ഐക്യരാഷ്ട്ര സഭയുടെ ചരിത്രത്തില്‍ ആദ്യമായി റഷ്യയ്‌ക്കെതിരെ വോട്ട് ചെയ്ത് ഇന്ത്യ

ഐക്യരാഷ്ട്ര സഭയുടെ ചരിത്രത്തില്‍ ആദ്യമായി ഇന്ത്യ റഷ്യയ്‌ക്കെതിരെ വോട്ട് ചെയ്തു. രക്ഷാസമിതിയില്‍ നടപടിക്രമ വോട്ടിംഗിനിടെയാണ് ഇന്ത്യ റഷ്യയ്‌ക്കെതിരെ തിരിഞ്ഞത്. നിലവില്‍ യുഎന്‍ രക്ഷാസമിതിയിലെ സ്ഥിരാംഗമല്ലാത്ത ഇന്ത്യയുടെ കാലാവധി വരുന്ന ഡിസംബറില്‍ അവസാനിക്കുകയാണ്. യുക്രെയിനുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ഇന്ത്യ റഷ്യയെ എതിര്‍ത്തത് എന്നതും ശ്രദ്ധേയമാണ്.
പതിനഞ്ച് അംഗ യുഎന്‍ രക്ഷാ സമിതിയില്‍ വീഡിയോ ടെലികോണ്‍ഫറന്‍സ് വഴി ഒരു മീറ്റിംഗിനെ അഭിസംബോധന ചെയ്യാന്‍ യുക്രേനിയന്‍ പ്രസിഡന്റ് വോലോഡൈമര്‍ സെലെന്‍സ്‌കിയെ ക്ഷണിച്ചിരുന്നു. എന്നാല്‍ ഇതിനെ എതിര്‍ത്തു കൊണ്ട് ക്രമ പ്രശ്‌നം യുഎന്നിലെ റഷ്യന്‍ അംബാസഡര്‍ വാസിലി എ നെബെന്‍സിയ ഉയര്‍ത്തുകയും, നടപടിക്രമ വോട്ടിനായി വാദിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട നടപടിക്രമ വോട്ടെടുപ്പിലാണ് ഇന്ത്യ റഷ്യയ്‌ക്കെതിരെ വോട്ട് രേഖപെടുത്തിയത്. തുടര്‍ന്ന് കൗണ്‍സില്‍ സെലന്‍സ്‌കിയെ വീഡിയോ ടെലി കോണ്‍ഫറന്‍സ് വഴി യോഗത്തില്‍ ചേരാന്‍ ക്ഷണിച്ചു. റഷ്യയും ചൈനയും മാത്രമാണ് ഇതിനെ എതിര്‍ത്തത്. കോണ്‍ഫറന്‍സില്‍ റഷ്യയ്‌ക്കെതിരെ സെലന്‍സ്‌കി ആഞ്ഞടിച്ചു.
യുക്രെയിനില്‍ കഴിഞ്ഞ ഫെബ്രുവരി മുതല്‍ റഷ്യ അധിനിവേശം ആരംഭിച്ചിട്ടും മോസ്‌കോയെ തള്ളിപ്പറയാന്‍ ഇന്ത്യ തയ്യാറായിരുന്നില്ല. ഇതുവരെ, യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ വോട്ടെടുപ്പുകളില്‍ ഇന്ത്യ വിട്ടുനില്‍ക്കുകയായിരുന്നു. അമേരിക്കയുടെ നേതൃത്വത്തിലുള്ള പാശ്ചാത്യ രാജ്യങ്ങളുടെ അപ്രീതിക്ക് കാരണമായി തീര്‍ന്നിരുന്നു. യുക്രെയിന്‍ ആക്രമണത്തെത്തുടര്‍ന്ന്, പാശ്ചാത്യ രാജ്യങ്ങളും അമേരിക്കയും റഷ്യക്കെതിരെ കടുത്ത സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി.
എന്നാല്‍ റഷ്യയില്‍ നിന്നും അധിക എണ്ണ വാങ്ങി ഇന്ത്യ ലഭിച്ച അവസരം ശരിക്കും ഉപയോഗപ്പെടുത്തി. ഇതിലും അമേരിക്കയ്ക്ക് അതൃപ്തിയുണ്ടായിരുന്നു. യുദ്ധത്തില്‍ റഷ്യയുടെ നടപടികളെ ഇന്ത്യ അപലപിച്ചിരുന്നില്ല, ഇതിന് പകരമായി ഇരു രാജ്യങ്ങളോടും സമാധാനം നിലനിര്‍ത്താന്‍ അഭ്യര്‍ത്ഥിക്കുക മാത്രമാണ് ചെയ്തിരുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിസന്ധി അവസാനിപ്പിക്കാനുള്ള എല്ലാ നയതന്ത്ര ശ്രമങ്ങളെയും ഇന്ത്യ പിന്തുണയ്ക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha



























