്ഞു. ഇതോടെ പ്രതീക്ഷിക്കാത്ത ഒരിടത്ത് നിന്നു കൂടി അമേരിക്കയ്ക്ക് ഭീഷണി ഉണ്ടായിരിക്കുകയാണ്. ചില യുക്രൈന് പിന്നാലെ അമേരിക്കയ്ക്ക് മേല്‍ കരുത്ത് ഉറപ്പിക്കാന്‍ റഷ്യ ഇവിടം പോരാട്ട ഭൂമി ആക്കിയേക്കാനും സാധ്യത ഉണ്ട്. എന്നാല്‍, ഇതൊന്നും നാറ്റോയുടെ ശ്രദ്ധയില്‍ പെടാതെ പോയിട്ടില്ല, ഈയാഴ്ച്ച നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോളന്‍ബര്‍ഗ് കാനഡയുടെ വടക്കന്‍ അതിര്‍ത്തി വരെ പോയി ഇതിന്റെ നില വിലയിരുത്തിയിരുന്നു.

കേംബ്രിഡ്ജ് ബേയില്‍ സ്ഥിതി ചെയ്യുന്ന നോര്‍ത്ത് വാര്‍ണിങ് സിസ്റ്റം റഡാര്‍ സ്റ്റേഷന്‍ അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. ഈ റഡാര്‍ സ്റ്റേഷന്‍ ഉടന്‍ നവീകരണത്തിനൊരുങ്ങുകയാണ്. ആഗോള താപനത്തിന്റെ ഫലമായി മഞ്ഞുരുകാന്‍ തുടങ്ങിയതോടെ വെട്ടിത്തുറന്ന് കിട്ടിയേക്കാവുന്ന പുതിയ ജലപാതകളില്‍ റഷ്യയും ചൈനയും ആധിപത്യം ഉറപ്പിച്ചേക്കും എന്ന ആശങ്ക കൂടി അമേരിക്കയുടെ ഈ പുതിയ നീക്കത്തിനു പുറകില്‍ ഉണ്ടെന്ന് ചില നിരീക്ഷകര്‍ പറയുന്നു. മാത്രമല്ല, മഞ്ഞുമൂടിയ ഭൂമിയുടെ ഗര്‍ഭത്തില്‍ ഒളിഞ്ഞു കിടക്കുന്നത് ഏകദേശം 30 ട്രില്യണ്‍ ഡോളര്‍ വിലമതിക്കുന്ന പ്രകൃതി വിഭവങ്ങളാണ് എന്നാണ് കണക്ക് കൂട്ടലുകള്‍. കഴിഞ്ഞമാസം പുടിന്‍ ഈ മേഖലക്കായി ഒരു പുതിയ നാവിക നയം പ്രഖ്യാപിച്ചിരുന്നു. ആര്‍ക്ടികിലെ ജലം സംരക്ഷിക്കുക എന്നതായിരുന്നു അതിനു കാരണമായി പറഞ്ഞിരുന്നത്. അതോടൊപ്പം നോര്‍വീജിയന്‍ ഉള്‍ക്കടലില്‍ സൈനികേതര പ്രവര്‍ത്തനങ്ങളും റഷ്യ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.പിന്നീട് കഴിഞ്ഞയാഴ്ച്ചയായിരുന്നു ആര്‍ക്ടിക് മേഖലയില്‍ മിസൈല്‍ വാഹക മുങ്ങിക്കപ്പല്‍ വിന്യസിക്കുന്നതിനെ കുറിച്ച് റഷ്യ പറഞ്ഞത്. റഷ്യന്‍ ജനതയിലെ ഇരുപതു ലക്ഷത്തോളം ആര്‍ട്ടിക് പ്രദേശത്തു താമസിക്കുന്നവരാണ്. റഷ്യ എന്ന രാജ്യത്തിന്റെ നല്ലൊരു ശതമാനം ഭൂപ്രകൃതിയും മഞ്ഞുമൂടിയ നിലയിലാണ്. ഈ പ്രദേശങ്ങളിലെ തുറമുഖങ്ങളില്‍ കപ്പല്‍ അടുക്കണം എങ്കില്‍ ഉറഞ്ഞു കിടക്കുന്ന കടലിലെ ഐസ് പൊട്ടിച്ചുകളയണം. ആഗോള താപനം മൂലം ധ്രുവ പ്രദേശങ്ങളിലെ ചൂടു കൂടുകയാണ്. ഇതിനാല്‍ മഞ്ഞു മൂടിയ ആര്‍ട്ടിക് പതിയെ ഉരുകി ത്തുടങ്ങുന്നു. ഈ ഭാഗങ്ങള്‍ ഐസ്‌ബ്രേക്കര്‍ ഉപയോഗിച്ച് പൊട്ടിച്ചുകഴിഞ്ഞാല്‍ സമുദ്രമേഖലയില്‍ റഷ്യയ്ക്ക് കൂടുതല്‍ സ്വാധീനം ചെലുത്താം. കൂടുതല്‍ കപ്പലുകളോടിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി   (15 minutes ago)

ചാവശ്ശേരിയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്....  (32 minutes ago)

നെടുമ്പാശേരിയിൽ മൂന്ന് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ കാറപകടക്കേസ്.. പ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേട്ട് കോടതി ഇന്ന് വിധി പറയും  (41 minutes ago)

ഗഗൻയാൻ ദൗത്യത്തിൽ ഒരു നിർണായ പരീക്ഷണത്തിൽ കൂടി വിജയിച്ച് ഐ.എസ്.ആർ.ഒ...ഗഗൻയാനിലെ യാത്രാ പേടകം സർവീസ് പേടകത്തിൽ നിന്ന് വേർപ്പെടുത്തുന്ന പരീക്ഷണം വിജയകരം  (51 minutes ago)

പണമിടപാടുകളിലും രാത്രിയാത്രകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (1 hour ago)

ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും  (1 hour ago)

ചക്രവാതച്ചുഴി... സംസ്ഥാനത്ത് അടുത്ത നാലു ദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

തുലാമാസ പൂജകൾക്കായി ശബരിമല ഇന്ന് തുറക്കും...  (1 hour ago)

സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...  (1 hour ago)

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌ കുമാർ രാജിവയ്‌ക്കണമെന്ന ആവശ്യപ്പെട്ട് പ്രക്ഷോഭം....രാജ്യ തലസ്ഥാനത്ത് വെള്ളിയാഴ്‌ച വൈകിട്ട് തിരംഗാ റാലിയിൽ പതിനായിരങ്ങൾ അണിചേർന്നു, സിജെപി നേതാവ്‌ അഭിജീത്‌ ദിപ്‌കെ  (2 hours ago)

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (7 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (7 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (7 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (8 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (8 hours ago)

Malayali Vartha Recommends